യോഗ ദിനത്തില്‍ യോഗിക്കൊപ്പം മോദി...! തീവ്രവാദ ഭീഷണിക്കിടെയും ചടങ്ങില്‍ അമ്പതിനായിരം പേര്‍..!

  • By: Anamika
Subscribe to Oneindia Malayalam

ലഖ്‌നൗ: അന്താരാഷ്ട്ര യോഗ ദിനാചരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്തു. രാംഭായ അംബേദ്കര്‍ മൈതാനത്ത് നടന്ന യോഗ ദിനാചരണ പരിപാടിയില്‍ യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥ് ഉള്‍പ്പെടെ അമ്പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷയാണ് ലഖ്‌നൗവില്‍ ഒരുക്കിയിരിക്കുന്നത്. ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതില്‍ യോഗ പ്രധാന പങ്ക് വഹിക്കുന്നതായി ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. യോഗ എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

yoga

ഇന്ത്യയുടെ സംസ്‌ക്കാരവും ഭാഷയുമൊന്നും മനസ്സിലാവാത്ത രാജ്യങ്ങളെ നമ്മളോട് ബന്ധിപ്പിക്കുന്നത് യോഗ ആണ്. ഒരു വ്യായാമ മുറ മാത്രമല്ല യോഗ. മറിച്ച് ആരോഗ്യകരമായ ജീവിതമാണ് യോഗയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്ത് നിരവധി യോഗ പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും യോഗ അധ്യാപകര്‍ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉദ്ഘാടന പരിപാടി നടന്ന രമാഭായ് അംബേദ്കര്‍ സഭാസ്ഥലില്‍ ഒരു മാസമായി യോഗ പരിശീലനം നടന്നുവരികയാണ്. ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ രാജ്യാന്തര യോഗ ദിനാചരണം ആചരിക്കുന്നുണ്ട്.

English summary
Amid drizzle, PM Modi leads Yoga celebrations in Lucknow.
Please Wait while comments are loading...