കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ്യപ്പന്‍ ഒത്തുകളിച്ചത് ധോണിയുടെ അറിവോടെ?

  • By Aswathi
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒത്തുകളിക്കേസില്‍ ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗരുനാഥ് മെയ്യപ്പന്റെ പങ്ക് സംബന്ധിച്ച് പുനരന്വേഷണം നടത്തുമെന്ന് തമിഴ് നാട് സി ബി സി ഐ ഡി. ഗുരുനാഥ് മെയ്യപ്പന്‍ ഐ പി എല്ലില്‍ ഒത്തുകളി നടത്തിയത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ഇന്ത്യന്‍ ടീമിന്റെയും ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണിയുടെ അറിവോടെയാണെന്ന മുന്‍ ക്യൂബ്രാഞ്ച് എസ്പി ജി സമ്പത്ത് കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സി ബി സി ഐ ഡി പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

ധോണിയടക്കമുള്ള കളിക്കാരുടെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തും. ഇതിനായി തമിഴ്‌നാട് സി ബി സി ഐ ഡി അന്വേഷണ സംഘത്തെ പുനസംഘടിപ്പിച്ചു. ഐ പി എല്‍ ആറാം സീസണില്‍ വ്യാപകമായി ഒത്തുകളി നടന്നെന്നും മെയ്യന്‍ അതില്‍ പാങ്കാളിയായെന്നുമുള്ള ആരോപണത്തെ കുറിച്ച് സി ബി സി ഐ ഡി അന്വേഷണം നടത്തിയില്ലെന്ന് കോഴവിവാദത്തെ കുറിച്ച് അന്വേഷിക്കുന്ന മുകുള്‍ മുദ്ഗല്‍ സമിതി കുറ്റപ്പെടുത്തിയരുന്നു. ഇതും പുനരന്വേഷണത്തില്‍ ഉള്‍പ്പെടുത്തും.

gurunath-meiyappan-dhoni

മദ്ഗല്‍ സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി ബി സി ഐ ഡി യുടെ പുതിയ തീരുമാനം. മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന് മുദ്ഗല്‍ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. വാതുവെപ്പിനെ കുറിച്ച് കൂടുതല്‍ വിപുലമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍ ശ്രീനിവാസന്‍ ഒരേ സമയം ബി സി സി ഐ അധ്യക്ഷപദവിയും ഒരു ഫ്രാഞ്ചൈസിയുടെ ഉടമയുമായിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഇക്കാര്യം സുപ്രീംകോടതി ഗുരുതരമായി പരിഗണിക്കണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.

ഒത്തുകളി വിവാദത്തില്‍ ഗുരുനാഥ് മെയ്യപ്പനെതിരേ മൊഴി നല്‍കിയ ഇടനിലനക്കാരന്‍ ഉത്തം ജെയിന്‍ എന്ന കിറ്റി തന്നെയാണ് ധോണിയ്ക്കും പങ്കുണ്ടെന്ന മൊഴി നല്‍കിയത്. എം എസ് ധോണി, സുരേഷ് റെയ്‌ന എന്നിവരടക്കം ആറ് സീനിയര്‍ താരങ്ങള്‍ക്ക് ഒത്തുകളിയില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതും പുനരന്വേഷണ പരിധിയില്‍ വരും എന്നാണ് റിപ്പോര്‍ട്ട്.

English summary
Tamil Nadu CB CID will re-investigate the alleged involvement of Gurunath Meiyappan, the son-in-law of BCCI president and Chennai Supper Kings owner N Srinivasan, in the IPL spot fixing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X