• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇശ്‌റത്ത് ജഹാന്‍ കേസ്; മുഴുവന്‍ പോലീസുകാരെയും കേസില്‍ നിന്ന് ഒഴിവാക്കി, മൗനം പാലിച്ച് സിബിഐ

അഹമ്മദാബാദ്: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായിരുന്ന മുഴുവന്‍ പോലീസുകാരെയും കേസില്‍ നിന്ന് സിബിഐ കോടതി ഒഴിവാക്കി. പ്രതികളായ പോലീസുകാരുടെ അഭ്യര്‍ഥന അംഗീകരിച്ചാണ് പ്രത്യേക കോടതിയുടെ നടപടി. ജിഎല്‍ സിംഗാള്‍ ഐപിഎസ്, വിരമിച്ച പോലീസ് ഓഫീസര്‍ തരുണ്‍ ബാരോട്ട്, അനജു ചൗധരി എന്നിവരെയാണ് ഇന്ന് കേസില്‍ നിന്ന് ഒഴിവാക്കിയത്. നേരത്തെ നാല് പോലീസുകാരെ ഒഴിവാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മറ്റു മൂന്ന് പേര്‍ ഇക്കഴിഞ്ഞ 20ന് ഹര്‍ജി സമര്‍പ്പിച്ചത്.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

പോലീസുകാരുടെ ഹര്‍ജി സിബിഐ അന്വേഷണ സംഘം എതിര്‍ത്തില്ല. തുടര്‍ന്ന് കോടതി പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാതെ സര്‍ക്കാര്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് നേരത്തെ സ്വീകരിച്ചിരുന്നു. കോടതി ഉത്തരവിനെതിരെ സിബിഐ അപ്പീല്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ഇനി കേസ് നടപടികള്‍ മുന്നോട്ടുപോകുകയുള്ളൂ. നേരത്തെ നാല് പോലീസുകാരെ കേസില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ സിബിഐ അപ്പീല്‍ സമര്‍പ്പിച്ചിരുന്നില്ല. ഇശ്‌റത്ത് ജഹാനും കൊല്ലപ്പെട്ട മറ്റുള്ളവരും തീവ്രവാദികളല്ല എന്ന് തെളിയിക്കുന്ന രേഖകള്‍ ഇല്ലെന്ന് ജഡ്ജി വിആര്‍ രാവല്‍ ചൂണ്ടിക്കാട്ടി.

54ല്‍ 20 പിടിച്ചാല്‍ പിണറായിക്ക് രണ്ടാമൂഴം; ഇനി ഒരാഴ്ച... ആത്മവിശ്വാസത്തില്‍ ഉമ്മന്‍ ചാണ്ടി, ചിത്രം മാറുന്നു

ഇശ്‌റത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് കുമാര്‍ പിള്ള, പാകിസ്താന്‍ പൗരന്മാരായ അംജദ് അലി റാണ, സീഷാന്‍ ജൗഹര്‍ എന്നിവരെയാണ് 2004 ജൂണ്‍ 15ന് അഹമ്മദാബാദില്‍ പോലീസ് വെടിവച്ച് കൊന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ വന്നവര്‍ എന്നാരോപിച്ചായിരുന്നു കൊലപാതകം. അക്രമികളെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്ന് വിവരം ലഭിച്ചിരുന്നു എന്നാണ ഗുജറാത്ത് പോലീസ് അവകാശപ്പെട്ടത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് അന്നുതന്നെ കേന്ദ്ര ഏജന്‍സികള്‍ രംഗത്തുവന്നിരുന്നു. കേസില്‍ പ്രതികളായ പോലീസുകാര്‍ക്ക് നേരത്തെ ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയതും വാര്‍ത്തയായിരുന്നു.

cmsvideo
  Electon 2021 : ആലുവക്കാർ പറയുന്നു ..വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന അൻവർ സാദത്ത് | Oneindia Malayalam

  ലീഗ് ഇടതുപക്ഷത്തേക്ക് പോയേക്കാം... എല്‍ഡിഎഫ് 25 വര്‍ഷം ഭരിച്ചേക്കും; ഹിന്ദു പാര്‍ലമെന്റ് പിന്തുണ യുഡിഎഫിന്

  2013ലാണ് പ്രതികളായ പോലീസുകാര്‍ക്കെതിരെ സിബിഐ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. നിരവധി പോലുസാരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഇശ്‌റത്തിന്റെ മാതാവും പ്രാണേഷ് കുമാര്‍ പിള്ളയുടെ പിതാവ് ഗോപിനാഥ പിള്ളയും നല്‍കിയ കേസിലായിരുന്നു നടപടി.

  ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്

  English summary
  Ishrat Jahan encounter case: CBI Special court discharges all three Cops accused
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X