കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിതാഭിനെ ഭീഷണിപ്പെടുത്തി? മുലായം വീണ്ടും വിവാദത്തില്‍!

  • By Muralidharan
Google Oneindia Malayalam News

ലഖ്‌നൊ: ഉത്തര്‍ പ്രദേശ് ഭരിക്കുന്ന സമാജ് വാദി പാര്‍ട്ടിയുടെ തലവനും മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് വീണ്ടും വിവാദത്തില്‍. മുലായം സിംഗ് യാദവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് ഐ പി എസ് ഓഫീസറായ അമിതാഭ് താക്കൂറാണ്. ജൂലൈ പത്തിനാണ് കേസിന് ആസ്പദമായ ഫോണ്‍കോള്‍ ഉണ്ടായതത്രെ.

നേരത്തെ 2006 ല്‍ ഫിറോസാബാദില്‍ വെച്ച് അമിതാഭ് താക്കൂറിനെ എം എല്‍ എ കയ്യേറ്റം നടത്തിയിരുന്നു. മര്യാദയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ഇനിയും ഇത് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകും എന്നാണത്രെ മുലായം താക്കൂറിനെ ഭീഷണിപ്പെടുത്തിയത്. മുലായം സിംഗ് യാദവിന്റെ ബന്ധുവാണ് നേരത്തെ അമിതാഭ് താക്കൂറിനെ കയ്യേറ്റം ചെയ്ത എം എല്‍ എ.

mulayam

ഹസ്രത്ഗന്‍ജ് പൊലീസ് സ്റ്റേഷനിലാണ് അമിതാഭ് താക്കൂര്‍ പരാതി നല്‍കിയത്. ഐ ജി നേരിട്ട് പരാതി നല്‍കിയിട്ടും പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ വിജയ്മാല്‍ യാദവ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല എന്നും ആരോപണം ഉണ്ട്. പോലീസ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് മുലായം സിംഗ് യാദവിനെതിരെ ബി ജെ പി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ് എന്നാണ് ബി ജെ പി കുറ്റപ്പെടുത്തുന്നത്.

തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ഐ ജി അമിതാഭ് താക്കൂര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഐ ജി റാങ്ക് വഹിക്കുന്ന അമിതാഭ് താക്കൂര്‍. അതേസമയം അമിതാഭ് താക്കൂറിന്റെ പരാതി കെട്ടിച്ചമച്ചതാണ് എന്നും ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല എന്നും സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു.

English summary
Senior IPS officer Amitabh Thakur has said that SP supremo Mulayam Singh Yadav threatened him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X