സ്വകാര്യത മൗലികാവകാശമാണോ...?ഇന്നറിയാം..

Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സ്വകാര്യത മൗലികാവകാശമാണോ എന്ന വിയം സുപ്രീം കോടതി ബുധനാഴ്ച പരിശോധിക്കും. ഒന്‍പതംഗ ഭരണഘടനാാ ബെഞ്ചാണ് വിഷയത്തില്‍ തീരുമാനമെടുക്കുക. ആധാര്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അഞ്ചംഗ ബെഞ്ചിനെ നിയമിച്ചിരുന്നു. ഇവരാണ് സ്വകാര്യത സംബന്ധിച്ച വിഷയം ഒമ്പതംഗ ബെഞ്ചിനു വിട്ടത്.

പൗരന്‍മാരുടെ സ്വകാര്യത സംബന്ധിച്ച വിഷയത്തില്‍ 1954 ലെ എംപി ശര്‍മ്മ കേസിലെ എട്ടംഗ ബെഞ്ചിന്റെയും 1962 ലെ ഖരക് സിങ്ങ് കേസിലെ ആറംഗ ബെഞ്ചിന്റെയും വിധികളും ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്ന ഒമ്പതംഗം ബെഞ്ച് പരിശോധിക്കും. എന്നാല്‍ ഈ രണ്ടു വിധികളിലും പറയുന്നത് ഇന്ത്യന്‍ ഭരണഘടനാന പ്രകാരം പൗരന്‍മാരുടെ സ്വകാര്യത മൗലികാവകാശം അല്ലെന്നാണ്. സ്വകാര്യത മൗലികാവകാശമല്ലെന്നാണ് ആധാര്‍ കേസിലെ മുന്‍ അറ്റോര്‍ണി ജനറലായ മുകുള്‍ റോത്തഗിയും നേരത്തെ വ്യക്തമാക്കിയത്. സ്വകാര്യത സംബന്ധിച്ച വിഷയം പ്രത്യേക ബെഞ്ചിനു വിടണമെന്ന് വാട്‌സ്ആപ്പ് കേസ് പരിശോധിച്ചതിനു ശേഷവും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

supreme-court

ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച പരാതികള്‍ പരിഗണിച്ച് തീരുമാനമെടുക്കുന്നതിനു മുന്‍പ് പൗരന്‍മാരുടെ സ്വകാര്യത മൗലികാവകാശമാണോ എന്ന കാര്യമാണ് ആദ്യം പരിശോധിക്കേണ്ടതെന്ന് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസ് ജെ.ചലമേശ്വര്‍ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ആധാര്‍ സംബന്ധിച്ച പരാതികള്‍ കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് വേണമെന്ന നിരീക്ഷണത്തെ തുടര്‍ന്ന് ഹര്‍ജികള്‍ പരിഗണിക്കാന്‍ അഞ്ചംഗ ബെഞ്ചിനെ നിയമിച്ചത്.

English summary
A nine-member Constitution bench of the Supreme Court will assemble on Wednesday to decide whether right to privacy is a fundamental right.
Please Wait while comments are loading...