'നൂതന സാങ്കേതികവിദ്യ നമ്മുടെ കര്‍ഷകരെ ശാക്തീകരിക്കും';100 കിസാൻ ഡ്രോണുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
ദില്ലി കാർഷികാവിശ്യാങ്ങൾക്ക് ഉപയോഗിക്കുന്ന 100 കിസാൻ ഡ്രോണുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡ്രോൺ മേഖലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ശേഷി ലോകത്തിന് തന്നെ മാതൃകയായിരിക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യ നമ്മുടെ കര്‍ഷകരെ ശാക്തീകരിക്കുകയും കൃഷി കൂടുതല്‍ ലാഭകരമാക്കുകയും ചെയ്യും. പദ്ധതി ഡ്രോണ്‍ മേഖലയുടെ വികസനത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്ന് മാത്രമല്ല, അനന്തമായ സാധ്യതകളുടെ വാതിലുകള്‍ തുറക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'രാജ്യത്തുടനീളമുള്ള 100 സ്ഥലങ്ങളില്‍ കിസാന്‍ ഡ്രോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാക്ഷ്യം വഹിച്ചതില്‍ സന്തോഷമുണ്ട്. ഗരുഡ ഇന്ത്യ എന്ന് സ്റ്റാർട്ടപ്പിന്റെ അഭിനന്ദനാര്‍ഹമായ സംരംഭമാണിത് - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ, ഡ്രോണിനെ സൈന്യവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയോ അല്ലെങ്കില്‍ ശത്രുക്കളെ നേരിടാന്‍ ഉപയോഗിക്കുന്ന ഒന്നോ മാത്രമായിട്ടാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്പോഴിതാ കിസാൻ ഡ്രോണുകൾ ഉദ്ഘാടനം ചെയ്യുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക കൃഷി സമ്പ്രദായത്തിന്റെ ദിശയിലെ പുതിയ അധ്യായമാണിത്. ഇത് ഡ്രോണ്‍ മേഖലയുടെ വികസനത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്ന് മാത്രമല്ല, അനന്തമായ സാധ്യതകളുടെ വാതിലുകള്‍ തുറക്കുകയും ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഇപ്പോഴത്തെ ഡ്രോണികൾ ഭാവിയിൽ 1000 മായി ഉയരും. ഇത് നിരവധി യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, പ്രധാനമന്ത്രി പറഞ്ഞു.
സ്വാമിത്വ പദ്ധതി പ്രകാരം ഗ്രാമങ്ങളില്‍ ഡ്രോണുകള്‍ വഴി ഭൂമിയുടെയും വീടുകളുടെയും കണക്കുകള്‍ തയ്യാറാക്കിവരികയാണ്. ഡ്രോണുകള്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. വിദൂര പ്രദേശങ്ങളിലേക്കും വാക്സിനുകള്‍ എത്തുന്നുണ്ട്. പലയിടങ്ങളിലും വയലുകളില്‍ കീടനാശിനി തളിക്കുന്നതിനും ഡ്രോണുകള്‍ ഉപയോഗിക്കുന്നു. കിസാന്‍ ഡ്രോണ്‍ ഇപ്പോള്‍ ഈ ദിശയിലുള്ള ഒരു നവയുഗ വിപ്ലവത്തിന്റെ തുടക്കമാണ്. ഉദാഹരണത്തിന്, വരും കാലങ്ങളില്‍, ഉയര്‍ന്ന ശേഷിയുള്ള ഡ്രോണുകളുടെ സഹായത്തോടെ, കര്‍ഷകര്‍ക്ക് അവരുടെ വയലുകളില്‍ നിന്ന് പുതിയ പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവ മാര്‍ക്കറ്റുകളിലേക്ക് അയയ്ക്കാന്‍ കഴിയും. മത്സ്യ-സംസ്‌കാരവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് കുളങ്ങള്‍, നദികള്‍, കടലുകള്‍ എന്നിവയില്‍ നിന്ന് മത്സ്യം നേരിട്ട് മാര്‍ക്കറ്റിലേക്ക് അയയ്ക്കാം. മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും ഉല്‍പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കേടുപാടുകള്‍ വരുത്തി വിപണിയിലെത്തും. അത് കര്‍ഷകരുടെയും മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെയും വരുമാനം വര്‍ദ്ധിക്കാൻ ഇടയാക്കും.
രാജ്യത്തെ കൂടുതല്‍ കമ്പനികള്‍ ഈ ദിശയിലേക്ക് അതിവേഗം നീങ്ങുന്നതില്‍ തനിക്ക് സന്തോഷമുണ്ട്. നിലവില്‍ 200-ലധികം ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. താമസിയാതെ ഈ എണ്ണം ആയിരങ്ങളില്‍ എത്തും. ഇത് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. സമീപഭാവിയില്‍, ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ശേഷി ഡ്രോണുകളുടെ മേഖലയില്‍ ലോകത്തിനുമുമ്പില്‍ ഒരു പുതിയ നേതൃത്വപരമായ പങ്ക് ഇന്ത്യ വഹിക്കാൻ കാരണമാകും. ഈ മേഖലയുടെ വികസനത്തിൽ ഒരു തടസ്സവുമില്ലെന്ന് തന്റെ സർക്കാർ ഉറപ്പുനൽകുമെന്നും അതിന്റെ ഉയർച്ച സുഗമമാക്കുന്നതിന് നിരവധി പരിഷ്കാരങ്ങളും നയ നടപടികളും ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളെയുംഎല്ലാ സ്റ്റാര്‍ട്ടപ്പുകളേയും താന്‍ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് 'സ്വാതന്ത്ര്യത്തിന്റെ അമൃതകാലഘട്ട'മാണ്. ഈ കാലഘട്ടം യുവ ഇന്ത്യയുടേതാണ്, അത് ഇന്ത്യയിലെ യുവജനങ്ങളുടേതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തുണ്ടായ പരിഷ്‌കാരങ്ങള്‍ യുവാക്കളുടെയും സ്വകാര്യമേഖലയുടെയും കരുത്തിന് ആക്കം കൂട്ടി.യുവപ്രതിഭകളെ വിശ്വസിച്ച് പുതിയ ചിന്തയുമായി സർക്കാർ മുന്നോട്ട് പോയി.ഈ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ മുതല്‍ മറ്റ് നയപരമായ തീരുമാനങ്ങള്‍ വരെ, സാങ്കേതികവിദ്യയ്ക്കും നൂതനത്വത്തിനും രാജ്യം പരസ്യമായി മുന്‍ഗണന നല്‍കി. അതിന്റെ ഫലങ്ങളാണ് നമ്മുടെ മുന്നിലുള്ളതെന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications