കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാര്‍ കൈവിട്ട് പോകാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മൊബൈല്‍ 'ആപ്പ്', ക്ലിക്ക് ചെയ്താല്‍ കുടുങ്ങും​

  • By Desk
Google Oneindia Malayalam News

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ എംഎല്‍എമാരെ മൊബൈല്‍ 'ആപ്പി'ലാക്കി കോണ്‍ഗ്രസ്. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഇതോടെ എംഎല്‍എമാരുടെ ചോര്‍ച്ച ഏത് വിധേനയും തടയാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് സൈബര്‍ സാങ്കേതിക വിദ്യയുടെ സഹായം തേടിയത്.

നിലവില്‍ കോണ്‍-ജെഡിഎസ് എംഎല്‍എമാര്‍ എല്ലാവരും തന്നെ ഹൈദരാബാദിലെ റിസോര്‍ട്ടിലാണ് ഉള്ളവര്‍ക്ക്. ഇവിടെ ഇവര്‍ക്ക് കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മൊബൈല്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം ഉണ്ടെങ്കിലും ഒരു പ്രത്യേക മൊബൈല്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദ്ദേശം.

ക്ലിക്ക് ചെയ്താല്‍ കുടുങ്ങും

ക്ലിക്ക് ചെയ്താല്‍ കുടുങ്ങും

ഏത് വിധേനയും ഭൂരിപക്ഷം തെളിയിക്കുമെന്ന ബിജെപിയുടെ വെല്ലുവിളി ചെറുതായൊന്നുമല്ല കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നത്. നേരത്തേ ബിജെപി നേതൃത്വം ഭീഷണിപ്പെടുത്തുന്നതായും കോടികള്‍ കൈക്കൂലി വാഗ്ദാനം ചെയ്തതായും കോണ്‍-ജെഡിഎസ് എംഎല്‍എമാര്‍ വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ ഇനി ഒരു ദിവസത്തെ സമയം മാത്രമേ ബാക്കിയുള്ളൂവെന്നതിനാല്‍ ഇനി എന്ത് കളിയും ബിജെപിയില്‍ നിന്ന് പ്രതീക്ഷിക്കാമെന്ന് ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

രണ്ട് പേര്‍

രണ്ട് പേര്‍

പ്രത്യേകിച്ച് കോണ്‍ഗ്രസ് കാമ്പില്‍ ഉണ്ടായിരുന്ന രണ്ട് എംഎല്‍എമാര്‍ അവസാന നിമിഷം മറുകണ്ടം ചാടിയ സാഹചര്യത്തില്‍. ആനന്ദ് സിങ്ങും, പ്രതീപ് പട്ടീലുമാണ് അവസാന നിമിഷം ബിജെപി കാമ്പിലേക്ക് മറുകണ്ടം ചാടിയത്. ഇതോടെയാണ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം നിശ്ചയിച്ചത്.

റെക്കോഡ് ചെയ്യും

റെക്കോഡ് ചെയ്യും

ഒരു പ്രത്യേക മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നിര്‍ദ്ദേശം. ആപ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ എംഎല്‍എമാരുടെ ഫോണിലേക്ക് വരുന്ന കോളുകളും സന്ദേശങ്ങളും റെക്കോഡ് ചെയ്യുകയും തത്സമയം അത് പാര്‍ട്ടി നേതൃത്വത്തിന് ലഭിക്കുകയും ചെയ്യു. അതോടെ എംഎല്‍എമാരെ ആരൊക്കെ സമീപിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസിന് ഉറപ്പിക്കാനാകും.

ആരാണ് 15 പേര്‍

ആരാണ് 15 പേര്‍

ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ തങ്ങള്‍ക്ക് 120 പേരുടെ പിന്തുണ ഉണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് ശോഭ കരന്തലജെ വ്യക്തമാക്കിയിരുന്നു. ഇതോട് കൂടി കോണ്‍ഗ്രസ് കാമ്പ് വീണ്ടും ഞെട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തങ്ങള്‍ക്ക് കോണ്‍ഗ്രസ് കാമ്പിലെ 15 ലിംഗായത്ത് എംഎല്‍എമാരുടെ രഹസ്യ പിന്തുണ ഉണ്ടെന്നാണ് ബിജെപി വ്യക്തമാക്കിയിത്. ബിജെപിയുടെ ഈ പ്രസ്താവന കോണ്‍ഗ്രസ് പൂര്‍ണമായും തള്ളികളഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

കൂറുമാറ്റം

കൂറുമാറ്റം

കൂറുമാറ്റ നിരോധന നിയമം നിലനില്‍ക്കുന്നതിനാല്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നത് എളുപ്പമാകില്ലെന്ന് ബിജെപി നേതൃത്വത്തിന് അറിയാം. വിമത സ്വരമുയര്‍ത്തുന്ന മറുകാമ്പിലെ എംഎല്‍എമാരെ ശനിയാഴ്ച സഭയില്‍ ​എത്തിക്കാതിരിക്കുകയാവും ബിജെപിയുടെ മുന്നിലുള്ള ഏകപോംവഴി. അതുമല്ലെങ്കില്‍ കഴിയുന്നത്ര എംഎല്‍എമാരെ രാജിവെപ്പിച്ച് സഭയിലെ അംഗബലം കുറയ്ക്കുക. എംഎല്‍എമാരെ രാജിവെപ്പിച്ച് അംഗബലം 208 ലേക്ക് എത്തിക്കുകയാണെങ്കില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 105 പേരുടെ ഭൂരിപക്ഷം മതിയാകും. ഈ സാധ്യത തന്നെയാകും ബിജെപി പരിശോധിക്കുക.

English summary
Install recording apps, Congress tells its MLAs amidst poaching fears
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X