കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ഫസ് ടു എയര്‍ മിസൈലായ ബറാക് 8 വിജയകരമായി പരീക്ഷിച്ചു

  • By Athul
Google Oneindia Malayalam News

ദില്ലി: ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ഫസ് ടു മിസൈലായ ബറാക് എട്ട് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. അറബക്കടലില്‍ കൊച്ചിക്കും മുംബൈക്കും ഇടയിലായിരുന്നു പരീക്ഷണം.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു പരീക്ഷണം നടന്നത്. ഇന്ത്യന്‍ നാവിക കപ്പലായ ഐഎന്‍എസ് കൊല്‍ക്കത്തയില്‍ നിന്നാണ് ബരാക് എട്ട് പരീക്ഷിച്ചത്.

കപ്പലില്‍ നിന്ന് അയയ്ക്കാവുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ മിസൈലാണ് ബരാക് എട്ട്. നിലവില്‍ ഇന്ത്യക്ക് സ്വന്തമായുള്ള 25 കിലോ മീറ്റര്‍ ദൂരപരിധി ഉള്ള സര്‍ഫസ് ടു എയര്‍ മിസൈലിനെക്കാള്‍ ഇരട്ടിയാണ് ബറാക് എട്ടിന്റെ ശേഷി 50 കിലോമീറ്റര്‍ ആണ് മിസൈലിന്റെ ദൂരപരിധി.

BARAK 8

ശത്രു സൈന്യത്തിന്റെ യുദ്ധ വിമാനങ്ങല്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കുകയാണ് ഇത്തരം മിസൈലുകളുടെ ലക്ഷ്യം. ഇന്ത്യന്‍ നാവിക സേനയുടേയും ഡിആര്‍ഡിയോയുടേയും ചേര്‍ന്ന് ഇസ്രയേല്‍ സഹകരണത്തോടെയാണ് ബറാക് എട്ട് വികസിപ്പിച്ചത്.

ഇന്ത്യന്‍ നാവിക പ്രതിരോധ രംഗം വലിയ കുതിച്ച് ചാട്ടമാണ് ഇതിലൂടെ നേടിയിരിക്കുന്നതെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡികെ ശര്‍മ അറിയിച്ചു.

English summary
The Indian Navy on Wednesday successfully conducted the maiden firing of its newly developed Long Range Barak 8 Surface-to-Air Missile (LR SAM), crossing a significant milestone in enhancing its anti-air warfare capability.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X