മറ്റൊരു കുൽഭൂഷൺ ജാദവ് കൂടി, മതിയായ യാത്രരേഖകൾ ഇല്ലാതെ ഒരു ഇന്ത്യക്കാരൻ പാകിസ്താനിൽ അറസ്റ്റിൽ !!!

  • By: മരിയ
Subscribe to Oneindia Malayalam

ദില്ലി: മതിയായ യാത്രാരേഖകള്‍ ഇല്ലാതെ സഞ്ചരിച്ച ഇന്ത്യക്കാരന്‍ പാകിസ്താനില്‍ അറസ്റ്റില്‍. പാകിസ്താന്‍ ചാനലിനെ ഉദ്ദരിച്ച് എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാമാബാദില്‍ അറസ്റ്റിലുള്ള ആളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Arrest

ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ യാദവിനെ പാക്‌സ്താന്‍ തടങ്കലില്‍ വെച്ചതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കേസ് നടക്കുന്നതിന് ഇടേയാണ് പുതിയ സംഭവം. യാത്രാ രേഖകള്‍ ഇല്ലാതെ സഞ്ചരിച്ച കുല്‍ഭൂഷണ്‍ യാദവ് ഇന്ത്യന്‍ ചാരനാണെന്ന് ആരോപിച്ചാണ് പാകിസ്താന്‍ തടവില്‍ വെച്ചിരിയ്ക്കുന്നത്. കുല്‍ഭൂഷണിനെ തൂക്കിക്കൊല്ലാന്‍ വിധിച്ച പാക് കോടതി വിധി അന്താരാഷ്ട്ര നീതി ന്യായ കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരിയ്ക്കുകയാണ്.

വെള്ളം ചോദിച്ചിട്ട് നൽകിയില്ല, 3 വയസ്സുകാരനെ അമ്മ തീ വെച്ച് കൊന്നു !!!

പാക്‌സിതാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് അറസ്റ്റിലുള്ള ആളിന്റെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

English summary
Indian national arrested in Pakistan with out proper travell proof.
Please Wait while comments are loading...