കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരി നേതാവ് യാസീന്‍ മാലിക് ജയിലില്‍ മരിച്ചെന്ന് അഭ്യൂഹം; പ്രചരിക്കുന്ന വ്യത്യസ്ത വിവരങ്ങള്‍

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. തീര്‍ഥാടകരെയും ടൂറിസ്റ്റുകളെയും തിരിച്ചുവിളിച്ചു. നേതാക്കളെ മുഴുവന്‍ വീട്ടുതടങ്കലിലാക്കി. ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചു..... കേന്ദ്രസര്‍ക്കാര്‍ എന്താണ് കശ്മീരില്‍ ചെയ്യാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നു. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35എ എന്നീ വകുപ്പുകള്‍ റദ്ദാക്കാന്‍ പോകുകയാണോ? അതോ മറ്റെന്തെങ്കിലും രഹസ്യവിവരം സര്‍ക്കാരിന് ലഭിച്ചോ?

ഇക്കാര്യങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ ആവര്‍ത്തിച്ചു ചോദിക്കുന്നതിനിടെ പുതിയ വാര്‍ത്ത പ്രചരിക്കുന്നു. കശ്മീരിലെ വിഘടനവാദി നേതാക്കളില്‍ പ്രമുഖനായ യാസീന്‍ മാലിക് മരിച്ചുവെന്നാണ് പ്രചാരണം. എന്‍ഐഎ അറസ്റ്റ് ചെയ്ത ഇദ്ദേഹം ദില്ലിയിലെ തിഹാര്‍ ജയിലിലാണ്. മരണം പ്രഖ്യാപിച്ചാല്‍ കശ്മീരില്‍ സംഘര്‍ഷമുണ്ടാകുമെന്നും പ്രചാരണമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

 മരിച്ചെന്ന് അഭ്യൂഹം

മരിച്ചെന്ന് അഭ്യൂഹം

യാസീന്‍ മാലിക് മരിച്ചുവെന്നാണ് അഭ്യൂഹം. ഇദ്ദേഹം പലവിധ രോഗങ്ങളാല്‍ പ്രയാസപ്പെടുകയാണെന്ന് നേരത്തെ വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ യാസീന്‍ മാലിക് മരിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജമായ കാര്യങ്ങളാണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. പക്ഷേ, യാസീന്‍ മാലികിന്റെ ഭാര്യ ജയില്‍ അധികൃതരുടെ പ്രതികരണത്തില്‍ സംശയം പ്രകടിപ്പിക്കുന്നു.

ഭാര്യ ചോദിക്കുന്നു

ഭാര്യ ചോദിക്കുന്നു

തന്റെ ഭര്‍ത്താവിന്റെ ആരോഗ്യസ്ഥിതി എന്താണ് എന്ന് ജയില്‍ അധികൃതര്‍ വെളിപ്പെടുത്തണമെന്ന് യാസീന്‍ മാലികിന്റെ ഭാര്യ മുഷാല്‍ മാലികി ആവശ്യപ്പെട്ടു. ഗുരുതരമായ പല അസുഖങ്ങളും യാസീന്‍ മാലികിനെ അലട്ടുന്നുണ്ട്. തിഹാര്‍ ജയില്‍ അധികൃതരില്‍ നിന്ന് ഇക്കാര്യം അറിയേണ്ടതുണ്ട്. ഭര്‍ത്താവ് മരിച്ചെന്ന പ്രചാരണം താനും അറിഞ്ഞുവെന്നും മുഷാല്‍ മാലിക് പറഞ്ഞു.

 സാഹചര്യം വഷളാക്കും

സാഹചര്യം വഷളാക്കും

യാസീന്‍ മാലികിന്റെ ആരോഗ്യസ്ഥിതി അധികൃതര്‍ പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തടവുകാര്‍ക്ക് ആരോഗ്യ പരിരക്ഷ ലഭിക്കാന്‍ അവകാശമുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ കശ്മീരിലെ സാഹചര്യം കൂടുതല്‍ വഷളാക്കുമെന്നും മുന്‍ മുഖ്യമന്ത്രി ട്വിറ്ററില്‍ പ്രതികരിച്ചു.

ജയില്‍ അധികൃതര്‍ പറയുന്നത്

ജയില്‍ അധികൃതര്‍ പറയുന്നത്

എന്നാല്‍ പ്രചരിക്കുന്ന കാര്യങ്ങളില്‍ സത്യമില്ലെന്ന് തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുത്. യാസീന്‍ മാലികിന്റെ ആരോഗ്യനിലയില്‍ യാതൊരു കുഴപ്പവുമില്ലെന്നും ഗോയല്‍ പറഞ്ഞു.

പ്രചരിക്കുന്നത് ബിബിസി റിപ്പോര്‍ട്ട്

പ്രചരിക്കുന്നത് ബിബിസി റിപ്പോര്‍ട്ട്

അതേസമയം, യാസീന്‍ മാലിക് ജയിലില്‍ മരിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. തങ്ങള്‍ അങ്ങനെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ബിബിസി ഉര്‍ദു അറിയിച്ചു. പ്രചാരണത്തില്‍ വിശ്വസിക്കരുതെന്നും തങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വാര്‍ത്ത പങ്കുവെക്കാവൂ എന്നും ബിബിസി അഭ്യര്‍ഥിച്ചു.

യാസീന്‍ മാലികിനെതിരായ കേസ്

യാസീന്‍ മാലികിനെതിരായ കേസ്

കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുകയും ചെലവഴിക്കുകയും ചെയ്തുവെന്നാണ് യാസീന്‍ മാലികിനെതിരായ കേസ്. എന്‍ഐഎ അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ തിഹാര്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. യാസീന്‍ മാലികിന് കണക്കില്‍പ്പെടാത്ത സ്വത്തുക്കളുണ്ടെന്നും എന്‍ഐഎക്ക് വിവരം ലഭിച്ചിരുന്നു.

English summary
Is Yasin Malik dead? Here is what the Jail authorities are saying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X