കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക പിടിക്കാനൊരുങ്ങി ബിജെപി; കര്‍ണാടക സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്ര ബിജെപിയിലേക്ക്...

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജത്തിനു ശേഷം കർണാടകയും പിടിക്കാനൊരുങ്ങി ബിജെപി. കർണാടക സൂപ്പർ സ്റ്റാർ ഉപേന്ദ്ര ബിജെപിയിലേക്ക് ചേരുമെന്ന് റിപ്പോർട്ടുകൾ. സ്വന്തം പാർട്ടിയായ പ്രജാകീയ പിരിച്ചുവിട്ടതിന് ശേഷമായിരിക്കും ബിജപിയിലേക്ക് ചേക്കേറുക എന്നാണ് റിപ്പോർട്ടുകൾ.

ഉപേന്ദ്രയുടെ പാർട്ടിയിൽ ആഭ്യന്ത്ര കലഹം രൂക്ഷമാണെന്നാണ് റിപ്പോർട്ട്. മറ്റു നേതാക്കള്‍ ഉപേന്ദ്രയ്ക്കു എതിരെയായ നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടി പിരിച്ചുവിടാന്‍ താരം തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ചൊവ്വവാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഴിമതിക്കും കുടുംബ രാഷ്ട്രീയത്തിനും എതിര്

അഴിമതിക്കും കുടുംബ രാഷ്ട്രീയത്തിനും എതിര്

താന്‍ അഴിമതിക്കും കുടുംബ രാഷ്ട്രീയത്തിനും എതിരാണ് പ്രഖ്യാപിച്ച ഉപേന്ദ്ര തൊട്ടടുത്ത ദിവസം തന്നെ പാര്‍ട്ടിയില്‍ വിവാദം നിയമനം നടത്തി. ഭാര്യയേയും സഹോദരനേയും ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ചാണ് ഉപേന്ദ്ര വിവാദങ്ങളില്‍ അകപ്പെട്ടത്. ഇതോടെ മറ്റ് നേതാക്കൾ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.

രാഷ്ട്രീയ കരുനീക്കം

രാഷ്ട്രീയ കരുനീക്കം

ഉപേന്ദ്ര ആം ആദ്മിയുടെ മോഡലിലാണ് പ്രജാകീയയെന്ന പാര്‍ട്ടി രൂപീകരിച്ചത്. എന്നാൽ പിന്നീട് ഇതിൽ നിന്ന് വിഭിന്നമായി പ്രവർത്തിക്കുകയായിരുന്നു. ഇതോടെ പാര്‍ട്ടിയിലെ മറ്റു നേതാക്കളും അണികളും താരത്തിനെതിരെ രംഗത്തു വന്നു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപേന്ദ്രയ്ക്ക് കഴിയാതെ വന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്റെ പുതിയ രാഷ്ട്രീയ കരുനീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെറുപ്പിന്റെ രാഷ്ട്രീയം തള്ളിക്കളഞ്ഞു

വെറുപ്പിന്റെ രാഷ്ട്രീയം തള്ളിക്കളഞ്ഞു

അതേസമയം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വെറുപ്പിന്റെ രാഷ്ട്രീത്തെ തള്ളിക്കളഞ്ഞു എന്നതിനുള്ള തെളിവാണ് ബിജെപി നേടിയ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ത്രിപുരയില്‍ ബിജെപി നേടിയ വിജയം സന്തോഷം നല്‍കുന്നതാണെന്നും കര്‍ണാകടയിലെ തുമാകുരുവില്‍ നടന്ന യുവജന റാലിയെ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി അറിയിച്ചു.

ത്രിപുരയിലെ പ്രതിഫലനം

ത്രിപുരയിലെ പ്രതിഫലനം

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ മാറി മാറി ഭരിച്ചിരുന്ന ഇടത്- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആ മേഖലയിലെ ജനങ്ങളെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തുകയായിരുന്നു. എന്നാല്‍, ഇവരെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലും മേഘാലയിലും സംഭവിച്ചതിന്റെ പ്രതിഫലനം വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.

English summary
Kannada superstar Upendra, who wanted to upset political equations in the state assembly election, is facing a serious rebellion within his own party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X