കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രസീലയെ കൊലപ്പെടുത്തിയത് എന്തിനെന്ന് കേട്ടാല്‍ ഞെട്ടും;ഇന്‍ഫോസിസില്‍ നടന്നത്...

സുരക്ഷ ജീവനക്കാരനായ ബബന്‍ സൈക്യ രസീലയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് കുറ്റപ്പത്രത്തിലുള്ളത്.

Google Oneindia Malayalam News

മുംബൈ: ഇന്‍ഫോസിസ് പൂണെ ക്യാമ്പസിലെ ജീവനക്കാരി രസീല രാജു കൊല്ലപ്പെട്ട കേസില്‍ പോലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചു. പൂണെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ഇന്‍ഫോസിസിലെ സുരക്ഷ ജീവനക്കാരനായ അസം സ്വദേശി ബബന്‍ സൈക്യയാണ് കേസിലെ പ്രതി.

സുരക്ഷ ജീവനക്കാരനായ ബബന്‍ സൈക്യ രസീലയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് കുറ്റപ്പത്രത്തിലുള്ളത്. തന്റെ ജോലി നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയാണ് രസീലയെ വധിക്കാന്‍ കാരണമായതെന്നാണ് ബബന്‍ സൈക്യ പോലീസിനോട് വെളിപ്പെടുത്തിയത്. കമ്പ്യൂട്ടര്‍ കേബിള്‍ കഴുത്തില്‍ ചുറ്റിയാണ് രസീലെയെ കൊലപ്പെടുത്തിയത്.

തുറിച്ചുനോക്കി...

തുറിച്ചുനോക്കി...

സംഭവദിവസം രാത്രി രസീല ഓഫീസ് കെട്ടിടത്തിലെ ഒമ്പതാം നിലയില്‍ രസീല മാത്രമേ ജോലിക്കുണ്ടായിരുന്നുള്ളു. ഇതിനിടെയാണ് സുരക്ഷ ജീവനക്കാരനായ ബബന്‍ രസീലയെ മോശപ്പെട്ട രീതിയില്‍ തുറിച്ചുനോക്കിയത്.

കൊലപ്പെടുത്തി....

കൊലപ്പെടുത്തി....

തന്നെ തുറിച്ചുനോക്കിയതിന് മേലുദ്യോഗസ്ഥരോട് പരാതിപ്പെടുമെന്ന് രസീല ബബന്‍ സൈക്യയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് തന്റെ മുറിയിലേക്ക് പോയ ബബന്‍ നിമിഷങ്ങള്‍ക്കകം തിരിച്ചെത്തിയാണ് രസീലയെ കൊലപ്പെടുത്തിയത്.

കഴുത്ത് ഞെരിച്ച്...

കഴുത്ത് ഞെരിച്ച്...

രസീല മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടാല്‍ തന്റെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതിന് കാരണമെന്നാണ് ബബന്‍ പോലീസിനോട് പറഞ്ഞത്. കമ്പ്യൂട്ടര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് രസീലയെ കൊലപ്പെടുത്തിയത്.

പുറത്തുകടന്നു, പിന്നീട് പിടിക്കപ്പെട്ടു...

പുറത്തുകടന്നു, പിന്നീട് പിടിക്കപ്പെട്ടു...

മരിച്ചുവെന്ന് ഉറപ്പാക്കാനായി രസീലയുടെ മുഖം ചവിട്ടി വികൃതമാക്കിയെന്നും ബബന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. പിന്നീട് രസീലയുടെ ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ഓഫീസില്‍ നിന്നും പുറത്തുകടന്നത്. അസമിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ബബന്‍ സൈക്യയെ പോലീസ് പിടികൂടിയത്.

പ്രതി ജാമ്യാപേക്ഷ നല്‍കി...

പ്രതി ജാമ്യാപേക്ഷ നല്‍കി...

ഓഫീസിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊല നടത്തിയത് ബബന്‍ സൈക്യയാണെന്ന് തെളിഞ്ഞത്. കേസിലെ പ്രതിയായ ബബന്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതിയുടെ ജാമ്യാപേക്ഷയിന്മേല്‍ ബുധനാഴ്ച മുതല്‍ വാദം കേള്‍ക്കും.

English summary
Police submitted charge sheet on raseela raju murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X