ചൈനയ്ക്ക് വേണ്ടി ചാരപ്പണി.. വീ ചാറ്റും ട്രൂ കോളറും ഷെയർ ഇറ്റും അടക്കം 42 ആപ്പുകൾക്ക് പണികിട്ടും!!

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ഈ ആപ്പുകള്‍ മൊബൈലില്‍ ഉണ്ടോ? സൂക്ഷിക്കുക | Oneindia Malayalam

  നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ആപ്പ്ലിക്കേഷനുകളാണ് വീ ചാറ്റ്, ഷെയർ ഇറ്റ്, യുസി ബ്രൗസർസ തുടങ്ങിയവ. എന്നാൽ ഇത്തരത്തിലുള്ള നാൽപ്പതിലധികം ആപ്പുകൾ വഴി ഇന്ത്യയിൽ ചാരപ്രവർത്തനം നടത്തുന്നുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സൈന്യത്തിനും പാരമിലിറ്ററിക്കും ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ആപ്പുകളും ചൈനീസ് ഡെവലപ്പർമാർ വികസിപ്പിച്ചതാണ്. ഈ ആപ്ലിക്കേഷനുകൾ ആപ്ലിക്കേഷനുകൾ സ്പൈവെയറുകളോ മറ്റ് അപകടകരമായ ഉപകരണങ്ങളോ ആയി ബന്ധപ്പെട്ടവയാണ്. ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് സേനയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തടസ്സം നേരിടുമെന്നാണ് സേനയ്ക്ക് നൽകിയിരിക്കുന്ന ഉപദേശം. ചൈനയും പാകിസ്ഥാനും മൊബൈല്‍ ഫോണുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന റിപ്പോര്‍ട്ട് ഇതിന് മുമ്പും വന്നിട്ടുണ്ട്.വിദേശ രഹസ്യാന്വേഷണ വിഭാഗമാണ് ഇന്ത്യയ്ക്ക് വിവരം നല്‍കിയത്.

  വളരെ പോപ്പുലറായതും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതുമായ ട്രൂകോളർ, ഫയൽ ഷെയറിങ് ആപ്പായ ഷെയർഇറ്റ്, യുസി ബ്രൗസർ, യുസി ന്യൂസ്, മെസേജിങ്ആപ്പായ വീ ചാറ്റ്, ആന്റി വൈറസും സ്പേസ് ക്ലീനിങ് ആപ്പുമായ വൈറസ് ക്ലീനർ, ഡിയു ക്ലീനർ, ഡിയു ബാറ്ററി സേവർ, 360 സെക്യൂരിറ്റി, ക്ലീൻ മാസ്റ്റർ, ഇഎസ് ഫൈൽ എക്സ്പ്ലോറർ തുടങ്ങി നാൽപ്പത്തിരണ്ടോളം ആപ്പുകളാണ് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നത്. ഇത്തരത്തിലുള്ള 42 ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ സൈന്യത്തിന് അധികൃതർ നിർദേശം നൽകി കഴിഞ്ഞു. രാജ്യത്തിന്റേയും സൈന്യത്തിന്റേയും സുരക്ഷയ്ക്ക് വേണ്ടി സൈനികരും ഉദ്യോഗസ്ഥരും തങ്ങളുടെ ഔദ്യോഗിക ഫോണുകളില്‍ നിന്ന് ചൈനീസ് ആപ്പുകള്‍ നിര്‍ബന്ധമായും നീക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.അതിര്‍ത്തി നിയന്ത്രണ രേഖയിലുളള സിആര്‍പിഎഫ്, ഐടിബിപി തുടങ്ങിയ സൈനികര്‍ക്കാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

  ആപ്പുകളിലൂടെ രഹസ്യ വൈറസ് കടത്തി വിടുന്നു

  ആപ്പുകളിലൂടെ രഹസ്യ വൈറസ് കടത്തി വിടുന്നു

  സ്മാർട്ട് ഫോണുകൾ വഴിയും കംപ്യൂട്ടറുകൾ വഴിയും ചാരവൃത്തി നടത്തുന്നത് സാധാരണമായിട്ടുണ്ട്. ആപ്പുകളിലൂടെ രഹസ്യവൈറസ് കടത്തിവിട്ടാണ് ശത്രുക്കളുടെ പ്രവർത്തനം. എല്ലാ സൈനികരും ഉദ്യോഗസ്ഥരും സ്വകാര്യ, ഔദ്യോഗിക ഫോണുകളിൽനിന്ന് ചൈനീസ് ആപ്പുകൾ നിർബന്ധമായും നീക്കണമെന്നാണ് കർശന നിർദേശം.

