കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടങ്ങിയെത്തുന്ന ഇന്ത്യന്‍ ഐസിസുകാര്‍ക്കെതിരെ കേസെടുക്കില്ല

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഇറാഖിലേയ്ക്ക് പോയ യുവാക്കള്‍ക്കെതിരെ രാജ്യത്ത് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരല്ല ഈ യുവാക്കളെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നതും തുടര്‍ നടപടികളെടുക്കുമെന്ന ഭയവും പലരെയും ഇറാഖില്‍ നിന്ന് തിരിച്ചെത്തുന്നതിനെ നിരുത്സാഹപ്പെടുത്തുമെന്നും വിലയിരുത്തല്‍. ഐസിസില്‍ ചേര്‍ന്നവരെപ്പറ്റി പൊലീസിന് വിവരം നല്‍കാനും കേസ് നടപടികള്‍ ഭയന്ന് ബന്ധുക്കള്‍ തയ്യാറാകില്ലെന്നും കേന്ദ്രം വിലയിരുത്തുന്നു.

നിയമപരമായി നോക്കുമ്പോള്‍ ഐസിസില്‍ ചേര്‍ന്ന ഇന്ത്യന്‍ യുവാക്കള്‍ രാജ്യത്ത് ഒരു തരത്തിലുമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല, മാനുഷികമായ പരിഗണനകള്‍ നല്‍കണം. എന്നാല്‍ ഇവരുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിയ്ക്കണമെന്നും ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

ISIS

പതിനെട്ട് മുതല്‍ 20 വരെ ഇന്ത്യന്‍ യുവാക്കള്‍ ഐസിസില്‍ ചേര്‍ന്ന് ഇറാഖിലെ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുതായി ഇന്ത്യയില്‍ നിന്നും യുവാക്കള്‍ ഐസിസില്‍ ചേരുന്നതായി റിപ്പോര്‍ട്ടില്ല. ഐസിസ് ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുന്‍പ് പറഞ്ഞിരുന്നു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ രാജ്യസ്‌നേഹമുള്ളവരാണെന്നും അവര്‍ തീവ്രവാദ സംഘടനകളില്‍ ചേരില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഐസിസുകാര്‍ക്കെതിരെ കേസെടുക്കേണ്ടെന്ന കേന്ദ്രത്തിന്റെ നിലപാടുകളോട് എന്‍ഐഎയ്ക്ക് വിയോജിപ്പാണുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്തവരെപ്പറ്റി അന്വേഷിയ്ക്കണമെന്നാണ് എന്‍എഐ പറയുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇക്കാര്യങ്ങള്‍ പ്രാവര്‍ത്തികമാകില്ലെന്നും എന്‍ഐഎ.

English summary
Narendra Modi government seems to be toying with the idea of taking a humanitarian approach towards Indian youths who are suspected to be fighting alongside the Islamic State (also known as ISIS) in Iraq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X