കെജ്രിവാളിനെ കൊല്ലാന്‍ വലിയ റിഹേഴ്‌സല്‍ ? സംഭവങ്ങളുടെ തുടക്കം കേട്ടാല്‍ ഞെട്ടും..
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവിളിനെ കൊല്ലാനുള്ള റിഹേഴ്ല്‍ നടന്നുവെന്ന് എഎപി ആരോപണം. കഴിഞ്ഞ ദിവസം കെജ്രിവാളിനെതിരെ ഉണ്ടായ മഷി പ്രയോഗം കൊലപ്പെടുത്താനുള്ള റിഹേഴ്‌സലായിരുന്നുവെന്നാണ് എഎപിയുടെ ആരോപണം. പോലീസ് കെജ്രിവാളിന് നല്‍കുന്ന സുരക്ഷയുടെ കുറവാണ് ഇത്തരത്തിലുള്ള സംഭവത്തിന് കാരണം.മഷിപ്രയോഗം വലിയ സംഭവത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമാണ്. കെജ്രിവാളിനെതിരെ വിദ്വേഷം കുത്തിവയ്ക്കുന്ന ആര്‍ എസ് എസിന്റെയും ബിജെപിയുടെയും പങ്ക് അന്വേഷിക്കണം.
അരവിന്ദ് കെജ്രിവാളിനെതിരെ വധ ഭീഷണി ഉണ്ടെന്ന് ചൂണ്ടികാണിച്ച് അദ്ദേഹത്തിന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കിയത് കേന്ദ്രസര്‍ക്കാരാണ്. ഇക്കാര്യം എഎപി ഉന്നയിച്ചിട്ടില്ല. എന്നിട്ടും മഷിയെറിയാനായി യുവതി കെജ്രിവാളിന് അടുത്തെത്തിയിട്ടുണ്ട്. ഇത് എങ്ങനെയാണെന്നാണ് എഎപിയുടെ ഇപ്പോഴത്തെ ചോദ്യം. ഇതേ സമയം സുരക്ഷാ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് ദില്ലി പോലീസ് അറിയിച്ചു.

കൊല്ലാനുള്ള റിഹേഴ്‌സല്‍
ദില്ലി നഗരത്തില്‍ നടപ്പിലാക്കിയ ഒറ്റ- ഇരട്ട നമ്പറുകളുടെ വാഹന നിയന്ത്രണം ആഘോഷിക്കാന്‍ മോഡേണ്‍ ടൗണ്‍ ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ എത്തിയപ്പോഴായിരുന്നു കെജ്രിവാളിനെതിരെ മഷിപ്രയോഗം നടത്തിയത്. ഇത് കൊല്ലാനുള്ള റിഹേഴ്‌സലാണെന്നാണ് എഎപിയുടെ വാദം.

സുരക്ഷ കുറഞ്ഞോ
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നല്‍കുന്ന പോലീസ് സുരക്ഷയും കുറഞ്ഞിട്ടുണ്ടെന്ന് ആരോപണം ഉണ്ട്. ദില്ലി പോലീസിന്റെ സുരക്ഷ കുറഞ്ഞതിനാലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്.

നീക്കം തള്ളിക്കളയാനാവില്ല
അരവിന്ദ് കെജ്രിവാളിനെ അപായപ്പെടുത്താനുള്ള നീക്കം തള്ളികളയാനാവില്ലെന്ന് എഎപി നേതാവ് അശുതോഷ് പറഞ്ഞു.

സുരക്ഷ ഇല്ലാത്തതിന് തെളിവ്
അടുത്തിടെ പഞ്ചാബ് സന്ദര്‍ശിച്ച ശേഷം ട്രെയിനില്‍ മടങ്ങുമ്പോള്‍ ഇഡസ് പ്ലസ് സുരക്ഷാ വിഭാഗത്തില്‍പ്പെടുന്ന കെജ്രിവാളിന് സുരക്ഷ ഒരുക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ പോലും കൂടെ ഉണ്ടായിരുന്നില്ലയെന്നും അശുതോഷ് പറയുന്നു.

കെജ്രിവാളിനെതിരെ വിദ്വേഷം കുത്തിവയ്ക്കുന്നു
മഷിപ്രയോഗം വലിയ സംഭവത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമാണ്. കെജ്രിവാളിനെതിരെ വിദ്വേഷം കുത്തിവയ്ക്കുന്ന ആര്‍ എസ് എസിന്റെയും ബിജെപിയുടെയും പങ്ക് അന്വേഷിക്കണം.

സംഭവം ഗൗരവത്തോടെ കാണണം
മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും കൊല്ലപ്പെട്ട ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. അരവിന്ദ് കെജ്രിവാളിനെതിരെ യുവതി മഷിയെറിഞ്ഞ സംഭവം നാണക്കേട് മാത്രമല്ല. ഇത് അതീവ ഗൗരവത്തോടെ കാണേണ്ടതുമാണ്.

വധഭീഷണി ഉണ്ടായിരുന്നോ?
അരവിന്ദ് കെജ്രിവാളിനെതിരെ വധ ഭീഷണി ഉണ്ടെന്ന് ചൂണ്ടികാണിച്ച് അദ്ദേഹത്തിന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കിയത് കേന്ദ്രസര്‍ക്കാരാണ്. ഇക്കാര്യം എഎപി ഉന്നയിച്ചിട്ടില്ല. എന്നിട്ടും മഷിയെറിയാനായി യുവതി കെജ്രിവാളിന് അടുത്തെത്തിയിട്ടുണ്ട്. ഇത് എങ്ങനെയാണെന്നാണ് എഎപിയുടെ ഇപ്പോഴത്തെ ചോദ്യം. ഇതേ സമയം സുരക്ഷാ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് ദില്ലി പോലീസ് അറിയിച്ചു.












Click it and Unblock the Notifications