രാജ്യത്ത് നിന്നും 'മുസ്ലിങ്ങളെ' ചെരിപ്പ് കൊണ്ട് തല്ലിയോടിക്കാനും അവര്‍ പറയുന്നു?
മംഗലാപുരം: രാജ്യത്ത് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ പലതും നോക്കിയാല്‍ അവ മുസ്ലിങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളാണെന്നോ തോന്നു. അത്തരമൊരു രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഒരു ഹിന്ദു സന്യാസി. പാകിസ്താനെ അനുകൂലിച്ച് സംസാരിയ്ക്കുന്ന ഇന്ത്യക്കാരെ ചെരുപ്പ് കൊണ്ടടിച്ച് പാകിസ്താനിലേയ്ക്ക് നാട് കടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാശ്വി ബാലിക സരസ്വതി. ഇന്ത്യയില്‍ താമസിയ്ക്കുകയും തിന്നുകയും കുടിയ്ക്കുകയും ചെയ്തശേഷം പാകിസ്താനെ അനുകൂലിയ്ക്കുന്നവരെ ഇത്തരത്തില്‍ കൈകാര്യം ചെയ്യണമെന്നാണ് സാധ്വി ബാലിക പറയുന്നത്.
മംഗലാപുരത്ത് നടന്ന് ഹിന്ദു സമാജോത്സവത്തില്‍ പങ്കെടുത്ത് സംസാരിയക്കവെയാണ് സാധ്വിയുടെ വിവാദ പരാമര്‍ശം. മധ്യപ്രദേശുകാരിയായ സാധ്വി ഇതിന് മുമ്പും വിവാദപരമായ പരാര്‍ശങ്ങള്‍ ഒട്ടേറെ നടത്തിയിട്ടുണ്ട്.

പാകിസ്താന്‍ അനുകൂലികളെ ചെരുപ്പ് കൊണ്ട് തല്ലിയോടിയ്ക്കണം എന്ന് പറഞ്ഞതിന് പുറമേ അയോധ്യയിലും ഇസ്ലാമാബാധിലും രാമ ക്ഷേത്രം പണിയുമെന്നും ഹിന്ദുക്കള്‍ പൂജ നടത്തുമെന്നും സാധ്വി സരസ്വതി പറയുന്നു. ലവ് ജിഹാദിനെതിരെയും സന്യാസിനി ആഞ്ഞടിച്ചു.
സന്യാസിനിയുടെ വിവാദ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ പൊസീസ് പരിശോധിച്ച് വരികയാണ്. പ്രസംഗം ശ്രദ്ധയില്‍പെട്ടെങ്കിലും ആരും ഇതുവരേയും പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിയ്ക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എസ് മുരുകന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications