കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യഭിചാരിയെന്ന ആക്ഷേപം സഹിച്ചില്ല, ട്രാന്‍സ്ജെന്‍ഡര്‍ പോലീസുകാര്‍ക്ക് മുന്നില്‍ ആത്മഹത്യ ചെയ്തു

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരായ ചിലര്‍ ഇവിടെ വ്യഭിചാരം നടത്തിയിരുന്നതായി പോലീസ് പറയുന്നു. കൂടാതെ താര മദ്യപിച്ചിരുന്നുവെന്നും പോലീസ്. ഇതിനെ തുടര്‍ന്നാണ് വണ്ടി കസ്റ്റഡിയിലെടുത്തത്.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ : പോലീസ് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യ ചെയ്തു. പോലീസ് സ്‌റ്റേഷനു മുന്നില്‍ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈയിലാണ് സംഭവം.

ചൂളൈമേട്ടില്‍ താമസിക്കുന്ന താരയാണ് മരിച്ചത്. പോലീസ് പിടിച്ചെടുത്ത സ്‌കൂട്ടര്‍ തിരിച്ചെടുക്കാനാണ് താര പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. എന്നാല്‍ താര വ്യഭിചാരം നടത്തുന്നുവെന്നൊക്കെ പോലീസ് പരിഹസിച്ചു. തുടര്‍ന്നാണ് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ താര സെന്റ് കില്‍പൗക് ആശുപത്രിയിലാണ് മരിച്ചത്.

suicide

തിരു മാലൈ പിള്ളൈ റോഡില്‍ നിന്ന് രണ്ട് മണിയോടെയാണ് പോണ്ടി ബസാര്‍ പോലീസ് ഇവരുടെ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരായ ചിലര്‍ ഇവിടെ വ്യഭിചാരം നടത്തിയിരുന്നതായി പോലീസ് പറയുന്നു. കൂടാതെ താര മദ്യപിച്ചിരുന്നുവെന്നും പോലീസ്. ഇതിനെ തുടര്‍ന്നാണ് വണ്ടി കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ ഈ സ്‌കൂട്ടര്‍ തിരിച്ചെടുക്കാന്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞ് താര എത്തിയിരിന്നു. ഇവിടെ വച്ച് പോലീസ് ഇവരെ അധിക്ഷേപിച്ചുവെന്നും ഇതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നുമാണ് താരയുടെ സുഹൃത്തുക്കള്‍ പറയുന്നത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ താരയെ ആശുപത്രിയിലെത്തിച്ചതും സുഹൃത്തുക്കളാണ്.

സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ പ്രതിഷേധിച്ചു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

English summary
A 38-year-old transgender committed self-immolation at the gate of the Pondy Bazaar Police station when she was not allowed to reclaim her impounded moped and abused her during the small hours of Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X