കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ആണവകേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ ഇന്ദിരാഗാന്ധി പദ്ധതിയിട്ടിരുന്നു

  • By Sruthi K M
Google Oneindia Malayalam News

വാഷിങ്ടണ്‍: രണ്ട് പതിറ്റാണ്ടുകാലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ഗോപുരം പോലെ ഉയര്‍ന്നുനിന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാകിസ്താന്റെ ആണവകേന്ദ്രം ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു. സിഐഎയുടെ രഹസ്യ രേഖകളിലാണ് ഇക്കാര്യം പറയുന്നത്. പാകിസ്താന്റെ ആണവശേഷി ഇല്ലാതാക്കണം എന്ന ലക്ഷ്യം ഇന്ദിരാഗാന്ധിക്കുണ്ടായിരുന്നു.

യുഎസ് പാകിസ്താന് ഫൈറ്റര്‍ ജെറ്റുകളും മറ്റും കൈമാറാന്‍ പദ്ധതിയിട്ടതിന് പിന്നാലെയാണ് ഇന്ത്യ ആക്രമണത്തിന് തയ്യാറെടുത്തതെന്നും രേഖകളില്‍ പറയുന്നു. എന്നാല്‍, ഇടയ്ക്ക് വെച്ച് ഇന്ദിര പദ്ധതിയില്‍ നിന്ന് പിന്മാറുകയാണുണ്ടായത്. 1980കളില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും എത്തിയപ്പോഴാണ് ഇന്ദിരാഗാന്ധി സൈനികാക്രമണത്തിനു ആലോചിച്ചിരുന്നതെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

indira-gandhi

പാകിസ്താന്‍ ആണവശേഷി നേടുന്നതില്‍ ഇന്ദിരാ ഗാന്ധി അസ്വസ്ഥയായിരുന്നെന്നും പറയപ്പെടുന്നുണ്ട്. പാക്കിസ്താനിലെ ആണവ പുരോഗതിയില്‍ ഇന്ത്യയുടെ പ്രതികരണം എന്ന തലക്കെട്ടിലാണ് സിഐഎ രേഖയുണ്ടായിരുന്നത്. ഇന്ത്യക്ക് പാകിസ്താന്റെ ആണവായുധ വികസന പ്രവര്‍ത്തനങ്ങളില്‍ കടുത്ത ആശങ്കയുണ്ടായിരുന്നു.

ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്ന ഘട്ടം വന്നപ്പോള്‍ ഇന്ത്യയിലും ഇന്ദിരാഗാന്ധി ആണവ പരീക്ഷണങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു.

English summary
Indira Gandhi had considered a military strike on Pakistan’s nuclear installations to prevent it from acquiring weapons capabilities, a declassified CIA document has claimed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X