കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗയിലൂടെ സമാധാനം: മൈസൂരുവില്‍ 15000 പേരുടെ യോഗയ്ക്ക് നേതൃത്വം നല്‍കി പ്രധാനമന്ത്രി

  • By Desk
Google Oneindia Malayalam News

Newest First Oldest First
10:25 AM, 21 Jun

അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം രാജ്ഭവനില്‍ നടന്ന യോഗയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്തു
9:49 AM, 21 Jun

യോഗ ദിന പരിപാടിക്ക് ശേഷം എക്സിബിഷന്‍ ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമഗ്രമായ ഡിജിറ്റല്‍ യോഗ പ്രദര്‍ശനത്തിലും പങ്കെടുത്തു. കര്‍ണാടക മ്യൂസിയം ഓഫ് എക്സിബിഷനുമായി ചേര്‍ന്നാണ് ആയുഷ് വകുപ്പ് സമഗ്രമായ ഡിജിറ്റല്‍ യോഗ എക്സിബിഷന്‍ സംഘടിപ്പിച്ചത്
9:26 AM, 21 Jun

കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി, ബാഡ്മിന്റണ്‍ താരം പിവി സിന്ധു തുടങ്ങിയവര്‍ ഹൈദരാബാദില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനത്തില്‍ പങ്കെടുത്തു
9:09 AM, 21 Jun

ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
8:56 AM, 21 Jun

രാജ്യം ആസാദി കാ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍ നമ്മുടെ ശരീരത്തെ ഒരു രോഗവും കൂടാതെ സൂക്ഷിക്കുക എന്നതാണ് നാം ലക്ഷ്യമിടേണ്ടത്. ഇതിനായി ദിവസവും നാലോ അഞ്ചോ യോഗാസനം ചെയ്യുന്നതിന് ശ്രദ്ധിക്കണം: ബാബാ രാംദേവ്
8:50 AM, 21 Jun

എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യോഗ ചെയ്യുന്നു
8:40 AM, 21 Jun

അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന യോഗക്ക്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍ നേതൃത്വം നല്‍കി. യോഗാദിന പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഒന്നാണ് പത്മനാഭസ്വാമി ക്ഷേത്രം. മാനവികതക്ക് വേണ്ടി യോഗ എന്നതാണ് ഈ വര്‍ഷത്തെ ക്യാമ്പയിന്‍ എന്നും അദ്ദേഹം പറഞ്ഞു
8:35 AM, 21 Jun

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നടന്ന യോഗ പരിശീലനത്തില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും മറ്റ് പാര്‍ലമെന്റംഗങ്ങളും പാര്‍ലമെന്റ് പരിസരത്ത് യോഗ ചെയ്തു
8:20 AM, 21 Jun

അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം പത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് നടന്ന യോഗയില്‍ വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പങ്കെടുത്തു
8:13 AM, 21 Jun

"യോഗ നമ്മുടെ പുരാതന ഇന്ത്യൻ പൈതൃകത്തിന്റെ ഭാഗമാണ്. നമ്മുടെ മനുഷ്യരാശിക്കുള്ള സമ്മാനം, അത് ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള സമഗ്രമായ സമീപനമാണ്, നമ്മുടെ മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്നു," രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. രാഷ്ട്രപതി ഭവനിൽ അദ്ദേഹം യോഗ ചെയ്തു
8:11 AM, 21 Jun

മൈസൂര്‍ കൊട്ടാരത്തിലെ പാലസ് ഗ്രൗണ്ടില്‍ നടന്ന യോഗ പരിശീലത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് യോഗ ദിനത്തിന് സമാപനം കുറിച്ചു
8:07 AM, 21 Jun

മൈസൂരില്‍ 15,000-ത്തിലധികം ആളുകള്‍ പങ്കെടുത്ത യോഗാ ദിനാചരണത്തിന് നേതൃത്വം നല്‍കിയതിന് ശേഷം നരേന്ദ്രമോദി വേദി വിട്ടു
7:56 AM, 21 Jun

പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം വഹിച്ച അന്താരാഷ്ട്ര യോഗ ദിനത്തിലെ യോഗ പരിശീലനം മൈസൂര്‍ കൊട്ടാരത്തില്‍ സമാപനം കുറിച്ചു. 15000 ആളുകളാണ് പ്രധാനമന്ത്രിയോടൊപ്പം യോഗ ചെയ്തത്‌
7:55 AM, 21 Jun

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് റിഡ്ജ് ഗ്രൗണ്ടില്‍ നടന്ന യോഗാ ദിനത്തില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ അധ്യക്ഷതയില്‍ യോഗ പരിശീലനം
7:45 AM, 21 Jun

കർണാടകയിലെ മൈസൂർ പാലസ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി മോദി മാസ് യോഗ പരിപാടിക്ക് നേതൃത്വം നൽകുന്നു. പ്രധാനമന്ത്രിക്കൊപ്പം ആളുകൾ യോഗാസനം ചെയ്യുന്നു Image source: Doordarshan News
7:43 AM, 21 Jun

രാജ്യം അതിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണ ഇന്ത്യയില്‍ യോഗ ദിനം ആഘോഷിക്കുന്നത്. യോഗാ ദിനത്തിന്റെ സ്വീകാര്യത എന്നത് ഇന്ത്യയുടെ സുന്ദരമായ ആത്മാവിനെ അടയാളപ്പെടുത്തുന്ന നാനാത്വത്തില്‍ ഏകത്വം എന്ന ആശയമാണ്. ഇതാണ് സ്വാതന്ത്ര്യ സമരത്തിനുള്ള ഊര്‍ജ്ജം നല്‍കിയത്: പ്രധാനമന്ത്രി മോദി
7:36 AM, 21 Jun

