കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനുവരിയിലെ ഇന്ത്യന്‍ പണപ്പെരുപ്പം 6 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തിയേക്കും: വിദഗ്ധര്‍ പറയുന്നത്...

  • By S Swetha
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പണപ്പെരുപ്പം ജനുവരി മാസം 6 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പിലാണ് സാമ്പത്തിക വിദഗ്ധരില്‍ ഒരു വിഭാഗം ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഇത് കാരണം വരുന്ന മാസങ്ങളില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് നിയന്ത്രിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നാല്‍പ്പത് ശതമാനത്തിലധികം സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായത്തില്‍ ജനുവരി മാസത്തിലെ പണപ്പെരുപ്പം 7.40 ശതമാനമായി ഉയരും. ഡിസംബര്‍ മാസത്തിലെ 7.35 ശതമാനത്തിന് മുകളിലാണ് ഈ നിരക്ക്. മാത്രമല്ല 2014 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കുമാണ് ഇത്.

ദുബായ് വളര്‍ച്ച നിലയ്ക്കുന്നു? ജോലികള്‍ കുറഞ്ഞു, പ്രവാസികളെ ആശങ്കപ്പെടുത്തി പുതിയ വിവരങ്ങള്‍ദുബായ് വളര്‍ച്ച നിലയ്ക്കുന്നു? ജോലികള്‍ കുറഞ്ഞു, പ്രവാസികളെ ആശങ്കപ്പെടുത്തി പുതിയ വിവരങ്ങള്‍

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച നിരക്ക് മന്ദഗതിയിലാണെങ്കിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് മാറ്റമില്ലാതെയാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്. നേരത്തെയുള്ള 5.15 ശതമാനം തന്നെയാണ് ഇപ്പോഴത്തെ റിപ്പോ നിരക്ക്. വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇത് 5.0 ശതമാനത്തിനും 5.4 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷ്യവിലക്കയറ്റത്തില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ടായതിനാല്‍ ജനുവരിയില്‍ ഉപഭോക്തൃ വിലക്കയറ്റം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ക്യാപിറ്റല്‍ ഇക്കണോമിക്‌സിലെ ഏഷ്യ സാമ്പത്തിക വിദഗ്ധന്‍ ഡാരന്‍ ഓവ് പറഞ്ഞു.

inflation-1563

പ്രതിവാര കണക്കുകള്‍ പ്രകാരം പച്ചക്കറി പണപ്പെരുപ്പം മുകളിലേക്കാണെങ്കിലും വില വളരെ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. വിതരണത്തിലെ പരിമിതി കാരണം പാല്‍ ഉല്‍പാദകര്‍ക്ക് വില വര്‍ധിപ്പിക്കേണ്ടി വന്നു. അതേസമയം ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സവാള ഉള്‍പ്പെടെയുള്ള ചില പച്ചക്കറികളുടെ വില താഴേക്ക് വന്നിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇറക്കുമതിയായ എണ്ണ വില 10 ശതമാനത്തോളം താഴേക്ക് വന്നു.

ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ആഗോള സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ വര്‍ഷം 135 ബേസിസ് പോയിന്റുകളാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് വെട്ടിക്കുറച്ചത്. ഈ വര്‍ഷം അവസാനം വരെ തല്‍സ്ഥിതി തുടരുമെന്നാണ് പ്രതീക്ഷ. മാത്രമല്ല പുതിയ കേന്ദ്ര ബജറ്റില്‍ ധനകാര്യ സ്ഥിതി മെച്ചപ്പെടാനുള്ള തരത്തിലുള്ള പദ്ധതികള്‍ ഒന്നുമില്ലാത്തതും തിരിച്ചടിയാണ്.

English summary
Indian inflation likely hit a near six-year high in January
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X