കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ മൈത്രി, മോദി സര്‍ക്കാര്‍ നേപ്പാളില്‍ ചെയ്യുന്നത്...

Google Oneindia Malayalam News

ദില്ലി: നേപ്പാളിലും ഉത്തരേന്ത്യയിലും കനത്ത നാശം വിതച്ച ഭൂകമ്പത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഓപ്പറേഷന്‍ മൈത്രി എന്ന പേരിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ദുരന്തമുണ്ടായ ഉടന്‍ തന്നെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങിയ ഉന്നതതലസംഘം യോഗം ചേരുകയും രക്ഷാപ്രവര്‍ത്തനത്തിനുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്തു.

വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഞായറാഴ്ച നടത്തിയ മന്‍ കി ബാത് റേഡിയോ പ്രസംഗത്തിലും മോദി നേപ്പാളിനുള്ള സഹായസഹകരണങ്ങള്‍ ആവര്‍ത്തിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മോദി ഫോണില്‍ ബന്ധപ്പെട്ടു.

nepal-quake

ഇന്ത്യന്‍ സര്‍ക്കാരിന്റെ എല്ലാ പ്രധാന മന്ത്രാലയങ്ങളും നേപ്പാളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ട്. ഭൂകമ്പം നടന്ന ശനിയാഴ്ച രാത്രി റെയില്‍വേ ഒരു ലക്ഷം ലിറ്റര്‍ കുടിവെള്ളം കാഠ്മണ്ഡുവിലേക്ക് അയച്ചു. നേപ്പാളിലേക്കുള്ള ഫോണ്‍കോളുകള്‍ക്ക് ബി എസ് എന്‍ എല്‍ അടക്കമുള്ള ടെലഫോണ്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഭൂകമ്പത്തില്‍ നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ശനിയാഴ്ച രാത്രിതന്നെ തിരികെയെത്തിച്ചു തുടങ്ങിയിരുന്നു. എയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അഞ്ഞുറിലധികം ഇന്ത്യക്കാരെ ഇതിനോടകം തിരിച്ചെത്തിച്ചു. വൈദ്യസഹായം, എഞ്ചിനിയറിംഗ് ടാസ്‌ക് ഫോഴ്‌സ്, വെള്ളം, ഭക്ഷണം, ടെന്റ്, ബ്ലാങ്കറ്റ് തുടങ്ങി അടിയന്തിര സഹായങ്ങളുമായി സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ നാശനഷ്ടത്തിലും മരണം 2000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

English summary
The Indian Army has named the aid to Nepal 'Operation Maitri' or friendship, a day after it started extending help to the neighbouring country that was hit by a massive earthquake just before noon on Saturday, leaving a trail of death and destruction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X