നമ്മള്‍ എത്ര സമ്മര്‍ദ്ദത്തിലാണെങ്കിലും, കുറച്ച് മിനിറ്റ് മെഡിറ്റേഷന്‍ ചെയ്യുന്നത് നമ്മുടെ മനസ്സിനെ വിശ്രമിപ്പിക്കുകയും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് യോഗയെ ഒരു അധികഭാരമായി കണക്കാക്കേണ്ട, നമുക്കും യോഗയെ അറിയണം, നാം യോഗയായി ജീവിക്കണം, അതിന് നാം യോഗയെ പിന്തുടരേണ്ടതുണ്ട് - പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു
7:33 AM, 21 Jun

രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തെ 75 കേന്ദ്രങ്ങളിലാണ് യോഗദിനത്തില്‍ യോഗ നടന്നു കൊണ്ടിരിക്കുന്നത്‌
7:28 AM, 21 Jun

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ത്യാഗരാജ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കെടുത്തു. (ANI)
7:20 AM, 21 Jun

എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഋഷികേശിലെ പരമാർഥ് നികേതനിൽ യോഗ ചെയ്യുന്നു
7:17 AM, 21 Jun

എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മൈസൂരിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദി യോഗ ചെയ്യുന്നു
7:14 AM, 21 Jun

അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൈസൂരില്‍ സംസാരിക്കുന്നു. കടപ്പാട്: ദൂരദര്‍ശന്‍
7:08 AM, 21 Jun

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗദിനത്തില്‍ മൈസൂര്‍ കൊട്ടാരത്തില്‍ യോഗ പരിശീലനം ആരംഭിച്ചു
7:07 AM, 21 Jun

ആഗോള സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ യോഗ സഹായിക്കുന്നു. അതോടൊപ്പം യോഗ നമ്മളെ അനുകമ്പയും മനുഷ്യത്വവും ഉള്ള വ്യക്തികളാക്കുന്നു. നമ്മുടെ ഉള്ളില്‍ സന്തോഷവും സമാധാനവും നിറക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി
7:05 AM, 21 Jun

ഈ പ്രപഞ്ചം മുഴുവനും ആരംഭിക്കുന്നത് നമ്മുടെ സ്വന്തം ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്. പ്രപഞ്ചം എന്നത് നമ്മുടെ ആത്മാവാണ്. കൂടാതെ, യോഗ നമ്മുടെ ഉള്ളിലുള്ള എല്ലാറ്റിനെയും കുറിച്ച് ബോധവാന്മാരാക്കുകയും നമുക്കുള്ളില്‍ തന്നെ അവബോധം വളര്‍ത്തുകയും ചെയ്യുന്നു: പ്രധാനമന്ത്രി മോദി
7:02 AM, 21 Jun

ഈ മഹാമാരി നമ്മളെ ചിന്തിപ്പിച്ചു, ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ പരിശീലിക്കുന്നുണ്ട്. യോഗയില്‍ നിന്നുള്ള സമാധാനം വ്യക്തികള്‍ക്ക് മാത്രമല്ല, അത് നമ്മുടെ രാജ്യങ്ങള്‍ക്കും ലോകത്തിനും സമാധാനം നല്‍കുന്നു: പ്രധാനമന്ത്രി മോദി
7:00 AM, 21 Jun

യോഗ ദിനം ആചരിക്കുന്നതിനും യോഗ ദിനത്തിന്റെ സന്ദേശം ലോകം മുഴുവന്‍ എത്തിച്ചതിനും ഐക്യരാഷ്ട്ര സഭക്കും ലോകമെമ്പാടുമുള്ള ആളുകള്‍ക്കും ഞാന്‍ നന്ദി പറയുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
6:58 AM, 21 Jun

യോഗ ആരോഗ്യവും സമാധാനവും നല്‍കുന്നതോടൊപ്പം തന്നെ ആഗോള പ്രതിഭാസവും കൂടിയാണ്. യോഗ മനുഷ്യരാശിക്ക് വേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് യോഗ ദിനത്തിന്റെ സന്ദേശം മാനവികതക്ക് വേണ്ടി എന്ന് പറയുന്നത്: പ്രധാനമന്ത്രി നരേന്ദ്രമോദി
6:56 AM, 21 Jun

അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് മൈസൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രധാനമന്ത്രി സംസാരിക്കുന്നു. യോഗ സമൂഹത്തിനും നമുക്കും ശാന്തിയും സമാധാനവും നല്‍കുന്നു
6:48 AM, 21 Jun

ആഭ്യന്തരമന്ത്രി അമിത് ഷാ നാസിക് ജ്യോതിര്‍ലിംഗ ത്രയംബകേശ്വര ക്ഷേത്രസമുച്ചയത്തില്‍ യോഗദിനത്തിന്‌ നേതൃത്വം നല്‍കും
READ MORE

'മനുഷ്യത്വത്തിന് വേണ്ടിയുളള യോഗ' എന്ന സന്ദേശമാണ് 2022ലെ അന്താരാഷ്ട്ര യോഗാ ദിനം മുന്നോട്ട് വെയ്ക്കുന്നത്. കര്‍ണാടകത്തിലെ മൈസൂര്‍ കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ട യോഗാ പരിപാടിക്ക് നേതൃത്വം നല്‍കും. 15,000 പേര്‍ ഈ പരിപാടിയില്‍ പങ്കെടുക്കും.

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് യോഗാ ദിനം വിപുലമായി ആഘോഷിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഓണ്‍ലൈന്‍ ആയിട്ടായിരുന്നു യോഗാദിന പരിപാടികള്‍. അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദമായി തത്സമയം അറിയാം..

yoga
English summary
International Yoga Day 2022: PM Modi Yoga Day in Karnataka Mysuru Live Updates In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X