ശുഭസൂചന..മൊസൂളില്‍ കാണാതായ 39 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇറാഖിന്റെ സഹായം..

Subscribe to Oneindia Malayalam

ദില്ലി: മൊസൂളില്‍ ഐസിസ് ബന്ധികളാക്കിയ 39 ഇന്ത്യക്കാരെ കണ്ടെത്താന്‍ ഇന്ത്യക്ക് ഇറാഖ് സഹായം വാഗ്ദാനം ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട്
കേന്ദ്ര പ്രതിരോധ മന്ത്രാലയം സഹമന്ത്രി വികെ സിങ് ഇറാഖിലെ ഇര്‍ബിലിലേക്കു പുറപ്പെടും.

ഒന്‍പതു മാസം നീണ്ട പോരാട്ടത്തിനു ശേഷം ഐസിസിന്റെ അധീനതയിലായിരുന്ന മൊസൂള്‍ ഇറാഖ് സൈന്യം തിരിച്ചു പിടിച്ചെങ്കിലും കാണാതായ 39 ഇന്ത്യക്കാരെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല.

ഐസിസ് അധീനതയില്‍ നിന്നും ഇറാഖ് സൈന്യം മൊസൂള്‍ തിരിച്ചു പിടിച്ചത് ചരിത്രപരമായ നേട്ടമാണെന്നും ഇന്ത്യ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും വിദേശകാര്യമന്ത്രാലയം വക്താവ് ഗോപാല്‍ ബാംഗ്ലേ അറിയിച്ചു. കാണാതായ 39 ഇന്ത്യക്കാരെ കണ്ടെത്താന്‍ ഇറാഖ് സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചതായും ഗോപാല്‍ ബാംഗ്ലേ വ്യക്തമാക്കി.

വികെ സിങ് ഇറാഖിലേക്ക്

വികെ സിങ് ഇറാഖിലേക്ക്

39 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട്
കേന്ദ്ര പ്രതിരോധ മന്ത്രാലയം സഹമന്ത്രി വികെ സിങ് ഇറാഖിലെ ഇര്‍ബിലിലേക്കു പുറപ്പെടും. ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നടപടി ക്രമങ്ങള്‍ ഏകോപിപ്പിക്കുക വികെ സിങ് ആയിരിക്കുമെന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.

കുടുംബാംഗങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

കുടുംബാംഗങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

ഒന്‍പതു മാസം നീണ്ട പോരാട്ടത്തിനൊടുവില്‍ മൂന്നു വര്‍ഷമായി ഐസിസ് അധീനതയിലായിരുന്ന മൊസൂള്‍ ഇറാഖ് സേന തിരിച്ചു പിടിച്ചെങ്കിലും ഐസിസ് തടവിലായിരുന്ന 39 ഇന്ത്യക്കാരെപ്പറ്റി യാതൊരു വിവരവുമില്ലായിരുന്നു. മൊസൂള്‍ ഇറാഖ് സൈന്യം തിരിച്ചു പിടിച്ചതോടെ തടവിലാക്കപ്പെട്ട ഇന്ത്യക്കാര്‍ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍.

കൂടുതല്‍ ആളുകളും പഞ്ചാബില്‍ നിന്ന്

കൂടുതല്‍ ആളുകളും പഞ്ചാബില്‍ നിന്ന്

ബന്ദികളാക്കപ്പെട്ടവരില്‍ കൂടുതല്‍ ആളുകളും പഞ്ചാബില്‍ നിന്നാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ഇക്കാര്യത്തില്‍ പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഒരാള്‍ രക്ഷപെട്ടു

ഒരാള്‍ രക്ഷപെട്ടു

ഇന്ത്യക്കാരായ 39 കെട്ടിട നിര്‍മ്മാണ തൊഴിലാളികളെയാണ് 2014 ല്‍ കാണാതായത്. ഇവര്‍ ഐസിസ് തടങ്കലിലായിരുന്നു. ഇതില്‍ ഹര്‍ജിത് മാസിയ എന്നയാള്‍ രക്ഷപെട്ടിരുന്നു.

ഹര്‍ഷിത് മാസിയ പറഞ്ഞത്...

ഹര്‍ഷിത് മാസിയ പറഞ്ഞത്...

മറ്റുള്ളവരെല്ലാം തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ടെന്നായിരുന്നു ഹര്‍ഷിത് മാസിയ പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇത് നിഷേധിച്ചു. എല്ലാവരും ജീവിച്ചിരിപ്പുണ്ടെന്ന ഉറപ്പാണ് വിദേശകാര്യ മന്ത്രാലയം നല്‍കിയത്. അവര്‍ മരിച്ചു എന്നതിന് തെളിവുകളൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബാംഗ്ലേ പറഞ്ഞിരുന്നു.

പോരാടി നേടി

പോരാടി നേടി

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇറാഖി സേനയെ തുരത്തിയോടിച്ച് ചരിത്ര പ്രാധാന്യമുള്ള മൊസ്യൂള്‍ നഗരം ഐസിസ് ഭീകരര്‍ കൈയ്യടക്കുന്നത്. പിന്നീട് നഗരം മുഴുവന്‍ ഐസിസിന്റെ അധീനതയിലായിരുന്നു. ഒന്‍പത് മാസത്തെ പോരാട്ടത്തിനു ശേഷമാണ് മൊസൂള്‍ ഇറാഖ് സൈന്യം പിടിച്ചെടുക്കുന്നത്.

ഭീകര്‍ ഇപ്പോഴും പോരാട്ടത്തില്‍

ഭീകര്‍ ഇപ്പോഴും പോരാട്ടത്തില്‍

ഇറാഖ് സേന മൊസൂള്‍ തിരിച്ചു പിടിച്ചെങ്കിലും ഭീകരര്‍ ഇപ്പോഴും പോരാട്ടത്തിലാണ്. ചെറുത്തു നില്‍പു ശ്രമങ്ങള്‍ ഇപ്പോഴും ഉണ്ടാകുന്നുണ്ട്.

English summary
Iraq has assured help in locating 39 missing Indiasn
Please Wait while comments are loading...