പ്രായമായവരെ പുറംപോക്കില്‍ പുറംതള്ളാന്‍ ശ്രമിച്ച് ഇന്‍ഡോര്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍;വിവാദം
ഇന്‍ഡോര്‍: ഇന്‍ഡോര്‍ മുനിസിപ്പില്‍ കോര്‍പ്പറേഷനിലെ ഒരു സംഘം ജീവനക്കാര്‍ അനാഥരായ വൃദ്ധരെ തെരുവില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച സംഭവം വിവാദമാകുന്നു. വൃദ്ധരെ തെരുവില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.
കോര്‍പ്പറേഷന്റെ വാഹനത്തില്‍ നിന്നും പ്രായമായ സ്‌ത്രീയെ ഇന്‍ഡോര്‍സിറ്റിയുടെ സമീപത്തുള്ള ക്രിഷ്‌പ്രാ ഗ്രാമപ്രദേശത്ത് ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങള്‍ സമീപവാസികള്‍ സോഷ്യല്‍ മീഡിയിയല്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് അധികൃതര്‍ വിവരം അറിയുന്നത്. വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ വിസമ്മതിക്കുന്ന വൃദ്ധക്കെതിരെ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ബലപ്രയോഗം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
മഞ്ഞ്‌കാലത്ത് രാത്രി 7.2 താപനിലയാണ് നിലവില്‍ ഇന്‍ഡോറില്‍ അനുഭവപ്പെടുന്നത്. അതിശൈത്യസമയത്ത് ഇത്തരം നീച പ്രവര്‍ത്തി നടത്തിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കെതിരെ പ്രദേശവാസികള്‍ സമരം നടത്തി.

സംഭവത്തെ അപലപിച്ച് സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരും രംഗത്തെത്തി. ഇന്‍ഡോറിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തൊഴിലാളിളില്‍ ചിലര്‍ പ്രായമായ ആളുകളെ മനുഷ്യത്വ രഹിതമായി പെരുമാറുന്നത് ശ്രദ്ധയില്‍ പെട്ടു. സംഭവത്തില്‍ ഡെപ്യൂട്ടി കമ്മീഷ്‌ണറടക്കം രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്‌തിട്ടുണ്ട്. പ്രായമായ ആളുകള്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിചരണവും നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കലക്ടറോട് ഉത്തരവിട്ടതായും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ ട്വീറ്റ് ചെയ്‌തു. പ്രായമായവര്‍ക്കെതിരെയുള്ള മനുഷ്യത്ത രഹിതമായ പ്രവര്‍ത്തനം അംഗീകരിക്കാനാകില്ല. പ്രായമായവരെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയുമാണ് ചെയ്യേണ്ടത്. അതാണ് നമ്മുടെ സംസ്‌കാരമെന്നത് മുഖ്യമന്ത്രി ട്വീറ്റില്‍ കുറിച്ചു.
എന്നാല്‍ തൊഴിലാളികള്‍ക്കെതിരായ ആരോപണത്തെ നിഷേധിച്ച് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ രംഗത്തെത്തി. പ്രായമായവരെ സഹായിക്കുക മാത്രമാണ് തൊഴിലാളികള്‍ ചെയ്‌തിട്ടുള്ളു. ഇന്‍ഡോറില്‍ വീടില്ലാത്ത പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ്. വൃദ്ധയെ പുറംപോക്കില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം വ്യാജമാണെന്നും ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഡീഷ്‌ണല്‍ കമ്മിഷന്‍ അഭ.് രാജന്‍ഗോക്കര്‍ പ്രതികരിച്ചു. സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തി.












Click it and Unblock the Notifications