കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം നേരിടുന്നത് വൻ സാമ്പത്തിക തകർ‌ച്ച; നിക്ഷേപ രംഗത്ത് കുറവ് വന്നത് 12.5 ലക്ഷം കോടി!

Google Oneindia Malayalam News

ദില്ലി: രാജ്യം നേരിടുന്നത് വൻ സാമ്പത്തിക തകർച്ച. രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റിലെ നിക്ഷേപക രംഗത്ത് കുറവുവന്നത് 12.5 ലക്ഷം കോടി രൂപയെന്ന് റിപ്പോർട്ട്. മോദിസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തലേദിവസം 1,53,62,936.40 രൂപയാണ് നിക്ഷേപക രംഗത്തുണ്ടായിരുന്നത്.

Pala bypoll: പാലായിലേക്ക് നേതാക്കളുടെ ഒഴുക്ക്, പിണറായിയും ഉമ്മൻചാണ്ടിയും എത്തും!Pala bypoll: പാലായിലേക്ക് നേതാക്കളുടെ ഒഴുക്ക്, പിണറായിയും ഉമ്മൻചാണ്ടിയും എത്തും!

എന്നാൽ കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 1,41,15,316.39 രൂപയാണ് രാജ്യത്ത് നിഷേപമുള്ളത്. രാജ്യത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണെന്നു തെളിയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളുടെ തുടര്‍ച്ചയാണിത്. സമ്പദ്‌വ്യവസ്ഥ മന്ദഗതിയില്‍ പോകുന്നത് വിദേശ ഫണ്ട് കുറയാനും കോര്‍പറേറ്റ് ലാഭം ദുര്‍ബലമാകാനും കാരണമായെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Narendra Modi

ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ 40,000 കോടി രൂപ കുറയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ഭരണകക്ഷി നേതാക്കളും മന്ത്രിമാരും പറയുന്നത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ ജിഎസ്ടി വരുമാനത്തെയാണ് ബാധിക്കുക. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി വരുമാനത്തില്‍ 10% വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആദ്യത്തെ അഞ്ച് മാസങ്ങളില്‍ 6.4% വളര്‍ച്ച നേടാനേ കഴിഞ്ഞിട്ടുള്ളൂ.

English summary
Investors' wealth worth Rs. 12.5 lakh crore has been wiped out in the first 100 days of Modi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X