• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ സുസജ്ജം... സേനകളുടെ സംയുക്ത പ്രസ്താവന!!

Newest First Oldest First
11:59 PM, 28 Feb
ഇന്ത്യ- പാക് അതിർത്തിയിലൂടെ സർവീസ് നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്‍റെ സർവീസ് ഇന്ത്യ നിർത്തിവച്ചു. പാകിസ്താൻ നേരത്തെ സർവീസ് നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും നടപടിയെടുതത്തത്.
10:50 PM, 28 Feb
ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ ഓടുന്ന തീവണ്ടിയായ സംഝോധ എക്‌സ്പ്രസിന്റെ സര്‍വീസ് ഇന്ത്യയും നിര്‍ത്തിവെച്ചു. നേരത്തെ പാകിസ്ഥാന്‍ സംഝോധ എക്‌സ്പ്രസിന്റെ സര്‍വീസ് നിര്‍ത്തിയിരുന്നു. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ തീരുമാനം.
10:09 PM, 28 Feb
ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെയും മുഹമ്മദ് ബിൻ സായിദ് ഫോൺ വിളിച്ചു. ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് നിർദേശം നൽകി.
10:07 PM, 28 Feb
അബുദാബി കിരീടാവകാശിയും യുഎഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ മുഹമ്മദ് ബിൻ സായിദും ഇന്ത്യ-പാക് വിഷയത്തിൽ ഇടപെട്ടു.
10:00 PM, 28 Feb
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമനെ വിട്ടയയ്ക്കാമെന്ന വാഗ്ദാനം സൗമനസ്യം കൊണ്ടാണെന്ന പാക് വാദം തള്ളി ഇന്ത്യന്‍ വ്യോമസേന. ജനീവ കണ്‍വെന്‍ഷന്റെ വ്യവസ്ഥകൾ പ്രകാരമാണ് വ്യോമസേനാംഗത്തെ വിട്ടയക്കുന്നതെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍.
7:23 PM, 28 Feb
മേജര്‍ ജനറല്‍ സുരേന്ദ്ര സിംഗ് മഹല്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
7:22 PM, 28 Feb
വ്യോമസേന വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ വാര്‍ത്താസമ്മേളനത്തില്‍
7:21 PM, 28 Feb
പാകിസ്താനുമായി ഏത് പോരിനും തയ്യാറെന്ന് നാവികസേന അഡ്മിറല്‍ ഡിഎസ് ഗുജറാള്‍
6:44 PM, 28 Feb
അഭിനന്ദന്‍ വര്‍ധനെ വിട്ടയക്കുമെന്ന പാകിസ്താന്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി
4:53 PM, 28 Feb
ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധനെ വെള്ളിയാഴ്ച വിട്ടയയ്ക്കുമെന്ന പ്രഖ്യാപനത്തിന്റെ ദൃശ്യങ്ങള്‍.
4:49 PM, 28 Feb
പാര്‍ലമെന്റ് സമ്മേളനത്തില്‍ എല്‍ടിടിഇയെ പരാമര്‍ശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
4:42 PM, 28 Feb
ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധനെ പാകിസ്താന്‍ വെള്ളിയാഴ്ച വിട്ടയയ്ക്കും. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്.
4:36 PM, 28 Feb
ജമ്മു കശ്മീരില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സുന്ദര്‍ബനി, മാന്‍കോട്ട്, ഖരി കര്‍മാര, ദേഗ് വാര്‍ എന്നീ സെക്ടറുകളിലാണ് പാകിസ്താന്‍ മോര്‍ട്ടാര്‍ ഷെല്ലുകളും ചെറു ആയുധങ്ങളും ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. രാവിലെ ആറ് മണിക്ക് വെടിവെപ്പുണ്ടായി അവസാനിച്ചെങ്കിലും വൈകിട്ട് മൂന്ന് മണിക്ക് രജൗരി സെക്ടറില്‍ വെടിവെയ്പുണ്ടായിരുന്നു.
3:55 PM, 28 Feb
ദില്ലിയില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയും പത്ത് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച അല്‍പ്പ സമയത്തിനകം. ജര്‍മനി, ഡൊമനീഷ്യന്‍ റിപ്പബ്ലിക്ക്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബെല്‍ജിയം ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളാണ് ദില്ലിയിലെത്തിയിട്ടുള്ളത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിശദീകരിക്കും.
3:45 PM, 28 Feb
പാക് വിമാനം സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് എത്തിയെന്ന് ഇന്ത്യ. ബുധനാഴ്ചയായിരുന്നു സംഭവം. എന്നാല്‍ ലക്ഷ്യം നേരിയ വ്യത്യാസത്തില്‍ നഷ്ടമായെന്നും ലേസര്‍ ഗൈഡുകളും മിസൈലുകളും ഉള്ള വിമാനമായിരുന്നു ഇതെന്നും ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു.
3:44 PM, 28 Feb
പാകിസ്താന്‍ താല്‍ക്കാലികമായി വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നു. കമേഴ്സ്യല്‍ ഏവിയേഷനാണ് പുന:രാരംഭിച്ചത്.
3:42 PM, 28 Feb
ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെ വിട്ടുനല്‍കുന്നതുവരെ പാകിസ്താനുമായി ഒരു ഉടമ്പടിക്കുമില്ലെന്ന് ഇന്ത്യ. സ്ഥാനപതിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇ ടപെടലിന് ഇന്ത്യ ശ്രമിക്കുന്നില്ലെന്നും അദ്ദേഹത്തെ നിരുപാധികം വിട്ടയയ്ക്കണമെന്നുമാണ് ഇന്ത്യ ഉന്നയിക്കുന്ന ആവശ്യം.
