കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധു നദിജല ഉടമ്പടി: ഭേദഗതി ആവശ്യപ്പെട്ട് ഇന്ത്യ പാകിസ്ഥാന് നോട്ടീസ് അയച്ചു

Google Oneindia Malayalam News
india

ദില്ലി: 1960ലെ സിന്ധു നദിജല ഉടമ്പടിയില്‍ ഭേദഗതി ആവശ്യപ്പെട്ട് ഇന്ത്യ പാകിസ്ഥാന് നോട്ടീസ് അയച്ചു. ജനുവരി 25ന് കരാറിലെ വ്യവസ്ഥകള്‍ പ്രകാരം സിന്ധു നദീജലത്തിനായുള്ള ബന്ധപ്പെട്ട കമ്മീഷണര്‍മാര്‍ മുഖേനയാണ് ഇസ്ലാമാബാദിലേക്ക് നോട്ടീസ് അയച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയുടെ കിഷന്‍ഗംഗ, റാറ്റില്‍ ജലവൈദ്യുത പദ്ധതികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും പാകിസ്ഥാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇങ്ങനെ ഒരു നടപടിയുമായി ഇന്ത്യ രംഗത്തെത്തിയത്.

90 ദിവസത്തിനുള്ളില്‍ ഇന്ത്യ നടത്തുന്ന ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 62 വര്‍ഷമായി നിലനില്‍ക്കുന്ന ഉടമ്പടിയാണിത്. ഈ ഉടമ്പടിയില്‍ മാറ്റം കൊണ്ടുവരാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ പാകിസ്ഥാന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. രണ്ട് പദ്ധതികളുടെയും പ്രശ്‌നം ഒരു നിഷ്പക്ഷ ഏജന്‍സികള്‍ പരിശോധിക്കണമെന്നാണ് പാകിസ്ഥാന്‍ 2015ല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അടുത്ത വര്‍ഷം തന്നെ പാകിസ്ഥാന്‍ ഏകപക്ഷീയമായി ഈ ആവശ്യം പിന്‍വലിച്ചു.

അടി പതറി അദാനി... സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തേക്ക്; അപ്രതീക്ഷിത തിരിച്ചടിഅടി പതറി അദാനി... സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തേക്ക്; അപ്രതീക്ഷിത തിരിച്ചടി

എന്നാല്‍ നിഷ്പക്ഷമായ ഒരു ഏജന്‍സി ഈ വിഷയം പരിശോധിക്കണമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ച് നില്‍ക്കുകയായിരുന്നു. 1960 ല്‍ ഒമ്പത് വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സിന്ധു നദീജല കാരാര്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ചത്. രണ്ട് രാജ്യങ്ങളിലൂടെയും കടന്നുപോകുന്ന വിവിധ നദികളിലെ ജലം പങ്കിടുന്നതുമായി ബബന്ധപ്പെട്ടതാണ് കരാര്‍. അന്ന് ലോകബാങ്കായിരുന്നു ഈ ഉടമ്പടിയില്‍ മധ്യസ്ഥനായി ഒപ്പുവച്ചത്.

ഒന്നൊന്നര ഭാഗ്യം, ഒരുമാസത്തിനിടെ ഡബിള്‍ ലോട്ടറി; യുവാവ് കാമുകിയെ വിളിച്ചപ്പോള്‍ സംഭവിച്ചത് ഇങ്ങനെഒന്നൊന്നര ഭാഗ്യം, ഒരുമാസത്തിനിടെ ഡബിള്‍ ലോട്ടറി; യുവാവ് കാമുകിയെ വിളിച്ചപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

നദീജലം പരിമിതമായ ജലസേചന ഉപയോഗത്തിനും വൈദ്യുതി ഉല്‍പ്പാദനം, നാവിഗേഷന്‍ , വസ്തുവകകളുടെ ഫ്‌ലോട്ടിംഗ്, മീന്‍ വളര്‍ത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പരിധിയില്ലാത്ത ഉപയോഗത്തിനും ഇന്ത്യയെ കരാര്‍ അനുവദിക്കുന്നു. സിന്ധു നദീജല ഉടമ്പടി ഇന്ന് ലോകത്തിലെ ഏറ്റവും വിജയകരമായ ജലം പങ്കിടല്‍ ഉടമ്പടിയായി കണക്കാക്കപ്പെടുന്നു. സിന്ധു നദിയുടെ 20 ശതമാനം ഇന്ത്യയിലാണ്. ബാക്കി വരുന്ന 80 ശതമാനം പാകിസ്ഥാനിലുമാണ് . ബിയാസ് , രവി, സത്‌ലജ് എന്നീ മൂന്ന് നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കാണ്. എന്നാല് മൂന്ന് പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയുടെ നിയന്ത്രണം പാകിസ്ഥാനാണ്.

English summary
Indus Water Treaty: India sends notice to Pakistan seeking amendment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X