കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് തടവിലുണ്ടായിരുന്ന 39 ഇന്ത്യക്കാരെ കൊലപ്പെടുത്തി?

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇറാഖിലെ ഇസ്ലാമിക് ഭീകര സംഘടനയായ ഐസിസ് തട്ടിക്കൊണ്ടുപോയ 40 ഇന്ത്യക്കാരില്‍ 39 പേരെയും കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ പഞ്ചാബ് സ്വദേശി ഹര്‍ജിത് മാസിഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പഞ്ചാബ് സ്വദേശികളാണെന്നും കഴിഞ്ഞവര്‍ഷം ജൂണില്‍ രക്ഷപ്പെട്ടയാള്‍ പറഞ്ഞു.

ഐസിസ് ഇന്ത്യക്കാരെ തടവിലാക്കിയ വിവരം നേരത്തെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇവരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയിരുന്നെങ്കിലും സാധ്യമായിരുന്നില്ല. അതിനിടയിലാണ് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. എന്നാല്‍ ഹര്‍ജിത്തിന്റെ വാദം ശരിയല്ലെന്നും ഇന്ത്യക്കാരെല്ലാം സുരക്ഷിതരായിരിക്കുന്നെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.

isis

ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും വിവിരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അക്കാര്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന് അവര്‍ പറഞ്ഞു. എട്ട് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് മന്ത്രി അറിയിച്ചത്. ഹര്‍ജിതിന്റെ വെളിപ്പെടുത്തല്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, താന്‍ മാത്രമാണ് സംഘത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും മറ്റുള്ളവരെയെല്ലാം കൊലപ്പെടുത്തിയെന്നുമുള്ള വാദത്തില്‍ ഹര്‍ജിത് ഉറച്ചുനില്‍ക്കുകയാണ്. എല്ലാവരെയും ഒരു റൂമിലടച്ച് വെടിവെക്കുകയയിരുന്നു. വെടിയേല്‍ക്കാതിരുന്ന താന്‍ മുറിയില്‍ അനങ്ങാതെ കിടന്നു. പിന്നീട് ഭീകരര്‍ സ്ഥലം വിട്ടപ്പോള്‍ രക്ഷപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

English summary
Iraq survivor says ISIS killed 39 Indian hostages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X