Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ കൊന്ന ഇന്ദ്രാണിയെ തൂക്കിലേറ്റണമെന്ന് മുന്‍ ഭര്‍ത്താവ്

കൊല്‍ക്കത്ത: മകളെ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞാല്‍ ഇന്ദ്രാണി മുഖര്‍ജിയെ തൂക്കിലേറ്റണമെന്ന് അവരുടെ മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ഥ് ദാസ്. ഇന്ദ്രാണിയുടേത് ക്രൂരമായ പ്രവര്‍ത്തിയാണ്. ഏറ്റവും കടുത്ത ശിക്ഷതന്നെ അവര്‍ അര്‍ഹിക്കുന്നുണ്ടെന്ന് സിദ്ധാര്‍ഥ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, താനും ഇന്ദ്രാണിയും വിവാഹിതരായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഇന്ദ്രാണിയും താനും വളരെക്കാലം ഒരുമിച്ചു താമസിച്ചിരുന്നു. ഷീനയും, മിഖായേലും തന്റെ മക്കളാണ്. എന്നാല്‍ താന്‍ ഇന്ദ്രാണിയെ വിവാഹം കഴിച്ചിട്ടില്ലെന്നും സിദ്ധാര്‍ഥ് പറഞ്ഞു. 989ലാണ് ഇന്ദ്രാണിയുമായി അവസാനമായി സംസാരിച്ചത്. ഇന്ദ്രാണിയുടെ ജീവിത നിലവാരം വളരെ ഉയര്‍ന്നതായിരുന്നു. പണത്തിനും പ്രശസ്തിക്കും പിറകെയായിരുന്നു അവരുടെ താത്പര്യം. അതുകൊണ്ടുതന്നെ തങ്ങളുടെ ബന്ധം നീണ്ടുനിന്നില്ലെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

indrani-mukherjea3

ഷീനയുടെ മരണം സംബന്ധിച്ച് താന്‍ പോലീസിന് രഹസ്യവിവരം നല്‍കിയിട്ടില്ലെന്ന് സിദ്ധാര്‍ഥ് വ്യക്തമാക്കി. പോലീസ് അന്വേഷണത്തില്‍ സഹകരിക്കും. മക്കളുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ഥ് ആണ് വര്‍ഷങ്ങള്‍ക്കുശേഷം ഷീനയുടെ തിരോധാനം ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന വാര്‍ത്തയുണ്ടായിരുന്നു.

ഇന്ദ്രാണിയുടെ ഭര്‍ത്താക്കന്മാരെക്കുറിച്ചും ഷീനയുടെ പിതാവിനെക്കുറിച്ചും ഇപ്പോഴും നിഗൂഢത നിലനില്‍ക്കുകയാണ്. വിഷയത്തില്‍ ഡിഎന്‍എ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. ഷീനയുടെ യഥാര്‍ഥ പിതാവ് ആരാണെന്നത് കേസില്‍ നിര്‍ണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+