കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ നേതാക്കളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി.... ബിജെപിയില്‍ പിന്നെയും വിമത ഭീഷണി

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ വിമത സ്വരം ഉച്ചത്തിലാവുന്നു. അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കുമെതിരെ പരസ്യമായ വെല്ലുവിളികളാണ് ആരംഭിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിച്ച എംഎല്‍എമാര്‍ക്കാണ് സീറ്റ് നിഷേധിച്ചിരിക്കുന്നത്. ഇവരൊക്കെ വസുന്ധര രാജയുടെ അടുപ്പക്കാരുമാണ്.

അതേസമയം മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നത് വലിയ തിരിച്ചടിയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബിജെപിയെ തേടി മറ്റൊരു പ്രതിസന്ധി എത്തിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ അമിത് ഷാ അനാവശ്യമായി ഇടപെട്ടു എന്നാണ് ഇവരുടെ ആരോപണം. പാര്‍ട്ടിയുടെ പതനം തങ്ങളുടെ കൈകൊണ്ടിയാരിക്കുമെന്നും ഇവര്‍ പോര്‍വിളി നടത്തിയിട്ടുണ്ട്. ഇവര്‍ മത്സരിച്ചാല്‍ ജയിക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് അമിത് ഷാ വാദിക്കുന്നത്.

മൂന്ന് മന്ത്രിമാരെ ഒഴിവാക്കി

മൂന്ന് മന്ത്രിമാരെ ഒഴിവാക്കി

31 പേരുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. മൂന്ന് മന്ത്രിമാരെയും 15 സിറ്റിംഗ് എംഎല്‍എമാരെയുമാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ബാബുലാല്‍ വര്‍മ, രാജ്കുമാര്‍ റിന്‍വ, ധ്യാന്‍ സിംഗ് റാവത്ത് എന്നിവരാണ് ഒഴിവാക്കിയ മന്ത്രിമാര്‍. ഇവര്‍ വസുന്ധര രാജയുടെ കാലത്തെ മോശം മന്ത്രിമാരായിരുന്നു എന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍. എന്നാല്‍ പാര്‍ട്ടിയെ പ്രമുഖ മണ്ഡലങ്ങളില്‍ തോല്‍പ്പിക്കാന്‍ ഇവര്‍ ഇറങ്ങിയിരിക്കുകയാണ്. അതേസമയം ഇവര്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് വ്യക്തമാകുന്നത്.

ഗോസംരക്ഷകരെ പിന്തുണ മന്ത്രി

ഗോസംരക്ഷകരെ പിന്തുണ മന്ത്രി

പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലയെ ന്യായീകരിച്ച ഗ്യാന്‍ദേവ് അഹൂജയാണ് ടിക്കറ്റ് നിഷേധിച്ചവരില്‍ പ്രമുഖനായ എംഎല്‍എ. പശുക്കടത്തുകാര്‍ കൊല്ലപ്പെട്ട് കൊണ്ടിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പെഹലുഖാന്‍ വധക്കേസിലെ പ്രതികള്‍ നിരപരാധികളാണെന്നും പോലീസ് വ്യക്തിപരമായ വിദ്വേഷം തിര്‍ക്കാന്‍ വേണ്ടി ഇവരെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ആല്‍വാറില്‍ റക്ബര്‍ ഖാനെ തല്ലിക്കൊന്ന സംഭവത്തിന് ഉത്തരവാദി പോലീസ് ആണെന്നായിരുന്നു അഹൂജയുടെ പരാമര്‍ശം.

ജെഎന്‍യുവിലെ കോണ്ടം പരാമര്‍ശം

ജെഎന്‍യുവിലെ കോണ്ടം പരാമര്‍ശം

ജെഎന്‍യുവിലെ വിവാദത്തിലും അഹൂജ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. നിത്യേന ക്യാമ്പസില്‍ നിന്ന് 3000 കോണ്ടം കണ്ടെത്താറുണ്ടെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇവിടെ വിദ്യാര്‍ത്ഥികള്‍ നഗ്നരായി നൃത്തം ചെയ്യാറുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇത് ദേശീയ തലത്തില്‍ വലിയ വാഗ്വാദങ്ങള്‍ തിരികൊളുത്തിയിരുന്നു. ഇത്തവണ സീറ്റ് നിഷേധിക്കാനുള്ള പ്രധാന കാരണം ഇത്തരം പരാമര്‍ശങ്ങളാണെന്ന് സൂചനയുണ്ട്. അതേസമയം വസുന്ധര രാജയുടെ കടുത്ത എതിരാളിയായിട്ടാണ് അഹൂജ അറിയപ്പെടുന്നത്.

വിമത ഭീഷണി കടുക്കുന്നു

വിമത ഭീഷണി കടുക്കുന്നു

മന്ത്രിമാര്‍ക്കൊപ്പം എംഎല്‍എമാരും പാര്‍ട്ടി നേതൃത്വത്തിനെതിരെ പോര് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിയുടെ ന്യൂനപക്ഷ മുഖമായ ദിദ്വാനയിലെ എംഎല്‍എ യൂനുസ് ഖാനെ ഇത്തവണ ഒഴിവാക്കുമെന്ന് സൂചനയുണ്ട്. അതേസമയം മുസ്ലീം വിഭാഗത്തിലെ സിറ്റിംഗ് എംഎല്‍എയായ ഹബീബുര്‍ റഹ്മാന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ടു. ഇയാള്‍ നഗൗറില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. മറ്റൊരു മന്ത്രി സുരേന്ദ്ര ഗോയല്‍ നേരത്തെ തന്നെ പാര്‍ട്ടി വിട്ടിട്ടുണ്ട്. ഇയാള്‍ ജെയ്തരണില്‍ സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നത്.

