Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാള്‍ ധര്‍ണ നടത്തുന്നത് എന്തിന്?

ദില്ലി: ഭരണം നടത്താനറിയില്ല. പ്രതിപക്ഷത്തിരുന്ന് ആരോപണം ഉന്നയിക്കുന്നത് പോലെയല്ല ഭരിക്കുന്നത്. ആകെ അറിയുന്നത് സമരം നടത്താനാണ്. അതാണിപ്പോള്‍ ദില്ലിയില്‍ ചെയ്യുന്നത്. എങ്ങാനും കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാല്‍ ആ പേരും പറഞ്ഞ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ക്യാംപെയ്ന്‍ നടത്താമല്ലോ - ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ധര്‍ണയെക്കുറിച്ച് കോണ്‍ഗ്രസ്, ബി ജെ പി തുടങ്ങിയ പാര്‍ട്ടിക്കാര്‍ പറയുന്നത് ഇങ്ങനെയൊക്കെയാണ്.

എന്നാല്‍ എന്താണ് വാസ്തവം. എന്തിന് വേണ്ടിയാണ് തലസ്ഥാന നഗരിയായ ദില്ലിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്റെ മുഴുവന്‍ മന്ത്രിമാരെയും ഒപ്പമിരുത്തി സമരം ചെയ്യുന്നത്. എന്താണ് കെജ്രിവാളിന്റെയും കൂട്ടരുടെയും ആവശ്യം. അത് നടപ്പാകാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ.

ഒരു ഒത്തുതീര്‍പ്പിനും ഇല്ല എന്ന് കടുംപിടുത്തം പിടിച്ച് ധര്‍ണയിരിക്കുന്ന കെജ്രിവാളിന്റെ ആവശ്യങ്ങള്‍ ഇവയാണ്.

പോലീസുകാരെ പുറത്താക്കണം

പോലീസുകാരെ പുറത്താക്കണം

കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പോലീസുകാരെ പുറത്താക്കണം. ആ മൂന്ന് പോലീസുകാര്‍ ഇവരാണ്

പോലീസ് ഒന്നാമന്‍

പോലീസ് ഒന്നാമന്‍

പെണ്‍വാണിഭവും മയക്കുമരുന്ന് ഇടപാടും നടത്തി എന്ന് മന്ത്രി സോമനാഥ് ഭാരതി പറഞ്ഞിട്ടും ഖിര്‍കി വില്ലേജില്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ച പോലീസ്. മന്ത്രി പോലീസിനെ വിളിച്ചു വരുത്തിയെങ്കിലും വാറന്റില്ല എന്ന് പറഞ്ഞാണ് പോലീസ് മന്ത്രിയെ കയ്യൊഴിഞ്ഞത്.

പോലീസ് രണ്ടാമന്‍

പോലീസ് രണ്ടാമന്‍

സാഗര്‍പുരില്‍ ഭര്‍തൃവീട്ടുകാര്‍ യുവതിയെ തീകൊളുത്തിയ കേസില്‍ നടപടിയെടുക്കാത്തവരാണ് ഇവര്‍. സ്ഥലം എം എല്‍ എയും മന്ത്രിയുമായ മന്ത്രി രാഖി ബിര്‍ള പറഞ്ഞിട്ടും പോലീസ് നടപടിയെടുക്കാന്‍ കൂട്ടാക്കിയില്ല.

 വീണ്ടും പോലീസ്

വീണ്ടും പോലീസ്

ഡെന്മാര്‍ക്ക് സ്വദേശിനിയായ 51 കാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിലും പോലീസ് വീഴ്ച വരുത്തി എന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. ഇതിലുള്‍പ്പെട്ട പോലീസുകാരെ പുറത്താക്കുകയോ സ്ഥലം മാറ്റുകയോ വേണം.

നടപടി എടുക്കുമോ?

നടപടി എടുക്കുമോ?

പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുന്ന പ്രശ്‌നമില്ലെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ആഭ്യന്തരമന്ത്രിയാണ്.

മന്ത്രി പറയുന്നത്

മന്ത്രി പറയുന്നത്

ജൂഡീഷ്യല്‍ അന്വേഷണം ആകാമെന്ന് കേന്ദ്രമന്ത്രിയായ സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞെങ്കിലും ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും പോലീസുകാരെ പുറത്താക്കിയേ അടങ്ങൂ എന്നുമാണ് സമരക്കാരുടെ ആവശ്യം

ഡെമോക്രസിയല്ല, മോബോക്രസി

ഡെമോക്രസിയല്ല, മോബോക്രസി

മന്ത്രിമാര്‍ ആള്‍ക്കാരെയും കൂട്ടി ആക്ഷന്‍ എടുക്കാനിറങ്ങുന്നത് ജനാധിപത്യമല്ല, ജനക്കൂട്ടത്തിന്റെ രാഷ്ട്രീയമാണ് എന്നാണ് എതിര്‍ പാര്‍ട്ടിക്കാര്‍ ആരോപിക്കുന്നത്.

റിപ്പബ്ലിക് ദിനവും കലങ്ങും

റിപ്പബ്ലിക് ദിനവും കലങ്ങും

തലസ്ഥാന നഗരമായ ദില്ലിയില്‍ മുഖ്യമന്ത്രി നയിക്കുന്ന ധര്‍ണ റിപ്പബ്ലിക് ദിനാഘോഷത്തെയും ബാധിക്കും എന്നാണ് കരുതപ്പെടുന്നത്.

ഒത്തുകളി?

ഒത്തുകളി?

കോണ്‍ഗ്രസ് പാര്‍ട്ടി ബി ടീമായ ആം ആദ്മി പാര്‍ട്ടിയെ വെച്ച് കളിക്കുന്ന രാഷ്ട്രീയക്കളിയാണ് ഇതെന്ന് ബി ജെ പി ആരോപിക്കുന്നു. അതുകൊണ്ടാണ് 144 ലംഘിച്ചിട്ടും കെജ്രിവാളിനെയും കൂട്ടരെയും അറസ്റ്റ് ചെയ്യാത്തത്.

കുറ്റം മാധ്യമങ്ങള്‍ക്കും

കുറ്റം മാധ്യമങ്ങള്‍ക്കും

ബി ജെ പിക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് മാധ്യമങ്ങളെയും കെജ്രിവാള്‍ കുറ്റപ്പെടുത്തുന്നു.

രക്തസാക്ഷി പരിവേഷം

രക്തസാക്ഷി പരിവേഷം

ആവശ്യം നിരസിക്കപ്പെടുകയും കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുകയും ചെയ്താല്‍ ഈ പേര് പറഞ്ഞ് അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിള കൊയ്യാമെന്ന പ്രതീക്ഷയിലാണ് കെജ്രിവാള്‍ എന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നു. ശരിയാണോ, ഒരുമാസം കൊണ്ട് ആം ആദ്മി പാര്‍ട്ടിക്ക് ഭരണം മടുത്തോ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+