മോദിയെ മാറ്റി അമിത് ഷാ പ്രധാനമന്ത്രിയാകുന്നു? അസം മുഖ്യമന്ത്രിയുടെ നാക്കുപിഴ ആയുധമാക്കി കോണ്‍ഗ്രസ്
ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നാക്ക് പിഴ ആയുധമാക്കി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം അസമിലെ ഒരു പൊതുപരിപാടിയില്‍ അമിത് ഷായെ അശ്രദ്ധമായി 'പ്രധാനമന്ത്രി' എന്ന് വിളിച്ചതാണ് കോണ്‍ഗ്രസ് ആയുധമാക്കുന്നത്. അമിത് ഷായെ 'പ്രധാനമന്ത്രി' എന്ന് വിളിച്ചത് ആസൂത്രിതമായ പ്രവൃത്തിയാണെന്നും സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ 'മുഖ്യമന്ത്രി' എന്ന് ഒരു അസം എംപി വിളിച്ചിരുന്നെന്നും കോണ്‍ഗ്രസ് പറഞ്ഞു.
പിന്നീട് ഹിമന്ത ബിശ്വ ശര്‍മ്മ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. സമാന സാഹചര്യമാണോ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. ആ സമയത്ത് ഹിമന്ത ബിശ്വ ശര്‍മ്മ അസമിലെ സോനോവാള്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. അസം തെരഞ്ഞെടുപ്പില്‍ ബി ജെ പി വീണ്ടും വിജയിച്ചതോടെയാണ് ഹിമന്ത ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയായത്.

സര്‍ബാനന്ദ സോനോവാള്‍ ജി അസം മുഖ്യമന്ത്രിയായിരുന്നപ്പോള്‍, തേസ്പൂര്‍ എംപി ശ്രീ പല്ലബ് ലോചന്‍ ദാസ് പല അവസരങ്ങളിലും കാബിനറ്റ് മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ജിയെ അസം മുഖ്യമന്ത്രിയായി പൊതുവേദിയില്‍ പരാമര്‍ശിച്ചിരുന്നു! നിലവിലെ മുഖ്യമന്ത്രിയും അതാണ് ചെയ്യുന്നുത്? ബി ജെ പിയുടെ അടുത്ത പ്രധാനമന്ത്രിയെ തീരുമാനിച്ചോ? കോണ്‍ഗ്രസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
'അതോ നരേന്ദ്രമോദിജിക്ക് പകരം അമിത് ഷാജിയെ പ്രധാനമന്ത്രിയായി അവരോധിക്കുന്നതിനുള്ള ഒരു പ്രചാരണം ആരംഭിച്ചിട്ടുണ്ടോ? ഹിമന്ത ബിശ്വ ശര്‍മയുടെ പ്രസംഗം പരിശോധിച്ചാല്‍, ഇത് നാക്ക് പിഴയായി തോന്നുന്നില്ല? എന്നായിരുന്നു അസം കോണ്‍ഗ്രസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. അതേസമയം കോണ്‍ഗ്രസ് മറ്റൊന്നും പറയാനില്ലാത്തതിനാലാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുന്നതെന്ന് ബി ജെ പി പറഞ്ഞു.
ഇത് നാക്ക് പിഴയാണ്. ഉന്നയിക്കാന്‍ യഥാര്‍ത്ഥ പ്രശ്നങ്ങളൊന്നും ശേഷിക്കാത്ത പാര്‍ട്ടിയില്‍ നിന്നാണ് ഇത്തരം പ്രചരണം വന്നതെന്ന് ബി ജെ പി വക്താവ് രൂപം ഗോസ്വാമി പറഞ്ഞു. കോണ്‍ഗ്രസിന് അസമില്‍ അടിത്തറ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ബി ജെ പിക്കെതിരെ രാഷ്ട്രീയമായി പോരാടാന്‍ യഥാര്‍ത്ഥ പ്രശ്നങ്ങളൊന്നുമില്ല. ഇത് അശ്രദ്ധമായ നാക്ക് പിഴയാണ്, ഇത് ആര്‍ക്കും സംഭവിക്കാം,' രൂപം ഗോസ്വാമി എന്‍ ഡി ടി വിയോട് പറഞ്ഞു.
ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്; അന്‍സിബയുടെ വൈറല്‍ ചിത്രങ്ങള്‍
ഒരു വലിയ യോഗത്തില്‍ പങ്കെടുത്ത നൂറുകണക്കിനാളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് 'പ്രധാനമന്ത്രി അമിത് ഷാ'യെയും 'ആഭ്യന്തര മന്ത്രി നരേന്ദ്ര മോദി'യെയും സ്വാഗതം ചെയ്യുന്നു എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്












Click it and Unblock the Notifications