കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിസിഐ ഇടക്കാല പ്രസിഡന്റ് സ്ഥാനത്തു നിന്നും ഗാവാസ്‌കറെ സുപ്രീം കോടതി നീക്കി

  • By Gokul
Google Oneindia Malayalam News

ദില്ലി: ബിസിസിയുടെ ഇടക്കാല പ്രസിഡന്റ് സ്ഥാനത്തുനിന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗാവാസ്‌കറെ സുപ്രീംകോടതി നീക്കി. ഐപിഎല്‍ മത്സരം അവസാനിച്ചതിനെ തുടര്‍ന്നാണിത്. മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ ഐപിഎല്‍ ഒത്തുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായതിനെ തുടര്‍ന്ന് സുപ്രീം കോടതി തന്നെയാണ് ഗാവസ്‌കറെ ഇടക്കാല പ്രസിഡന്റായി ചുമതല ഏല്‍പ്പിച്ചത്. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് ഒത്തുകളിയുമായി ബന്ധമുണ്ടെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

ഇടക്കാല പ്രസിഡന്റ് സ്ഥാനത്തുനിന്നും ഗാവസ്‌കറെ നീക്കയതോടെ മാധ്യമങ്ങളുമായുള്ള അദ്ദേഹത്തിന്റെ കരാറുകള്‍ തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്ത് ചുമതലയേല്‍ക്കുമ്പോള്‍ കമന്റേറ്റര്‍ പദവിയില്‍ നിന്നും മാധ്യമങ്ങളില്‍ കോളമെഴുത്ത് തുടങ്ങിയവയില്‍ നിന്നും മാറി നില്‍ക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

sunil-gavaskar

ഐപിഎല്‍ മത്സരങ്ങള്‍ കഴിഞ്ഞതിനാല്‍ തന്റെ പദവി തുടരേണ്ടതുണ്ടോയെന്ന് ഗാവസ്‌കര്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയോട് ആരാഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വ്യക്തതവരുത്തണമെന്നും അദ്ദേഹം അപേക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്ുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് ഗാവാസ്‌കറെ ചുമതലയില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ ആക്ടിങ് പ്രസിഡന്റായി ശിവലാല്‍ യാദവ് തുടരും.

ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്ന ജസ്റ്റിസ് മുകുള്‍ മുഗ്ദല്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. അതുവരെ എന്‍ ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറി നില്‍ക്കേണ്ടിവരും. സപ്തംബര്‍വരെയാണ് പ്രസിഡന്റായുള്ള ശ്രീനിവാസന്റെ കാലാവധി.

English summary
Interim president Sunil Gavaskar Relieved of BCCI Duties by Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X