പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തി; ഒഴിഞ്ഞുകിടന്ന എസ്‌ഐയുടെ കസേരയില്‍ ഇരുന്ന് റീല്‍സ്..പിന്നെ നടന്നത്
ടിക് ടോക്, ഇന്‍സ്റ്റഗ്രാം റീല്‍സ് തുടങ്ങിയവയില്‍ വീഡിയോസ് ഷൂട്ട് ചെയ്ത് പങ്കുവെയ്ക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. ചിലര്‍ക്കാവട്ടെ ഇത് ഒരു ഹരമാണ്. ഇത്തരത്തില്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്തുപങ്കുവെയ്ക്കുന്ന ചിലര്‍ക്ക് ഇഷ്ടം പോല ഫാന്‍സും ഉണ്ടാവാറുണ്ട്. എന്നാല്‍, അടുത്തിടെ ഇത്തരത്തില്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ പല അപകടങ്ങളും സംഭവച്ചതോടെ വ്യാപകമായി വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു.
ഇപ്പോള്‍ റീല്‍സുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് ചര്‍ച്ചയാവുന്നത്. ഇത് അപകടം സംഭവച്ചതൊന്നുമല്ല..പക്ഷേ റീല്‍സ് ചെയ്ത ആള്‍ ഇപ്പോള്‍ അറസ്റ്റിലാണ്. സാധാരണ പാർക്കിൽ വെച്ചും ബീച്ചിൽ വെച്ചുമൊക്കെ റീൽസ് ഷൂട്ട് ചെയ്യാറുണ്ട്. എന്നാൽ ഇയാൾ റീൽസ് എടുത്ത സ്ഥലം മാറിപ്പോയി..എവിടെ വെച്ചാണ് ഇയാൾ റീൽസ് എടുത്തതെന്നോ..സംഭവം വിശദമായി പറയാം....

പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയുടെ കസേരയില്‍ ഇരുന്നായിരുന്നു ഇയാൾ ഇന്‍സ്റ്റഗ്രാം വീഡിയോ ചിത്രീകരിച്ചത്. എന്തായാലും ഇയാളുടെ സാഹസിക പ്രകടനത്തിന് പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

മുംബൈയിലെ ഡോംബിവലിയിലെ ബില്‍ഡറായ സുരേന്ദ്ര പാട്ടീല്‍ ആണ് അറസ്റ്റിലായത്. ഒരു കേസിലെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇയാള്‍ വീഡിയോ ചിത്രീകരിച്ചത്. എസ്‌ഐയുടെ കസേരയില്‍ ഇരുന്നുള്ള ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഈ വീഡിയോ പ്രചരിച്ചു. നിരവധിപേരാണ് സംഭവത്തെ വിമർശിച്ച് രംഗത്തെത്തിയത്.

25 ലക്ഷം രൂപ തന്നാല്‍ കോടികള്‍ ആകാശത്ത് നിന്ന് പെയ്യുമെന്ന് പറഞ്ഞ് സുരേന്ദ്ര പാട്ടീലിന്റെ കൈയില്‍ നിന്നും ചിലര്‍ പണം തട്ടിയെടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് പ്രതികളെ പിടികൂടി. ഈ പണം തിരികെ വാങ്ങാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പാട്ടീല്‍ വീഡിയോ ചിത്രീകരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം ഇദ്ദേഹം വീഡിയോ പങ്കുവയ്ക്കാറുണ്ട്. പരാതി നൽകാൻ എത്തിയ ഇയാള്‍ എസ്‌ഐയുടെ കസേര ഒഴിഞ്ഞു കിടക്കുന്നത് കണ്ട് അതില്‍ കയറിയിരുന്ന് വീഡിയോ എടുക്കുക ആയിരുന്നു.

ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായതോടെ പൊലീസ് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തോക്കുമായുള്ള മറ്റൊരു വീഡിയോ കൂടി പൊലീസ് കണ്ടെത്തി. ഇയാളുടെ ബെന്‍സ് കാര്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്ന് വാളും കണ്ടെത്തി. ഇതോടെ ആയുധങ്ങള്‍ കൈവശം വച്ചെന്ന കേസുമായി. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനും വൈദ്യുതി മോഷണം നടത്തിയതിനും ഉള്‍പ്പെടെ ഏഴ് കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്.












Click it and Unblock the Notifications