കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: സഹായിക്കണമെന്ന് മാലിദ്വീപിന്റെ അഭ്യര്‍ത്ഥന, മെഡിക്കല്‍ സംഘവുമായി പറന്നെത്തി ഇന്ത്യ

Google Oneindia Malayalam News

ദില്ലി: ലോകമെങ്ങും കൊറോണ ഭീതിയില്‍ കഴിയുകയാണ്. മരണം ദിവസങ്ങള്‍ കഴിയും തോറും വര്‍ദ്ധിച്ചുവരികയാണ്. എല്ലാ രാജ്യങ്ങളും മുന്‍കരുതലെന്ന രീതീയില്‍ വലിയ നടപടികളാണ് സ്വീകരിക്കുന്നത്. ഇന്ത്യ ഇതിനോടകം തന്നെ രാജ്യാതിര്‍ത്തിയിലെ പതിനെട്ട് ചെക്ക് പോസ്റ്റുകള്‍ അടച്ചുകഴിഞ്ഞു. കൂടാതെ ഇന്ത്യയിലേക്കുള്ള വിസകള്‍ റദ്ദാക്കുകയും കൊറോണ പടരുന്ന രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. അമേരിക്കയിലും സ്‌പെയിനിലും രാഷ്ട്രതലവന്മാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു.

indian medical

ഇന്ത്യയില്‍ നിലവില്‍ രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദില്ലിയിലെ ജാനക്പുരി സ്വദേശിനിയായ 69കാരിയാണ് അവസാനവമായി മരിച്ചത്. ദില്ലിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയലായിരുന്നു ഇവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തതില്‍ ആറാമത്തെ ആളായിരുന്നു ഇവര്‍. ഇന്ത്യയില്‍ ഇതുവരെ 82 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലാണ് രാജ്യത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.

മിക്ക രാജ്യങ്ങളും കൊറോണ വൈറസ് നേരിടുന്നതിനായി പല മാര്‍ഗങ്ങളുമാണ് സ്വീകരിച്ചുവരുന്നത്. ചില രാജ്യങ്ങളില്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും പുറത്തുവരുന്നുണ്ട്. ഇറ്റലിയില്‍ ഇത്ര പെട്ടെന്ന് മരണസംഖ്യ കൂടാന്‍ കാരണം കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതുകൊണ്ടാണെന്ന വിമര്‍ശനവും പുറത്തുവരുന്നുണ്ട്. ഇതിനിടെ ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാലിദീപ്. കൊറോണയെ നേരിടുന്നതിനായി തങ്ങളുടെ രാജ്യത്തെ സഹായിക്കണമെന്ന ആവശ്യപ്പെട്ട് മാലിദ്വീപ് സര്‍ക്കാര്‍ ഇന്ത്യയെ സമീപിക്കുകയായിരുന്നു. ഇവരുടെ ആവശ്യം കണക്കിലെടുത്ത് ഇന്ത്യ സഹായം ഒരുക്കാന്‍ സന്നദ്ധരായെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രതിരോധ വകുപ്പ് ഇവര്‍ക്ക് വേണ്ട സഹായങ്ങളുമായി 14 അംഗ മെഡിക്കല്‍ സംഘത്തെ മാലിദ്വീപിലേക്ക് അയച്ചെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരടങ്ങുന്ന 14 അംഗ സംഘമാണ് മാലിദ്വീപിലേക്ക് വിമാനമാര്‍ഗം എത്തിയിരിക്കുന്നത്. ഇന്ത്യയുമായി എക്കാലവും മികച്ച സൗഹൃദം സൂക്ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്. ഇതിന് മുമ്പും മാലിദ്വീപ് സഹായങ്ങള്‍ക്ക് വേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. കരസേന, നാവിക-വ്യോമസേന എന്നീ സംഘങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ മാലിദ്വീപില്‍ എത്തിയിരിക്കുന്നത്. കൊറോണയെ നേരിടുന്നതിനാവശ്യമായ മെഡിക്കല്‍ സഹായങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇവരുടെ കര്‍ത്തവ്യം. അടുത്തകാലത്ത് ഇതാദ്യമായാണ് ഇന്ത്യന്‍ മെഡിക്കല്‍ സംഘം മറ്റൊരു രാജ്യത്തിന് സഹായം ലഭ്യമാക്കാന്‍ പോകുന്നത്. കൊറോണ മാസ്‌കുകളും സുരക്ഷ കവചങ്ങളും എത്തിക്കണമെന്നാവശ്യപ്പെട്ട് മാലിദ്വീപ് നേരത്തെ ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

Recommended Video

cmsvideo
3 things to do to prevent corona virus | Oneindia Malayalam

ഇവരെ കൂടാതെ ഭൂട്ടാന്‍, ഇറാന്‍, നേപ്പാള്‍, എന്നീ രാജ്യങ്ങളും ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഉവരുടെ ആവശ്യങ്ങള്‍ പരിഗണനിയിലാണെന്നും കഴിഞ്ഞ മാസം മാസ്‌കുകളും മെഡിക്കല്‍ ഉപകരങ്ങളും ചൈനയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Indian Medical Team In Maldives to Help Setting Up Corona Medical Centers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X