കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വാട്‌സ് ആപ്പിന്റെ താക്കീത്; ഇനി ആവര്‍ത്തിക്കരുത്... സേവനം നിര്‍ത്തും

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തല്‍. തിരഞ്ഞെടുപ്പിന് മുമ്പ് എതിര്‍കക്ഷികളെ മോശമായി ചിത്രീകരിക്കാന്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഇത്തരം കാര്യങ്ങള്‍ വരുന്ന പൊതുതിരഞ്ഞെടുപ്പ് വേളയില്‍ തുടര്‍ന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാട്‌സ് ആപ്പ് കമ്യൂണിക്കേഷന്‍ മേധാവി കാള്‍ വൂഗ് മുന്നറിയിപ്പ് നല്‍കി.

Whats

എന്നാല്‍ ഏത് പാര്‍ട്ടിയാണ് ദുരുപയോഗം ചെയ്യുന്നതെന്ന് വാട്‌സ് ആപ്പ് അധികൃതര്‍ വ്യക്തമാക്കിയില്ല. വോട്ടര്‍മാരെ ആശങ്കയിലാക്കാനും വഴി മാറ്റാനും വ്യാജമായ വിവരങ്ങള്‍ വാട്‌സ് ആപ്പ് വഴി രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നതായിട്ടാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ ഈ പ്രവണത വര്‍ധിച്ചുവന്നിട്ടുണ്ടെന്നും കാള്‍ വൂഗ് പറയുന്നു.

ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന് കര്‍ണാടക തിരഞ്ഞെടുപ്പ് വേളിയിലും അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുപാര്‍ട്ടികളും തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഔദ്യോഗികമായി പറഞ്ഞത്.

സര്‍ക്കാരിനെ 'അട്ടിമറിക്കാന്‍' സൈനിക നീക്കം; വിവരം ചോര്‍ത്തിയത് കോണ്‍ഗ്രസ്? ഗുരുതരമായ ആരോപണംസര്‍ക്കാരിനെ 'അട്ടിമറിക്കാന്‍' സൈനിക നീക്കം; വിവരം ചോര്‍ത്തിയത് കോണ്‍ഗ്രസ്? ഗുരുതരമായ ആരോപണം

പൊതുതിരഞ്ഞെടുപ്പ് മെയ് മാസത്തിലായേക്കും. വ്യാജ വിവരങ്ങള്‍ ഇനിയും പ്രചരിപ്പിച്ചാല്‍ സേവനം അവസാനിപ്പിക്കുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കാള്‍ വൂഗ് വ്യക്തമാക്കി. അടുത്തിടെ ബ്രസീലില്‍ നിന്നും സമാനമായ വാര്‍ത്തകള്‍ വന്നിരുന്നു. വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്ത് എതിരാളികള്‍ക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍.

വാട്‌സ് ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. 20 കോടി ആളുകള്‍ ഇന്ത്യയില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അനേകം വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാജ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ശ്രമിച്ചുവരികയാണെന്നും വൂഗ് പറഞ്ഞു.

English summary
Indian political parties abuse WhatsApp service ahead of election: Senior Executive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X