കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ വാക്സിന്‍ കയറ്റുമതി നയം: 91 രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചു: സൗമ്യ സ്വാമിനാഥന്‍

Google Oneindia Malayalam News

ദില്ലി: വാക്സിന്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോകരാജ്യങ്ങള്‍ക്ക് തിരിച്ചടിയായെന്ന് ലോകാരോഗ്യ സംഘടന. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ ഇന്ത്യയുടെ വാക്സിന്‍ കയറ്റമതി നിരോധനം കാര്യമായി ബാധിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനം വ്യക്തമാക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് ഇത് സാരമായും ബാധിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്‍റെ ബി.1.617.2 വകഭേദമടക്കം

'91 രാജ്യങ്ങളിൽ വിതരണത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്, പ്രത്യേകിച്ചും സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിക്കാത്ത ഡോസുകൾ പകരമായി നൽകാൻ അസ്ട്രാസെനെക മാതൃ കമ്പനിയ്ക്ക് സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം,- ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ എൻ‌ഡി‌ടി‌വിയോട് പറയുന്നു. അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്നതാണ് പുതിയ വകഭേദങ്ങള്‍ ഈ ഘട്ടത്തില്‍ തന്നെയാണ് ഇത്തരമൊരു പ്രതിസന്ധിയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 oxford-astrazeneca-

കഴിഞ്ഞ വർഷം ആസ്ട്രാസെനെക്കയുമായി ഒപ്പുവെച്ച കരാര്‍പ്രകാരം, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് സിറം ഇന്‍സ്റ്റ്റ്റ്യൂട്ട് ഒരു ബില്യൺ ഡോസ് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു, 2020 ൽ മാത്രം 400 ദശലക്ഷം ഡോസുകൾ നൽകാമെന്നാണ് കരാര്‍. ലോകരോഗ്യ സംഘടന പ്രധാന അംഗമായ അന്താരാഷ്ട്ര വാക്‌സിന്‍ സഖ്യമായ ഗവിയിലൂടെയാണ് ഇത് വിതരണം ചെയ്യുന്നതെന്നും സൗമ്യ സ്വാമിനാഥന്‍ പറയുന്നു.

Recommended Video

cmsvideo
രാജ്യം കോവിഡിനെ വരുതിയിലാക്കുന്നു..പ്രതീക്ഷയുടെ കണക്കുകൾ

നിർഭാഗ്യവശാൽ, മിക്ക ആഫ്രിക്കൻ രാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ 0.5 ശതമാനത്തിൽ താഴെ മാത്രമേ വാക്സിനേഷൻ നൽകിയിട്ടുള്ളൂ, മാത്രമല്ല അവരുടെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും വാക്സിനേഷൻ പോലും നൽകിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയുടെ വാക്സിൻ സംഭരണ ​​പദ്ധതിയെ അവര്‍ നിശിതമായി വിമർശിക്കുകയും ചെയ്യുന്നു. അനുമതി ലഭിച്ചതിനെത്തുടർന്ന് വാക്‌സിനുകൾ ലഭ്യമാക്കാന്‍ ബൾക്ക് വിൽപ്പനയ്ക്കായി നിര്‍മ്മാതാക്കളുമായി സ്വതന്ത്ര കരാറുകളിൽ ഒപ്പുവെക്കുന്നതിൽ കേന്ദ്ര തടസ്സം രേഖപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Indian vaccine export policy: 91 countries adversely affected: WHO Chief Scientist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X