കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടി കുറയ്ക്കാന്‍ ഇറാഖ് പൗരന്‍ ഇന്ത്യയില്‍

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: ഇറാഖില്‍ നിന്ന് ഇന്ത്യയ്‌ക്കൊരു അതിഥിയുണ്ട്. ഇറാഖിലെ ഭാരം കൂടിയ മനുഷ്യന്‍ അലി സദ്ദാമാണ് ഇന്ത്യയുടെ അദിതി. 301 കിലോ ശരീരഭാരമുള്ള സദ്ദാം ശസ്ത്രക്രിയയിലൂടെ 150 കിലോ കുറയ്ക്കാനാണ് ഇന്ത്യയിലെത്തിയത്.

പ്രശസ്തമായ ഡല്‍ഹിയിലെ ബി.എല്‍.കെ ആശുപത്രിയിലാണ് സദ്ദാം 'സ്ലീവ് ഗാസ്‌ട്രെക്‌റ്റോമി' ശസ്ത്രക്രിയക്ക് വിധേയനായത്.ശസ്ത്രക്രിയ കഴിഞ്ഞ് 5 ദിവസം പിന്നിട്ടപ്പോള്‍ ഇദ്ദേഹത്തിന് 20 കിലോ കുറഞ്ഞുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.12 മാസത്തിനുള്ളില്‍ അലിക്ക് 150 കിലോ കുറയുമെന്നാണ് ഡോക്ടര്‍മാരുടെ വാദം.

iraq.jpg

അലിയുടെ ഭക്ഷണം എന്തൊക്കെയായിരുന്നു എന്നറിയേണ്ടേ, രാവിലെ 24 മുട്ട, 12 ചപ്പാത്തിയും 2 കോഴിയും ഉച്ചയ്ക്ക്. അത്താഴത്തിന് ഒരു ആടും 2 ലിറ്റര്‍ പാലും 15 കുബ്ബൂസുമാണ് സദ്ദാം കഴിച്ചുരുന്നത്.

അമിത ഭാരം പ്രമേഹത്തിനും രക്ത സമ്മര്‍ദ്ദത്തിനും ഉറക്കമില്ലായ്മയ്ക്കും വഴിവെച്ചതോടെയാണ് സദ്ദാം ശരീര ഭാരം കുറയാന്‍ ചികില്‍സ തേടിയത്.

English summary
A 43-year-old Iraqi national weighing 301 kg, underwent a bariatric surgery in a city hospital and is feeling lighter now as he will be able to shed around 150 kg of his weight over a span of next one year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X