കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേ? സുപ്രീംകോടതിക്കും സംശയമോ?

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് ഇന്ത്യയിലാണെന്ന് ഓരോ ഇന്ത്യക്കാരനും അറിയാം. ഗുജറാത്ത് ഇന്ത്യയില്‍ അല്ലേയെന്ന ചോദ്യം ചോദിച്ചിരിക്കുന്നത് സുപ്രീംകോടതിയാണ്. സര്‍ക്കാരിനോടാണ് സുപ്രീംകോടതിയുടെ ഈ ചോദ്യം. ദേശീയ ഭക്ഷ്യസുരക്ഷ ആക്ടും, തൊഴിലുറപ്പും ഗുജറാത്തില്‍ നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

എല്ലാ രാജ്യത്തും ദേശീയ ഭക്ഷ്യസുരക്ഷ ആക്ടും, തൊഴിലുറപ്പും നടപ്പാക്കേണ്ടതാണ്. ഇത് നടപ്പിലാക്കാതിരിക്കാന്‍ ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേയെന്നാണ് സുപ്രീംകോടതി ചോദിക്കുന്നത്. വരള്‍ച്ച പ്രദേശങ്ങളില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമനിര്‍മ്മാണങ്ങള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

india-gate

ജസ്റ്റിസ് മദന്‍ ബി ലോക്കര്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പാര്‍ലമെന്റ് പാസാക്കിയ നയങ്ങളെ അംഗീകരിക്കാത്ത ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചു. ഗുജറാത്ത് ഇന്ത്യയില്‍ നിന്നും മോചനത്തിനാണോ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.

അങ്ങനെയാണെങ്കില്‍ ഐപിസി, സിആര്‍പിസി പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് മുകളിലുള്ള നിയമങ്ങളും സംസ്ഥാനം നടപ്പിലാക്കില്ലല്ലോയെന്നും സുപ്രീംകോടതി ചോദിച്ചു.വരള്‍ച്ച പ്രദേശങ്ങളില്‍ ഭക്ഷ്യ സുരക്ഷ നിയമവും, തൊഴില്‍ ഉറപ്പ് പദ്ധതിയും, ഉച്ച ഭക്ഷണ പദ്ധതിയും മറ്റ് പദ്ധതികളുടെയും അവസ്ഥ എങ്ങനെയാണെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 10നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

English summary
The Supreme Court slammed the Gujarat government for not implementing the National Food Security Act, asking if it was not part of India or wanted to break away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X