3:37 PM, 28 Feb
ജമ്മു കശ്മീരിലെ രജൗരിയില്‍ പാക് വെടിവെപ്പ്.
3:34 PM, 28 Feb
ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍. യുദ്ധതടവുകാരനായി കൈമാറണോ എന്ന കാര്യമാണ് പാകിസ്താന്‍ ചര്‍ച്ച ചെയ്യുന്നത്. ഭീകരവാദം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ച നടന്നേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.
3:20 PM, 28 Feb
ജമ്മു കശ്മീരിലെ കൃഷ്ണ ഘട്ടി സെക്ടറില്‍ പാക് വെടിവെയ്പ്.
3:18 PM, 28 Feb
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിഎസ്എഫ് ജവാന്മാരെ കാണുന്നു.
2:38 PM, 28 Feb
പിടിയിലായ ഇന്ത്യന്‍ പൈലറ്റിന്റെ വീഡിയോകള്‍ പ്രസിദ്ധീകരിച്ചതോടെ പാകിസ്താന്‍ ജനീവ കരാര്‍ ലംഘിച്ചതായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.
2:36 PM, 28 Feb
ഇന്ത്യ പാക് ജനതയെയോ സൈനിക സ്ഥാപനങ്ങളെയോ ലക്ഷ്യം വെച്ചല്ല ആക്രമണം നടത്തുന്നത്. എന്നാല്‍ പാകിസ്താന്‍ സൈനിക സ്ഥാപനങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യ ബോധപൂര്‍വ്വം നിയന്ത്രണരേഖ കടന്നിട്ടില്ല. പാകിസ്താന്റെ യുദ്ധതന്ത്രങ്ങളെ പരാജയപ്പെടുത്താനാണ് ഇന്ത്യ ശ്രമിച്ചത്.
2:33 PM, 28 Feb
ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധനെ മടക്കി അയക്കുന്ന കാര്യം പരിഗണിക്കാമെന്ന് പാക് വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറക്കുന്നതിനാണെന്നും ജിയോ ന്യൂസിനെ ഉദ്ധരിച്ച് എഎന്‍ഐ ട്വീറ്റ് ചെയ്യുന്നു.
2:28 PM, 28 Feb
പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തതോടെ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ സ്കൂളുകള്‍ അടച്ചിട്ടിട്ടുണ്ട്. പ്രകോപനമില്ലാതെ പാക് സൈന്യം ഷെല്ലാക്രമണം നടത്തുകയായിരുന്നു. ഇത് ഏഴാം ദിവസമാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തത്. മെന്ദാര്‍, രജൗരി, നൗഷെര സെക്ടറുകളിലാണ് പാക് വെടിവെപ്പ്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നു.
1:29 PM, 28 Feb
പാകിസ്താന്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ കടന്നത് സൈനിക സ്ഥാപനങ്ങള്‍ ആക്രമിക്കുന്നതിന്റെ ഭാഗമായാണെന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെ പാക് സൈന്യം കൈകാര്യം ചെയ്യുന്നത് ജനീവ കരാറിന്റെ ലംഘനമായാണ് കണക്കാക്കുന്നത് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം പ്രതികരിക്കുന്നു. പാക് സൈന്യം ഇപ്പോഴും ജെയ്ഷെ മുഹമ്മദിനെ പിന്തുണക്കുന്നുവെന്നും പ്രതിരോധമന്ത്രാലയത്തെ ഉദ്ധരിച്ച് എഎന്‍ഐ ട്വീറ്റ് ചെയ്യുന്നു.
1:23 PM, 28 Feb
ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും ഉചിതമായ വാര്‍ത്തകള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളില്‍ നിന്നും ആകര്‍ഷമായ വാര്‍ത്തകളാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ അവസാനിപ്പിക്കാന്‍ യുഎസ് ഇടപെടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
1:17 PM, 28 Feb
അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതികരണം.
12:57 PM, 28 Feb
പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വ്യാഴാഴ്ച മാത്രം ബാങ്കോക്കില്‍ കുടുങ്ങിക്കിടക്കുന്നത്.
12:54 PM, 28 Feb
പാകിസ്താന്‍ ശ്രമിക്കുന്നത് ഇന്ത്യയെ തളര്‍ത്താന്‍. പിന്നോട്ടില്ലെന്നും മോദി, രാജ്യം ഒരു മനസ്സോടെ പോരാടുമെന്നുമാണ് പ്രധാമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ഇന്ത്യയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. നമ്മള്‍ ഇന്ത്യക്കാരാണ് പാറ പോലെ ഉറച്ചുനിന്ന് ഇത്തരം ശക്തികളെ നേരിടണമെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു.
READ MORE

ദില്ലി: ഇന്ത്യന്‍ വ്യോമസേന പൈലറ്റ് പാകിസ്താന്റെ കസ്റ്റഡിയിലിരിക്കെ ഇന്ത്യ- പാക് ബന്ധം കലുഷിതമായി തുടരുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയില്‍ ഉന്നതതല ചര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും കര-നാവിക- വ്യോമസേനാ തലവന്‍മാരും യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ വ്യാഴാഴ്ചയും ജമ്മു കശ്മീരില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെയ്പ് ഉണ്ടായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ വെടിയുതിര്‍ക്കുകയായിരുന്നു.

abhinandhan-pti3-

English summary
Samjhauta Express service suspended as India-Pakistan tensions continue live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X