കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം; പുതിയ ചിത്രം പുറത്തുവിട്ടു

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഇന്‍ഫോസിസ് ജീവനക്കാരി സ്വാതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പുതിയ ചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു. കൊലപാതകിയുടേതെന്ന് സംശയിക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. നേരത്തെ പുറത്തുവന്ന സിസിടിവിയില്‍ നിന്നും കമ്പ്യൂട്ടര്‍ വിദഗ്ധര്‍ തയ്യാറാക്കിയതാണ് തെളിമയുള്ള ചിത്രം.

പകല്‍വെളിച്ചത്തില്‍ കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൊലപാതകിയെക്കുറിച്ച് കാര്യമായ വിവരം ലഭിക്കാത്തതോടെയാണ് പോലീസ് ചിത്രം പുറത്തുവിട്ടത്. രണ്ട് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കൊലപാതകം നടന്ന റെയില്‍വേ സ്റ്റഷന് പുറത്തുള്ള സിസിടിവിയിലെ ദൃശ്യമാണ് പുറത്തുവിട്ടത്.

swathi

ചെക്ക് ഷര്‍ട്ടും പുറത്ത് ബാഗും തൂക്കിയുള്ള യുവാവിന്റെ ചിത്രം വ്യാഴാഴ്ച പുറത്തുവിട്ടിരിക്കുന്നത്. ഇയാള്‍ കൊല്ലപ്പെട്ട സ്വാതിയുമായി റെയില്‍വേ സ്റ്റേഷനില്‍വെച്ച് വാക്കുതര്‍ക്കമുണ്ടാക്കിയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, സ്വാതിയുമായി ഇയാള്‍ സംസാരിച്ചിട്ടില്ലെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പോലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.

സ്വാതിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ പരിചയക്കാരനായിരിക്കാമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അക്രമിക്കപ്പെടുമ്പോള്‍ സ്വാതി ശബ്ദമുണ്ടാക്കിയിരുന്നില്ലെന്നും ദൃക്‌സാക്ഷി പോലീസിനോട് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓഫീസിലേക്കുള്ള യാത്രാമധ്യേ സ്വാതി കൊല്ലപ്പെടുന്നത്. സ്വാതിയെ രക്ഷിക്കാന്‍ സഹയാത്രികര്‍ ശ്രമിക്കാത്തത് വിവാദമായിരുന്നു.

English summary
Infosys techie Swathi’s murder; Police release new photo of suspect
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X