പ്രത്യേകം സെല്ലും സുരക്ഷയും ഇല്ല... കാര്‍ത്തി ചിദംബരത്തെ 24 വരെ കസ്റ്റഡിയില്‍ വിട്ടു

  • Written By: Desk
Subscribe to Oneindia Malayalam

ദില്ലി: ഐഎന്‍എക്സ് മീഡിയാ കേസില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തെ 24 വരെ കോടതി കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കസ്റ്റഡിയിലായിരുന്ന കാര്‍ത്തിയെ ഇന്ന് അന്വേഷണ സംഘം വീണ്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു. തനിക്ക് ജയിലില്‍ പ്രത്യേക സെല്ലും സുരക്ഷയും വേണമെന്ന കാര്‍ത്തി ചിദംബരത്തിന്‍റെ ആവശ്യവും കോടതി തള്ളി. ഇതോടെ കാര്‍ത്തിയുടെ കസ്റ്റഡി 15 ദിവസത്തേക്ക് കൂടി നീട്ടിയതായതായി കോടതി വ്യക്തമാക്കി.

kathic4

ജയിലില്‍ പല അസൗകര്യങ്ങളും ഉണ്ടെന്നും പലരും തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രത്യേക സെല്‍ അനുവദിക്കണമെന്നായിരുന്ന കാര്‍ത്തി ചിദംബരം സിബിഐ കോടതിയില്‍ അറിയിച്ചത്.എന്നാല്‍ കാര്‍ത്തിയുടെ ആവശ്യം തള്ളിയ കോടതി ജയില്‍ നിയമങ്ങള്‍ പാലിക്കണമെന്നും വ്യക്തമാക്കി. വീട്ടില്‍ നിന്നും ഭക്ഷണം അനുവദിക്കണമെന്ന കാര്‍ത്തിയുടെ ആവശ്യവും കോടതി തള്ളി. അതേസമയം മാര്‍ച്ച് 15 ന് കാര്‍ത്തിയുടെ ജാമ്യ ഹരജി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

അന്വേഷണം പൂര്‍ത്തിയായികൊണ്ടിരിക്കുകയാണെന്നും അതിനാല്‍ കൂടുതല്‍ ദിവസം കാര്‍ത്തിയെ കസ്റ്റഡിയില്‍ വെയ്ക്കേണ്ട ആവശ്യമില്ലെന്നും സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. ഫിബ്രവരി 28നാണ് കാര്‍ത്തിയെ സിബിഐ കസ്റ്റഡിയില്‍ എടുത്തത്. ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയ സ്ഥാപനത്തിന് വിദേശത്ത് നിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിക്കുന്നതിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി നല്‍കിയെന്നും അതിന് കാര്‍ത്തി ചിദംബരത്തിന് 3.5 കോടി രൂപ കോഴ ലഭിച്ചെന്നുമാണ് കേസ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A trial court sent Karti Chidambaram, son of former Union minister P Chidambaram, to judicial custody till March 24 in the INX Media corruption case.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്