കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് വ്യാപനം അതിരൂക്ഷം, 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 96,982 പോർക്ക്; ഡൽഹിയിൽ രാത്രികാല കർഫ്യൂ

1,26,86,049 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്

Google Oneindia Malayalam News

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതീവ രൂക്ഷമാകുന്നതായി കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ 96,982 പേർക്കുകൂടി ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ആശങ്ക തുടരുകയാണ്. വരും ദിവസങ്ങളിലും കൂടുതൽ ആളുകളിൽ കോവിഡ് എത്തുമെന്നാണ് റിപ്പോർട്ട്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

Covid 19

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 47,288 പേർക്കുകൂടി പുതിയതായി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഛത്തീസ്ഗട്ടിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. 7302 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഛത്തീസ്ഗട്ടിൽ കോവിഡ് പോസിറ്റീവയത്. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 788223 ആയി. . 446 പേർകൂടി കോവിഡ് മൂലം മിരച്ചതോടെ മരണസംഖ്യ 1,65,547 ആയി.

അതേസമയം, കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ദില്ലി സർക്കാർ രാത്രി 10 മുതൽ രാവിലെ 5 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് -19 കേസുകളുടെ വർദ്ധനവ് സംബന്ധിച്ച് സർക്കാരിനുള്ളിൽ നിരവധി ചർച്ചകൾക്ക് ശേഷം തിങ്കളാഴ്ച കർഫ്യൂ തിരികെ കൊണ്ടുവരാനുള്ള നിർദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. രാത്രി റെസ്റ്റോറന്റുകളിലും ക്ലബ്ബുകളിലും നടക്കുന്ന വലിയ ഒത്തുചേരലുകളും ഉദ്യോഗസ്ഥർ വിലക്കി.

കേരളത്തിൽ ഇന്നലെ 2,357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,866 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 28,372 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,04,225 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,46,346 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,41,803 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റെെനിലും 4,543 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 683 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സാരിയിൽ സുന്ദരിയായി രഷ്മിക മന്ദാന; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Urgent call to WHO from greet vanden bossche

English summary
Indian latest covid numbers latest update with stats Night curfew imposed in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X