ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ ആം ആദ്മിയില്‍
ബാംഗ്ലൂര്‍:ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ബോര്‍ഡ് അംഗം വി ബാലകൃഷ്ണന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സ്വന്തം ബിസിനസിനൊപ്പം മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനാണ് ആഗ്രഹിക്കുന്നതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു.
ഇന്‍ഫോസിസില്‍ ഡയക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ബി ബാലകൃഷ്ണന്‍ നാരായണ മൂര്‍ത്തിയുടെ തിരിച്ച് വരവോടെയാണ് കമ്പനി വിടുന്നത്. 2013 ഡിസംബര്‍ 20 നായിരുന്നു രാജിക്കത്ത് നല്‍കിയത്. അടുത്ത സിഇഒ ആകാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലെ പ്രമുഖനായിരുന്നു ബാല എന്ന് വിളിക്കപ്പെടുന്ന ബാലകൃഷ്ണന്‍.

ഇന്‍ഫോസിസില്‍ നിന്ന് രാജിവച്ച മോഹന്‍ദാസ് പൈയും വിപ്രോയില്‍ നിന്ന് വന്ന ഗിരീഷ് പരാന്‍ജ്‌പേയും ചേര്‍ന്ന് ബാലകൃഷ്ണന്‍ പുതിയ ഒരു ഇക്വിറ്റി ഫണ്ട് തുടങ്ങാനിരിക്കുകയാണ്. ഫെബിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍.
മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ബാല. ബിസിനസും രാഷ്ട്രീയ പ്രവര്‍ത്തനവും തനിക്ക് ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ചോദ്യത്തിന് ഇപ്പോള്‍ അതിനെക്കുറിച്ച് പറയാറായിട്ടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
1991 ല്‍ ഇന്‍ഫോസിസില്‍ എത്തിയ ബാല കമ്പനിയുടെ ചീഫ് ഫിനാനന്‍ഷ്യല്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്‍ഫോസിസിന്റെ ബിപിഒ വിഭാഗം തലവനും ഇന്‍ഫോസിസ് ലോഡ്‌സ്‌റ്റോണിന്റെ ചെയര്‍മാനും ആയിരുന്നു.












Click it and Unblock the Notifications