  നേരത്തെയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

  നേരത്തെയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

  റാന്‍സംവെയര്‍ വഴിയുള്ള സൈബര്‍ ആക്രമണ ഭീഷണിയുള്ള ആദ്യ ഏഴ് രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിന്‍ഡോസ് ഉപകരണങ്ങള്‍ക്ക് പുറമെ ആഗോള തലത്തില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഈ വര്‍ഷം വലിയ വളര്‍ച്ചയുണ്ടായ ആന്‍ഡ്രോയിഡ്, ലിനക്‌സ്, മാക് ഓഎസ് ഉപകരണങ്ങളിലൂടെയും ആക്രമണം ഉണ്ടായേക്കാമെന്നാണ് റിപിപോർട്ടുകളുണ്ടായിരുന്നത്. ജനങ്ങൾ ഉപയോഗിക്കുന്ന അധിക ആപ്പുകളും ചൊനീസ് ഡെവലപ്പർ‌മാർ വികസിപ്പിച്ചെടുത്തതാണ് അതുകൊണ്ട് തന്നെ ചാരപ്രവർ‌ത്തനം നടത്താൻ എളുപ്പവുമാണ്.

  ബാക്ക് അപ്പ്

  ബാക്ക് അപ്പ്

  'ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യാതെ ഫോണ്‍ ലോക്ക് ചെയ്യുക, അല്ലെങ്കില്‍ ഡാറ്റ് എന്‍ക്രിപ്റ്റ് ചെയ്ത് കൊണ്ട് ഫോണ്‍ ലോക്ക് ചെയ്യുക എന്നിങ്ങനെ രണ്ട് രീതിയിലുള്ള ആൻഡ്രോയിഡ് ആക്രമണങ്ങൾ അമിയറയിൽ ഒരുങ്ങുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഫോണുകളിലെ വിവരങ്ങള്‍ നിരന്തരം ബാക്ക് അപ്പ് ചെയ്ത് വെക്കണമെന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു.

  വനാക്രൈ സൈബർ ആക്രമണം

  വനാക്രൈ സൈബർ ആക്രമണം

  ലോകത്തെ ഞെട്ടിച്ച വനാക്രൈ സൈബർ ആക്രമണത്തിന് ശേഷം വീണ്ടും ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. ഇന്ത്യടക്കെ 99 രാജ്യങ്ങളാലിലായിരുന്നു വനാക്രൈ ആക്രമണം ഉണ്ടായത്. കമ്പ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാൻസംവെയർ വിഭാഗത്തിൽപ്പെടുന്ന മാൽവേറാണ് ലോകത്തെ ഞെട്ടിച്ചത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്. ഇത്തരമൊരാക്രമണത്തിന്റെ സാധ്യതയെക്കുറിച്ച് മൈക്രോസോഫ്റ്റ് മാര്‍ച്ചില്‍ മുന്നറിയിപ്പുനല്‍കിയതിനു തൊട്ടുപിന്നാലെയായിരുന്നു സൈബർ ആക്രണം നടന്നത്.

  500 ആപ്പുകൾ ഗൂഗിൾ നേരത്തെ നീക്കം ചെയ്തിരുന്നു

  500 ആപ്പുകൾ ഗൂഗിൾ നേരത്തെ നീക്കം ചെയ്തിരുന്നു

  സ്പൈവെയര്‍ ഭീഷണിയെ തുടര്‍ന്ന് കൗമാര പ്രായക്കാര്‍ക്കുള്ള ഗെയിമുകളും മൊബൈല്‍ ആപ്പുകളും ഉള്‍പ്പെടെ 500 ആപ്പുകളാണ് ഗൂഗിള്‍ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു. യുഎസ് സൈബര്‍ സുരക്ഷാ കമ്പനിയാണ് ഈ ആപ്പുകള്‍ വഴി ഫോണുകളിലേയ്ക്ക് സ്പൈ വെയറുകള്‍ വ്യാപിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നത്. ഈ ആപ്പുകളില്‍ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താനുള്ള സോഫ്റ്റ് വെയര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൈബര്‍ സുരക്ഷാ കമ്പനി നല്‍കിയിരുന്ന മുന്നറിയിപ്പുകൾ.

