കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സോണിയാ ഗാന്ധി - ശശി തരൂര്‍ ഗൂഡാലോചനയുടെ ഇര?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ലളിത് മോദി വിഷയത്തില്‍ ആരെ പ്രതിരോധിക്കണം ആരെ ആക്രമിക്കണം എന്നറിയാതെ ബി ജെ പി നേതൃത്വം വലയുന്നു. കഴിഞ്ഞ ദിവസം സുഷമ സ്വരാജിനെയും വസുദ്ധര രാജെ സിന്ധ്യയെയും വിമര്‍ശിച്ച് ബി ജെ പി എം പി ആര്‍ കെ സിംഗ് രംഗത്ത് വന്നതിന് പിന്നാലെ ഇരുവരെയും ന്യായീകരിക്കുകയാണ് മറ്റൊരു നേതാവ്. പാര്‍ട്ടി ദേശീയ വക്താവായ ജി വി എല്‍ നരസിംഹ റാവുവാണ് ലളിത് മോദി വിവാദത്തിന് പുതിയൊരു മാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എം പി ശശി തരൂരും തമ്മിലുള്ള ഗൂഡാലോചനയുടെ ഇരയാണ് ലളിത് മോദി എന്നാണ് ബി ജെ പി നേതാവ് പറയുന്നത്. ഐ പി എല്‍ വിവാദത്തില്‍ ലളിത് മോദി നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയതാണ് ശശി തരൂരിനെ കുടുക്കിയത്. ഐ പി എല്‍ വിവാദത്തില്‍ പെട്ടതോടെ തരൂരിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരെ വന്നു.

sashitharoor-soniagandhi

തരൂരിന് മാത്രമല്ല, ഐ പി എല്‍ വിവാദത്തില്‍ കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും പങ്കുണ്ട്. എന്നാല്‍ ശശി തരൂരിനെ സംരക്ഷിക്കാനായിരുന്നു സോണിയാ ഗാന്ധിയുടെ തീരുമാനം. എന്തിനാണ് സോണിയാ ഗാന്ധി തരൂരിനെ സംരക്ഷിക്കുന്നത്. തരൂരിന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ കാരണമായതാണ് ലളിത് മോദിയോട് സോണിയാ ഗാന്ധിക്ക് ദേഷ്യം തോന്നാന്‍ കാരണമെന്നും റാവു എന്‍ ഡി ടി വിയോട് പറഞ്ഞു.

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിന് പിന്നിലെ ദുരൂഹതയും ലളിത് മോദിയെ വേട്ടയാടുന്നതിന് പിന്നിലെ കാരണവും അന്വേഷിക്കേണ്ടതുണ്ട് എന്നും നരസിംഹറാവു പറഞ്ഞു. ലളിത് മോദി കാരണം ശശി തരൂരിന് ഏറെ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പ്രതികാരമാണോ മോദിയെ വേട്ടയാടുന്നതിന് പിന്നിലെന്നും അറിയേണ്ടതുണ്ട്. എന്നാല്‍ ലളിത് മോദിയെ വെള്ളപൂശാന്‍ ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് റാവുവിനോട് പ്രതികരിച്ചത്.

English summary
BJP national spokesperson GVL Narasimha Rao said Lalit Modi a Victim of Sonia Gandhi-Shashi Tharoor witch hunt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X