ബലാത്സംഗത്തിന് ശേഷം ഉറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീക്ക് ചേര്‍ന്നതല; കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം
ബെംഗളൂരു: ബലാംത്സംഗ കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനിടെ വിചിത്ര നിരീക്ഷണങ്ങളുമായി കര്‍ണാടക ഹൈക്കോടതി. കേസില്‍ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണങ്ങളെന്നാണ് ദേശീയ മാധ്യമമായ ടൈംസ് നൗവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബലാത്സംഗം ചെയ്യപ്പെട്ടതിന് ശേഷം ഉറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് യോജിച്ച പ്രവര്‍ത്തിയല്ലെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി നീരീക്ഷിച്ചത്.

പരാതി
ബംഗളൂരുവിലെ ഒരു സ്ഥാപന ഉടമയ്ക്കെതിരെയായിരുന്നു ഓഫീസ് ജീവനക്കാരിയായ യുവതി ബലാത്സംഗത്തിന് പരാതി നല്‍കിയത്. സ്ഥാനപത്തിലെത്തിയ ഉടമ തന്നെ ബാലത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. ബാലാത്സംഗത്തിന് ശേഷം ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയെന്നും യുവതി പോലീസിലും കോടതിയിലും വ്യക്തമാക്കിയിരുന്നു.

ഉറങ്ങാന്‍ കഴിയില്ല
എന്നാല്‍ ബാലാത്സംഗത്തിന് ശേഷം ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയന്നെ യുവതിയുടെ വാദം അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നീരീക്ഷണം. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഇത്തരമൊരു സംഭവത്തിന് ശേഷം ഇങ്ങനെ ഉറങ്ങാന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് പറഞ്ഞത്. കേസില്‍ പ്രതിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.
Recommended Video

എന്തിന്
ബാലാത്സംഗം നടന്നുവെന്ന് പറയപ്പെടുന്ന രാത്രി യുവതി എന്തിനാണ് തനിച്ച് പ്രതിയുടെ ഓഫീസില്‍ എത്തിയതെന്നും കോടതി ചോദിച്ചു. മദ്യപിച്ചതിന് ശേഷമായിരുന്നു തന്നെ ബാലത്സംഗം ചെയ്തതെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍ പ്രതി മദ്യപിക്കുന്നത് യുവതി എതിര്‍ത്തില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

റിപ്പോർട്ട് ചെയ്യണം
നിബന്ധനകളോടെയാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണക്കോടതി അധികാരപരിധിയിൽ നിന്ന് അനുമതിയില്ലാതെ പുറത്ത് കടക്കുന്നതിന് പ്രതിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

രേഖയിൽ ഉണ്ട്
ബലാത്സംഗത്തിനിരയായ യുവതി കഴിഞ്ഞ രണ്ട് വർഷമായി പ്രതിയുടെ ജോലിക്കാരനായിരുന്നു. വിവാഹ വാഗ്ദാനം നല്കിയ പ്രതി യുവതിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയതായി ആരോപണമുണ്ട്. പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ ആവശ്യമായ വിവരങ്ങൾ രേഖയിൽ ഉണ്ടെന്ന് വാദിച്ച പ്രോസിക്യൂഷൻ പ്രതിക്ക് ജാമ്യം നല്‍കുന്നത് എതിര്‍ത്തിരുന്നു.

ബലാത്സംഗം, വഞ്ചന
ജാമ്യം ലഭിച്ചാൽ അന്വേഷണത്തിനോ വിചാരണയ്ക്കോ പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കാൻ പ്രയാസമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍ പരസ്പര കെട്ടിച്ചമച്ച കേസ് ആണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications