കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായടപ്പിക്കുന്നത് ശരിയല്ല; അസഹിഷ്ണുതയെക്കുറിച്ച് ഇര്‍ഫാന്‍ ഖാന്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: അടുത്തിടെ രാജ്യത്ത് വിവാദമായ അസഹിഷ്ണുതയെക്കുറിച്ച് പ്രതികരിച്ച് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. രാജ്യത്തെ ഏതുവിഷയത്തെക്കുറിച്ചും പ്രതികരിക്കാന്‍ ഒരു പൗരന് അവകാശമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. സിനിമാ നടന്മാര്‍ അഭിനയിച്ചാല്‍ മാത്രം മതിയെന്ന ചിലരുടെ അഭിപ്രായത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ഇര്‍ഫാന്‍ ഖാന്‍ ഇങ്ങനെ പ്രതികരിച്ചത്.

സിനിമാ നടന്മാരും രാജ്യത്തെ പൗരന്മാരാണ്. അവര്‍ക്ക് മറ്റുള്ളവര്‍ പ്രതികരിക്കുന്നതുപോലെ ഏതു വിഷയത്തില്‍ പ്രതികരിക്കാനും അവകാശമുണ്ട്. സ്വന്തമായി അഭിപ്രായം പറയുന്നത് തെറ്റായി കാണരുത്. വായടപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിനും ഭൂഷണമല്ല. ആരോഗ്യകരമായ സംവാദത്തിന് ഇടം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

irrfan

നമ്മുടെ വികാരങ്ങളും വിചാരങ്ങളും അഭിപ്രായങ്ങളുമെല്ലാം വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ചിലര്‍ക്ക് പ്രതികരിക്കണമെന്ന് തോന്നാം. ചിലര്‍ക്ക് അങ്ങിനെ തോന്നണമെന്നില്ല. രണ്ടായാലും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. സംവിധായകന്‍ ആങ് ലീ ഇന്ത്യയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ രാജ്യത്തെ രാഷ്ട്രീയത്തെക്കുറിച്ച് ചോദിച്ചു. എന്നാല്‍ അദ്ദേഹം അതിനു തയ്യാറായില്ല.

ഇന്ത്യയില്‍ അസഹിഷ്ണുതാ വിവാദം വലിയ വാര്‍ത്തയായിരിക്കുകയാണ്. നമുക്ക് സ്വതന്ത്രമായി സംസാരിക്കാനുള്ള സാഹചര്യമുണ്ടാകണം. പ്രതികരിക്കുന്നവരെ വിലക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് അവര്‍ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

English summary
Intolerance debate; Irfan Khan says Shutting up people’s mouth and opinions not healthy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X