ഭീകരവാദികള്‍ ഇന്ത്യയ്ക്ക് വീണ്ടും പണി തുടങ്ങി, സൈനികരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് കേട്ടാല്‍
ജയ്‌സാല്‍മെര്‍: ഇന്റര്‍നെറ്റ് ഫോണ്‍ കോള്‍ വഴി ഇന്ത്യന്‍ സൈന്യത്തിന്റെ ഫോണ്‍ കോള്‍ ചോര്‍ന്നതായി രാജസ്ഥാന്‍ പോലീസിന് മുന്നറിയിപ്പ് നല്‍കി. കൃത്യമായ പരിശോധന നടത്താതെ ആര്‍ക്കും ഫോണ്‍ നമ്പറുകള്‍ കൈമാറരുതെന്ന് സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
പാകിസ്ഥാന്‍ രഹസ്യന്വേഷണ ഏജന്‍സിയില്‍ നിന്ന് ഇന്റര്‍നെറ്റ് കോള്‍ വഴി വിവരം ചോര്‍ത്തുന്നുണ്ടെന്നാണ് വിവരം ലഭിച്ചത്.

വിവരങ്ങള്‍ ശേഖരിക്കുന്നതിങ്ങനെ
ഓഫീസര്‍മാരുടെയും ജവാന്‍മാരുടെയും ഫോണ്‍ നമ്പറുകള്‍ ബി എസ് എന്‍എല്‍ ഉദ്യോഗസ്ഥര്‍ വഴി ശേഖരിക്കുന്നത് ഐസിസാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിനും ഡിസംബറിനുമിടയ്ക്കാണ് ഇത്.

ഫോണ്‍ വിളി വന്നത്
പൊഖ്‌റാനിലെ ബി എസ് എന്‍ എല്‍ സബ് ഡിവിഷനില്‍ പുതിയ നമ്പര്‍ അനുവദിച്ചതിന് പിന്നാലെയാണ് വിവരങ്ങള്‍ ചോദിച്ചു കൊണ്ട് ഫോണ്‍ വിളി വന്നത്. ഓഫീസര്‍മാരുടെയും ടെലിഫോണ്‍ ബില്ലിന്റെ വിവരങ്ങള്‍ ചോദിച്ചാണ് പാകിസ്ഥാനില്‍ നിന്ന് ഫോണ്‍ വിളി വന്നത്.

ഇന്റര്‍നെറ്റിന്റെ സഹായം
ഫോണ്‍ വിളിക്കുന്ന യഥാര്‍ഥ സ്ഥലം മറുച്ചുവയ്ക്കുന്നതിനാണ് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഇവര്‍ വിളിക്കുന്നത്. ഇന്ത്യയുടെ സാങ്കേതിക വിഭാഗം ഇത് പാകിസ്ഥാനില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

ഫോണ്‍ കോളുകള്‍ അശങ്കയുണ്ടാക്കുന്നു
അതിര്‍ത്തികളിലെ സൈനിക താവളങ്ങളിലേക്കും സൈനികരുടെ വീട്ടിലേക്കും ലഭിക്കുന്ന ഇത്തരത്തിലുള്ള ഫോണ്‍ വിളികള്‍ ആശങ്കയുണര്‍ത്തുന്നതാണെന്ന് പ്രതിരോധ വക്താവ് ലഫ്. കേണല്‍ മനീഷ് ഓജെ പറഞ്ഞു.

ജാഗരൂകരാകണം
സൈനികരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തു വിടരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എസ് പി രാജീവ് പാച്ചര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടികാട്ടി സൈ്‌ന്യത്തിനും ഇന്ത്യന്‍ വ്യോമസേനയ്ക്കും ബി എസ് എഫിനും കത്തയച്ചിട്ടുണ്ട്.

നിരീക്ഷിക്കണം
വളരെ സെന്‍സിറ്റീവായ സ്ഥലങ്ങളില്‍ ഉദ്യോസ്ഥരോ ജവാന്‍മാരോ ഫോണുകളോ ക്യാമറകളോ കൊണ്ടുപോകുന്നത് നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications