കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൗരത്വ നിയമത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് വാജ്പേയിയുടെ അനന്തരവള്‍'; യാഥാര്‍ത്ഥ്യം ഇതാണ്

  • By Desk
Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജവ്യാപകമായ പ്രതിഷേധം അരങ്ങേറുകയാണ്. എന്‍ഡിഎയിലെ സഖ്യകക്ഷികള്‍ പോലും നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെയാണ് വാജ്പേയിയുടെ അനന്തരവള്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നുവെന്ന കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലായിരിക്കുന്നത്.

എന്നാല്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ആള്‍ട്ട് ന്യൂസ്. വീഡിയോയും യാഥാര്‍ത്ഥ്യവും ഇങ്ങനെ

വാജ്പേയിയുടെ അനന്തരവളെന്ന്

വാജ്പേയിയുടെ അനന്തരവളെന്ന്

'പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ അനന്തരവള്‍', അയുബ് ഖുറേഷി എന്നയാളാണ് നിയമത്തെ വിമര്‍ശിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ മുകളില്‍ പറഞ്ഞ കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

ഇതിനോടകം തന്നെ 43,000 ത്തോളം പേര്‍ വീഡിയോ പങ്കുവെയ്ക്കുകയും പതിനായിരത്തിലധികം പേര്‍ വീഡിയോയ്ക്ക് പ്രതികരണം നടത്തിയിട്ടുമുണ്ട്. എട്ട് ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.
എന്നാല്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത് വാജ്പേയിയുടെ അനന്തരവള്‍ അല്ലെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സാമൂഹിക പ്രവര്‍ത്തക

ദില്ലിയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകയാണ് വീഡിയോയില്‍ ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനവരി മൂന്നിനാണ് ഒരുമിനിറ്റും 35 സെക്കന്‍റുള്ള ഈ വീഡിയോ എച്ച്എന്‍പി എന്ന യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തക അതിയാ അല്‍വിയാണ് വീഡിയോയില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രതിഷേധത്തില്‍

പ്രതിഷേധത്തില്‍

ജാമിയ മിലിയയില്‍ പൗരത്വ നിയമത്തിനെതിരായി നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്നു, താന്‍ വാജ്പേയിയുടെ അനന്തരവള്‍ അല്ലെന്നും അതിയ അല്‍വി ആള്‍ട്ട് ന്യൂസിനോട് പ്രതികരിച്ചു. വാജ്പേയിയുടെ മരുമകള്‍ക്ക് 69 വയസുണ്ട്. എന്നാല്‍ അതിയ ആല്‍വി ഒരു യുവതിയാണെന്ന് വീഡിയോയില്‍ വ്യക്തമാണ്

'പ്രതിഷേധം എങ്ങനെ വേണം എന്ന് ജനങ്ങൾക് അറിയാം സാറെ'; മലപ്പുറം കളക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയ'പ്രതിഷേധം എങ്ങനെ വേണം എന്ന് ജനങ്ങൾക് അറിയാം സാറെ'; മലപ്പുറം കളക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയ

അന്ന് രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ ധാരണയായി,മന്‍മോഹനെ നീക്കുന്നത് തടഞ്ഞത് സോണിയ, വെളിപ്പെടുത്തല്‍അന്ന് രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ ധാരണയായി,മന്‍മോഹനെ നീക്കുന്നത് തടഞ്ഞത് സോണിയ, വെളിപ്പെടുത്തല്‍

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത് അഖിലേഷിന്‍റെ മകള്‍!! വിശദീകരണവുമായി പാര്‍ട്ടിപൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത് അഖിലേഷിന്‍റെ മകള്‍!! വിശദീകരണവുമായി പാര്‍ട്ടി

English summary
Is Vajpayee's niece criticized CAA, this is what the truth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X