കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹണി ട്രാപ്പ്'... രഞ്ജിത്തിനെ പോലുള്ളവരെ കുടുക്കാന്‍ ഐഎസ്‌ഐ ചെലവാക്കുന്നത് 3,500 കോടി

Google Oneindia Malayalam News

ദില്ലി: മലയാളിയായ ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥന്‍ രഞ്ജിത്തിനെ ഐസ്‌ഐ ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരിയ്ക്കുകയാണ്. രാജ്യത്തെ ഒറ്റിക്കൊടുക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആളൊന്നും അല്ല രഞ്ജിത്ത്. പക്ഷേ ഐഎസ്‌ഐ അയാളെ തന്ത്രപൂര്‍വ്വം ഇരയാക്കുകയായിരുന്നു.

രാജ്യത്ത് രഞ്ജിത്ത് മാത്രമായിരിയ്ക്കില്ല ഇത്തരത്തില്‍ വഞ്ചിയ്ക്കപ്പെട്ടിട്ടുണ്ടാവുക. ഇത് പറയാന്‍ കാരണം ഉണ്ട്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ച് ആളുകളെ വശീകരിയ്ക്കുന്ന പരിപാടി ഐഎസ്‌ഐ വ്യാപകമായി നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സുന്ദരിമാരെ ഉപയോഗിച്ചുള്ള ഈ ഏര്‍പ്പാടിനെ 'ഹണി ട്രാപ്പ്' എന്നാണ് വിളിയ്ക്കുന്നത്. പ്രതിവര്‍ഷം 3,500 കോടി രൂപയാണത്രെ ഈ പരിപാടിയ്ക്ക് മാത്രമായി പാക് ചാരസംഘടന ചെലവാക്കുന്നത്.

ഫരീദ് കോട് ആണ് കേന്ദ്രം

ഫരീദ് കോട് ആണ് കേന്ദ്രം

പാകിസ്താനിലെ ഫരീദ്‌കോട് ആസ്ഥാനമാക്കിയാണ് ഐഎസ്‌ഐയുടെ 'ഹണി ട്രാപ്' പദ്ധതികള്‍ ആവിഷ്‌കരിയ്ക്കുന്നതും നടപ്പാക്കുന്നതും.

ഇന്ത്യക്കാരെ ലക്ഷ്യം വച്ച്

ഇന്ത്യക്കാരെ ലക്ഷ്യം വച്ച്

ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചാണ് ഈ പരിപാടികളെല്ലാം. സ്ത്രീകളുടെ രൂപത്തില്‍ മയക്കുകയാണ് പണി.

പണ്ട് മുതലേ

പണ്ട് മുതലേ

ചാരപ്രവര്‍ത്തനത്തിന്റെ തുടക്കം മുതലേ സ്ത്രീകളെയാണ് വ്യാപകമായി ഉപയോഗിയ്ക്കുന്നത്. പുതിയ കാലത്ത് അതിന് സ്ത്രീകള്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലാതായിരിയ്ക്കുന്നു. സോഷ്യല്‍ മീഡിയകളിലെ വ്യാജ പ്രൊഫൈലുകള്‍ തന്നെ ധാരാളം.

3,500 കോടി

3,500 കോടി

ഐഎസ്‌ഐയുടെ വാര്‍ഷിക ബജറ്റ് 3,500 കോടി രൂപയാണ്. ഇത് മുഴുവന്‍ ഫരീദ്‌കോടിലെ വിഭാഗമാണ് ചെലവഴിയ്ക്കുന്നത്.

പണവും പെണ്ണും

പണവും പെണ്ണും

ഒന്നുകില്‍ പണം നല്‍കി സ്വാധീനിയ്ക്കുക, അല്ലെങ്കില്‍ സ്ത്രീകളെ ഉപയോഗിച്ച് സ്വാധീനിയ്ക്കുക. സോഷ്യല്‍ മീഡിയയില്‍ വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച് തന്നെ കാര്യം സാധിയ്ക്കാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

എത്ര രൂപ?

എത്ര രൂപ?

ഓരോ ഹണി ട്രാപ്പിലും ശരാശരി അഞ്ച് മുതല്‍ 25 ലക്ഷം വരെ ആണത്രെ ഐഎസ്‌ഐ ചെലവഴിയ്ക്കുന്നത്. ലഭിയ്ക്കുന്ന വിവരത്തിന്റെ പ്രധാന്യം അനുസരിച്ചാണിത്.

കിട്ടുന്നത്ര വിവരം

കിട്ടുന്നത്ര വിവരം

സ്ത്രീകളുടെ പേരിലാണ് വല വിരിയ്ക്കുന്നതെങ്കില്‍ കിട്ടാവുന്നത്ര വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടേയിരിയ്ക്കും. ഒടുവില്‍ ഇന്റര്‍നെറ്റിന്റെ ലോകത്ത് നിന്ന് തന്നെ അപ്രത്യക്ഷരാകും.

English summary
It is a well known fact that the ISI runs its Honey Traps from Faridkot in Pakistan. The ISI has a desk in Faridkot exclusively to set Honey Traps on Indian officials. ISI's annual budget for honey traps is Rs 3,500 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X