കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്ദേഭാരത് ദൌത്യത്തിൽ ഇൻഡിഗോയും: കേരളത്തിലേക്ക് 97 സർവീസ്, സൌദിയും കുവൈത്തും മസ്കറ്റും പട്ടികയിൽ!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനം മൂലം വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ ഇൻഡിഗോ എയർലൈൻസും. കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൌത്യത്തിൽ പങ്കുചേരുന്ന ഇൻഡിഗോ എയർലൈൻസ് പശ്ചിമേഷ്യയിൽ നിന്ന് കേരളത്തിലേക്ക് 97 സർവ്വീസുകളാണ് നടത്തുക. സൌദി അറേബ്യ, ദോഹ, കുവൈത്ത്, മസ്ക്റ്റ് എന്നിവിടങ്ങളിൽ നിന്നായി 97 സർവീസുകളാണ് ഇതോടെ കേരളത്തിലേക്ക് നടത്താനാണ് നീക്കം.

 ക്വാറന്റൈൻ ഹോട്ടലിലെ സീലിംഗ് തകർന്നുവീണു: താമസക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം ബെംഗളൂരുവിൽ ക്വാറന്റൈൻ ഹോട്ടലിലെ സീലിംഗ് തകർന്നുവീണു: താമസക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം ബെംഗളൂരുവിൽ

സ്വകാര്യ കമ്പനികൾക്ക് അനുമതി

സ്വകാര്യ കമ്പനികൾക്ക് അനുമതി

വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സ്വകാര്യ വിമാനകമ്പനികൾ സർവീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംങ് പുരി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. നിലവിൽ എയർ ഇന്ത്യ മാത്രമാണ് പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

വന്ദേഭാരത് ദൌത്യം

വന്ദേഭാരത് ദൌത്യം


മെയ് ഏഴ് മുതലാണ് വിദേശത്ത് കുടുങ്ങിപ്പോയ 1.9 ലക്ഷം പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ വന്ദേഭാരത് ദൌത്യത്തിന് തുടക്കം കുറിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ചിന് 25 മുതൽ ലോക്ക്ഡൌൺ ആരംഭിച്ചതോടെയാണ് വിമാനസർവീസുകൾ നിർത്തിവെച്ചിട്ടുള്ളത്. വന്ദേഭാരത് ദൌത്യത്തിന്റെ രണ്ടാമത്തെ ഘട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ 64 എയർ ഇന്ത്യ വിമാനങ്ങളാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തിയിട്ടുള്ളത്.

രണ്ടാം ഘട്ടത്തിന് തുടക്കം

രണ്ടാം ഘട്ടത്തിന് തുടക്കം

149 വിമാനങ്ങളാണ് രണ്ടാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്. ഇതോടെ എയർഇന്ത്യയ്ക്ക് മാത്രം സർവീസിന് അനുമതി നൽകിയതിൽ ചില മുറുപ്പുകളും ഉയർന്ന് കേട്ടിരുന്നു. എയർഇന്ത്യയ്ക്ക് ഇത്തരത്തിൽ പ്രവാസികളെ തിരികെയെത്തിക്കുന്ന വിമാനത്തിന് 40 ലക്ഷത്തിനടുത്ത് രൂപ ലഭിക്കുന്നുണ്ടെന്നാണ് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ് 21 വരെ 20000 ഇന്ത്യക്കാരെ തിരികെയെത്തിച്ചുവെന്നാണ് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയത്.

ദൌത്യത്തിന് പിന്തുണ

ദൌത്യത്തിന് പിന്തുണ

പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള കേന്ദ്രസർക്കാർ ദൌത്യത്തെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ഈ പ്രത്യേക സർവീസ് ഞങ്ങളുടെ പശ്ചിമേഷ്യയിലെ നെറ്റ് വർക്കിന്റെ കരുത്ത് വർധിപ്പിക്കാനുള്ള അവസരമായി ഈ വാഗ്ധാനം സ്വീകരിക്കുന്നുവെന്നാണ് ഇൻഡിഗോ സിഇഒ രോൺജോയ് ദത്ത പ്രതികരിച്ചത്.

 97 സർവീസുകൾ കേരളത്തിലേക്ക്

97 സർവീസുകൾ കേരളത്തിലേക്ക്

കേരളത്തിലേക്കുള്ള 97 ഇൻഡിഗോ സർവീസുകളിൽ 36 വിമാനങ്ങൾ സൌദി അറേബ്യയിൽ നിന്നും 28 എണ്ണം ദോഹയിൽ നിന്നും 23 എണ്ണം കുവൈത്തിൽ നിന്നുമാണ്. മസ്കത്തിൽ നിന്ന് പത്ത് വിമാനങ്ങൾ മാത്രമാണ് കേരളത്തിലേക്ക് ഈ ഘട്ടത്തിൽ പ്രവാസികളുമായി പറക്കുക.

English summary
IndiGo to Centres join Vande Bharat Mission, services from Middle East to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X