അമിത് ഷാ കുരുക്കില്‍

അമിത് ഷാ കുരുക്കില്‍

ഗ്യാന്‍ ദേവ് അഹൂജ ഒഴികെയുള്ളവര്‍ക്കെല്ലാം സീറ്റ് നഷ്ടമായത് അമിത് ഷായുടെ ഇടപെടല്‍ കൊണ്ടാണ്. വസുന്ധര രാജയുമായുള്ള അദ്ദേഹത്തിന്റെ പോരാണ് ഇപ്പോഴത്തെ പ്രശ്‌നത്തിലേക്ക് നയിച്ചത്. സീറ്റ നഷ്ടപ്പെട്ടവരെല്ലാം പാര്‍ട്ടിയുടെ ഹിന്ദു മുഖങ്ങളാണ്. ഇവരെ പിണക്കിയാല്‍ കൂടുതല്‍ നഷ്ടമാണ് ബിജെപിക്കുണ്ടാവുക. മധ്യപ്രദേശില്‍ വിമത നേതാക്കളെ ബിജെപി പുറത്താക്കിയെങ്കിലും രാജസ്ഥാനില്‍ അതിനുള്ള അവസരം ലഭിച്ചിട്ടില്ല. അതിന് മുമ്പ് പ്രമുഖരെ പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. ഇവര്‍ ഉന്നയിക്കുന്ന കാര്യങ്ങളിലെ വില്ലന്‍ അമിത് ഷാ തന്നെയാണ്.

പടയൊരുക്കം തുടങ്ങി....

പടയൊരുക്കം തുടങ്ങി....

സീറ്റ് നിഷേധിച്ചവരെല്ലാം അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്. ഇവര്‍ പാര്‍ട്ടി വിടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സമവായ ചര്‍ച്ചയ്ക്ക് അമിത് ഷായ്ക്കും വസുന്ധര രാജയ്ക്കും താല്‍പര്യമില്ല. അതുകൊണ്ട് രാജസ്ഥാനില്‍ ബിജെപിക്ക് അധികാരത്തില്‍ എത്താന്‍ ഒരു ശതമാനം സാധ്യത പോലുമില്ലെന്ന് ബിജെപി നേതാക്കള്‍ തന്നെ സൂചിപ്പിക്കുന്നു. രാജ്കുമാര്‍ റിന്‍വയ്ക്ക് സീറ്റ് നിഷേധിച്ചത് അദ്ദേഹം അമിത് ഷായുടെ അടുപ്പക്കാരനായത് കൊണ്ടാണ്. റിന്‍വയ്ക്ക് സീറ്റ് നല്‍കരുതെന്ന് വസുന്ധര രാജയുടെ പിടിവാശിയായിരുന്നു.

കോണ്‍ഗ്രസിന് വന്‍ നേട്ടം

കോണ്‍ഗ്രസിന് വന്‍ നേട്ടം

ബിജെപിയിലെ പോര് കോണ്‍ഗ്രസിന് വന്‍ നേട്ടമാകും. റിന്‍വയെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. രത്തന്‍ഗഡില്‍ നിന്നായിരിക്കും അദ്ദേഹം മത്സരിക്കുക. എന്നാല്‍ റിന്‍വ രാജയുടെ അടുത്തയാളായ രാജേന്ദ്ര റാത്തോറിനെതിരെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. ചുരുവില്‍ നിന്ന് അദ്ദേഹം മത്സരിക്കാനും സാധ്യതയുണ്ട്. ചുരു റാത്തോറിന്റെ മണ്ഡലമാണ്. അതേസമയം റിന്‍വയ്ക്ക് പകരം ബിജെപി സീറ്റ് നല്‍കിയത് അഭിനേഷ് മഹിര്‍ഷിക്കാണ്. ഇയാള്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയതാണ്. മഹിര്‍ഷിയെ തോല്‍പ്പിക്കണമെന്ന വാശിയിലാണ് കോണ്‍ഗ്രസ്.

വഗേലയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്..... പ്രതിപക്ഷ നിരയില്‍ വിള്ളല്‍..... രാഹുലിന് അതൃപ്തി!!വഗേലയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്..... പ്രതിപക്ഷ നിരയില്‍ വിള്ളല്‍..... രാഹുലിന് അതൃപ്തി!!

ലക്ഷ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷമെന്ന് കോണ്‍ഗ്രസ്; പാര്‍ട്ടിയിലേക്ക് ബിജെപി നേതാക്കളുടെ ഒഴുക്ക്ലക്ഷ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷമെന്ന് കോണ്‍ഗ്രസ്; പാര്‍ട്ടിയിലേക്ക് ബിജെപി നേതാക്കളുടെ ഒഴുക്ക്

English summary
infight-continues in bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X