  ഇത് ആദ്യമായല്ല

  ഇത് ആദ്യമായല്ല

  ചൈനീസ് ആൻഡ്രോയിഡ് ആപ്പുകൾ വഴി ഇത്തരത്തിലുള്ള ചാര പ്രവർത്തനം നടത്തുന്നു എന്ന സൂചന ലഭിക്കുന്നത് ഇത് ആദ്യമായല്ല. ആപ്പ് നിര്‍മാതാക്കള്‍ അറിയാതെ തന്നെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താനുള്ള സംവിധാനം ആപ്പിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൗമാര പ്രായക്കാര്‍ക്കുള്ള മൊബൈല്‍ ആപ്പുകള്‍, ഓണ്‍ലൈന്‍ റേഡിയോ, ഫോട്ടോ എഡിറ്റിംഗ് ടൂള്‍, വിദ്യാഭ്യാസം, ആരോഗ്യം, ഫിറ്റ്നസ്, ഹോം വീഡിയോ ക്യാമറ ആപ്പ് എന്നിവയെയാണ് വൈറസ് ബാധിച്ചിട്ടുള്ളത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ പോപ്പുലറായ ജനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പുകൾ വഴി ചാരപ്രവർത്തനം നടത്തുന്നു എന്ന് റിപ്പോർട്ട് ദേശീയ സുരക്ഷ ഏജൻസിയെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

  ഇജെക്സിന്‍ അഡ‍് വെര്‍ട്ടൈസിംഗ് ഡവലപ്പ്മെന്‍റ് കിറ്റ്

  ഇജെക്സിന്‍ അഡ‍് വെര്‍ട്ടൈസിംഗ് ഡവലപ്പ്മെന്‍റ് കിറ്റ്

  ആപ്പുകളില്‍ എംബഡഡ് ചെയ്തിട്ടുള്ള ഇജെക്സിന്‍ അഡ‍് വെര്‍ട്ടൈസിംഗ് ഡവലപ്പ്മെന്‍റ് കിറ്റാണ് പുറത്തുള്ള സെര്‍വ്വറുകളുമായി ആശയവിനിമയം നടത്തി മാല്‍വെയര്‍ വ്യാപിക്കുന്നതിന് വഴിയൊരുക്കുന്നത്. എംബഡഡ് ചെയ്തിട്ടുള്ള ഇജെക്സിന്‍ അഡ‍് വെര്‍ട്ടൈസിംഗ് ഡവലപ്പ്മെന്‍റ് കിറ്റ് ഉള്‍പ്പെട്ട ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വലിയ എന്‍ക്രിപ്റ്റഡ് ഫയലുകളായാണ് കാണിക്കുക. ആപ്പ് നിര്‍മാതാക്കള്‍ ആപ്പിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് അവബോധമില്ലാത്തതാണ് ഇത് വ്യാപിക്കുന്നതിന് ഇടയാക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

  സ്മാര്‍ട്ട്ഫോണുകള്‍ എവിടെയിരുന്നും നിയന്ത്രിക്കാം

  സ്മാര്‍ട്ട്ഫോണുകള്‍ എവിടെയിരുന്നും നിയന്ത്രിക്കാം

  വൈറസ് ബാധിച്ച സ്മാര്‍ട്ട്ഫോണുകള്‍ എവിടെയിരുന്നും നിയന്ത്രിക്കാന്‍ കഴിയുന്നതാണ് മാല്‍വെയര്‍ ബാധിച്ച ആന്‍ഡ്രോയ്ഡ് ഫോണുകള്‍. ഓഡിയോ റെക്കോര്‍ഡ്, വോയ്സ് കോള്‍, കാള്‍ ലോഗ്, കോണ്‍ടാക്റ്റ്സ്, ഫോട്ടോകള്‍ എന്നിവയും ഹാക്കര്‍മാര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കും.

  മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു

  മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു

  ചൈനീസ് ഉത്പന്ന ആപ്ലിക്കേഷനുകളുടെ ഉപയോഗം മാത്രമല്ല ചൈനീസ് ഉപകരണ നിർമ്മാതാക്കളുടെ സ്മാർട്ട്ഫോണുകൾപോലും ഇത്തരത്തിൽ ഇത്തരത്തിൽ ചാര പ്രവർത്തനം നടത്താൻ സാധ്യതയുണ്ടെന്ന നിർദേശം കഴിഞ്ഞ വർഷം ആഭ്യന്തര മന്ത്രാലയം നൽകിയിരുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ്, ചില ഉപകരണങ്ങളിൽ നിന്നുള്ള സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടതിനുശേഷം, ചില ഇന്റർനെറ്റ് മോഡുകൾ പോലും നിയന്ത്രിക്കാൻ മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി വിവോ, ഓപ്പോ, ഷിവോമി. ജിയോണി തുടങ്ങിയവ ഉള്‍പ്പെടെ 21 കമ്പനികള്‍ക്ക് വിശദീകരണം ചോദിച്ച് കേന്ദ്ര സർക്കാർ കത്തു നൽകിയിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Indian intelligence agencies have listed more than 40 apps that could aid a cyber-attack against the nation. To this effect, the agencies have already issued an advisory warning the army and paramilitary against their usage.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്