കല്‍മാഡിയെ നിയമിക്കാനോ ? ഞങ്ങളോ? കൈകഴുകി ഒളിംപിക് അസോസിയേഷന്‍!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗത്താലയെയും ആജീവനാന്ത പ്രസിഡന്റായി നിയമിക്കാനുള്ള തീരുമാനം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) പിന്‍വലിച്ചു.

അഴിമതിക്കേസില്‍ അകപ്പെട്ട ഇരുവരുടെയും നിയമനം കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ദേശീയ കായിക മന്ത്രാലയവും ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഐഒഎ തീരുമാനം റദ്ദാക്കിയത്.

കായികമന്ത്രാലയം മുന്നറിയിപ്പ് നല്‍കി

വിവാദ തീരുമാനം പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ഐഒഎയെ ദേശീയ കായിക മന്ത്രാലയം സസ്പെന്‍റ് ചെയ്തിരുന്നു. ഇതു റദ്ദാക്കുന്നതു വരെ സസ്പെന്‍ഷന്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഐഒഎ തീരുമാനത്തില്‍ നിന്നു പിന്‍വാങ്ങിയത്.കൂടാതെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇതിനേതിരേ നടപടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന ഭയവും ഐഒഎയ്ക്കുണ്ടായിരുന്നു.

വിജയ് ഗോയല്‍ നോട്ടീസ് നല്‍കി

കല്‍മാഡിയുടെയും ചൗത്താലയുടെയും നിയമനത്തെ തുടര്‍ന്നു കായിക മന്ത്രി വിജയ് ഗോയല്‍ ഒളിംപിക് അസോസിയേഷനു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഐഒഎ ആദ്യം വഴങ്ങിയില്ല

കല്‍മാഡിയുടെയും ചൗത്താലയുടെയും നിയമത്തെ ന്യായീകരിക്കാനാണ് ഐഒഎ ശ്രമിച്ചത്. ബഹുമാനസൂചകമായി മാത്രമാണ് ഈ നിയമനമെന്നും ഇരുവര്‍ക്കും പ്രത്യേക അധികാരമൊന്നും നല്‍കിയിട്ടില്ലെന്നും ഐഒഎ വ്യക്തമാക്കിയിരുന്

കല്‍മാഡി ഓഫര്‍ നിരസിച്ചു

ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ താന്‍ ഈ പദവി ഏറ്റെടുക്കില്ലെന്നു കല്‍മാഡി വ്യക്തമാക്കിയിരുന്നു. സമ്മര്‍ദ്ദം കടുത്തതിനെ തുടര്‍ന്ന് ചൗത്താലയും സ്ഥാനമൊഴിഞ്ഞിരുന്നു.

English summary
The Sports Ministry had suspended the deemed recognition granted by it to the IOA, until the body reverses its decision to appoint Suresh Kalmadi and Abhay Singh Chautala as life presidents
Please Wait while comments are loading...